Monday, September 25, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

ധാര്‍മ്മികതയിലൂന്നിയ സമരപോരാട്ടങ്ങള്‍

വെള്ളായണി ജയചന്ദ്രന്‍, എം.കെ. സദാനന്ദന്‍

Print Edition: 30 June 2023

മഹാനായ വിപ്ലവകാരി
നേതാജി സുഭാഷ് ചന്ദ്രബോസ്
കിണാവല്ലൂര്‍ ശശിധരന്‍
കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി
പേജ്: 120 വില: 160 രൂപ
ഫോണ്‍: 0484-2338324

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ സൂര്യതേജസ്സായി അറിയപ്പെടുന്ന പോരാളിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. മാതൃഭൂമിയുടെ മോചനത്തിനായി തന്റെ ഐ.സി.എസ് പദവിപോലും ഉപേക്ഷിച്ച് സ്വാതന്ത്ര്യസമര പോരാട്ടത്തിനിറങ്ങിയ നേതാജി ഭാരതീയ യുവത്വത്തിന് പുതിയൊരാവേശം പകര്‍ന്നു നല്‍കി. സ്വാതന്ത്ര്യസമരത്തിലെ ഇന്ത്യന്‍ നിരയില്‍ ഇംഗ്ലീഷുകാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതും നേതാജി സുഭാഷ് ചന്ദ്രബോസിനെയായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കിണാവല്ലൂര്‍ ശശിധരന്‍ ‘മഹാനായ വിപ്ലവകാരി നേതാജി സുഭാഷ് ചന്ദ്രബോസ്’ എന്ന പുസ്തകത്തിലൂടെ നേതാജിയുടെ ഭാരതീയമായ കാഴ്ചപ്പാടിനെ വിശകലനം ചെയ്യുകയാണ്. അതുകൊണ്ടു തന്നെ ഈ രചന ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നതുമാണ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് മതിപ്പുണ്ടാക്കാന്‍ നേതാജിയുടെ വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയിലും ധാര്‍മ്മികതയിലും ഊന്നിക്കൊണ്ട് ഭാരതീയ തനിമ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലുള്ള സമരപോരാട്ടങ്ങള്‍ക്കായിരുന്നു നേതാജി ഊന്നല്‍ കൊടുത്തിരുന്നത് എന്ന് ഈ പുസ്തകം ഓര്‍മ്മപ്പെടുത്തുന്നു. അനീതിക്കുമുമ്പില്‍ മുട്ടുമടക്കില്ല എന്ന ശക്തമായ താക്കീതായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചുകൊണ്ടുള്ള നേതാജിയുടെ പ്രതികരണം. കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്ന സ്ഥിതിസമത്വം ദേശീയ വികാരത്തെ മാനിക്കുന്ന തരത്തിലായിരിക്കണമെന്നു വിശ്വസിച്ച വിപ്ലവകാരിയായിരുന്നു നേതാജി. ഇത്തരത്തിലുള്ള അടിസ്ഥാനപരമായ വ്യത്യസ്ത കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയ നേതാജിയുടെ പോരാട്ടത്തെ വിശദമായി അവതരിപ്പിച്ചിട്ടുള്ള ഒരു രചനയാണിത്. ശരീരവും മനസ്സും ആത്മാവും ഈ നാടിനോട് വിധേയമായിട്ടുള്ള ഒരാള്‍ക്കു മാത്രമേ ഞാന്‍ ഇന്ത്യക്കാരനാണെന്ന് സത്യസന്ധമായി പറയാന്‍ കഴിയൂ എന്ന നേതാജിയുടെ കാഴ്ചപ്പാട് പുതുതലമുറയിലേക്കു പകര്‍ന്നു നല്‍കാന്‍ കിണാവല്ലൂര്‍ ശശിധരന്റെ ഈ രചനയ്ക്ക് സാധിച്ചിട്ടുണ്ട്.

കടലും കപ്പല്‍ യാത്രികനും
അദ്ധ്യാപകന്റെ ഉപദേശവും
മറ്റു ബാലകഥകളും
സത്യന്‍ കല്ലുരുട്ടി
ഇന്ത്യാ ബുക്‌സ്, കോഴിക്കോട്
പേജ്: 111 വില: 150 രൂപ
ഫോണ്‍: 9447394322

ചെറുത് ചന്തമുള്ളത് എന്ന കവി വചനത്തെ ഓര്‍മ്മിപ്പിക്കുന്ന കൊച്ചുകൊച്ചു കഥകളുടെ പുനരാഖ്യാനമാണ് സത്യന്‍ കല്ലുരുട്ടി തന്റെ പുതിയ രചനയിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. നാടോടിക്കഥകള്‍ക്ക് ദേശങ്ങളുടെ അതിര്‍വരമ്പുകളില്ല. ആശയവിനിമയത്തിന് ലളിതമായ മാധ്യമമായി കൊച്ചു കൊച്ചുകഥകള്‍ നിമിത്തമായി തീരുന്നു. എല്ലാ വന്‍കരകളിലേയും നാടോടിക്കഥകള്‍ ഇതിലുണ്ട്. നമുക്കു പരിചിതമായതും നാം കേള്‍ക്കാത്തതുമായ കഥകളെ പുനരാഖ്യാനം ചെയ്തവതരിപ്പിക്കുന്നതില്‍ രചയിതാവ് കാണിച്ച ഔചിത്യം ശ്ലാഘനീയമാണ്. കഥകളുടെ പിതാവായ ഈസോപ്പ് പറഞ്ഞ കഥകള്‍ മുതല്‍ നമ്മുടെ നാട്ടിലെ കഥകള്‍ വരെയുണ്ടിതില്‍.

കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍
(ലേഖനങ്ങള്‍)
അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള
പേജ്: 46 വില: 40 രൂപ
വിജില്‍ ബുക്‌സ്
കോഴിക്കോട് – 4
ഫോണ്‍: 0484-2394222

ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചതാണ് ‘കാഴ്ചകള്‍ കാഴ്ചപ്പാടുകള്‍’എന്ന പുസ്തകം. ശ്രീനാരായണഗുരു എന്ന ആദ്യലേഖനമൊഴിച്ചുള്ള ഏഴെണ്ണവും രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവയാണ്.
‘കമ്മ്യൂണിസം എങ്ങോട്ട്?’ എന്ന ലേഖനത്തില്‍, കമ്മ്യൂണിസവും മുതലാളിത്തവും തകരാനുള്ള കാരണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. മനുഷ്യനെ പൂര്‍ണ്ണതയില്‍ കണ്ട് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതാണ് അവയുടെ തകര്‍ച്ചയ്ക്ക് കാരണമായി ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നത്.
‘കോടതിവിധി വിമര്‍ശനാതീതമല്ല’ എന്ന ലേഖനത്തില്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങള്‍ വിമര്‍ശിക്കപ്പെടാനുള്ള പൗരന്റെ അവകാശം പൂര്‍ണമായും അംഗീകരിക്കപ്പെട്ട നാടാണിതെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ സമൂഹത്തെ സംശുദ്ധവും നീതിഭദ്രവുമായി നിലനിര്‍ത്തുന്നതില്‍ ജുഡീഷ്യറിക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. എന്നാല്‍, ഈ കാവല്‍ക്കാരന് ആരുകാവല്‍ നില്‍ക്കും എന്നത് ഗ്രന്ഥകാരന്റെ വലിയ ആശങ്കയാണ്.

‘ഫാസിസം അടിച്ചേല്‍പ്പിക്കുമ്പോള്‍’, ‘മുത്തലാഖും മുള്‍മുനകളും’ തുടങ്ങിയ സമകാലിക വിഷയങ്ങള്‍ ഈ ലേഖന സമാഹാരത്തിലുണ്ട്. ഭാഷയുടെ ലാളിത്യവും നിരീക്ഷണങ്ങളുടെ സൂക്ഷ്മതയും ഈ ലേഖന സമാഹാരത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്.

 

Share1TweetSendShare

Related Posts

സാംസ്‌കാരികപ്പെരുമയുടെ ചരിത്രം

നന്മയുടെ സന്ദേശം

ഗ്രാമജീവിതത്തിന്റെ വാങ്മയ ദൃശ്യങ്ങളും പ്രണയവും

സാരള്യത്തിന്റെ സത്യസഞ്ചാരം

മൂല്യബോധത്തിന്റെ മന്ത്രണങ്ങള്‍

പോരാട്ടങ്ങളുടെ ചരിത്രപര്‍വ്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies