സർവാംഗാസനത്തിൽ കാലുകൾ പത്മാസനവസ്ഥയിലാക്കിയാൽ ഈ ആസനമായി. അതായത് പത്മാസനം തലകീഴാക്കുക. സർവാംഗാസനത്തിൽ വഴക്കമുള്ളവർക്ക് ഈ ആസനം എളുപ്പമായിരിക്കും.
ചെയ്യുന്ന വിധം
മലർന്നു കിടക്കുക. കാലുകൾ ഉയർത്തുക. കൈകൾ പുറകിൽ താങ്ങു കൊടുത്തു കൊണ്ട് കഴുത്തിനു കീഴെയുള്ള ഭാഗം മുഴുവൻ ഉയർത്തുക. ഇപ്പോൾ സർവാംഗാസനമായി. ഇനി സാവധാനത്തിൽ രണ്ടു കാലുകളും പിണച്ചു പത്മാസനസ്ഥിതിയിലാക്കുക (പിന്നെ ശ്വാസം വിട്ടുകൊണ്ട് പിണച്ച കാലുകൾ ഭൂമിക്കു സമാന്തരമായി, അതായത് ശരീരത്തിന്റെ 90 ഡിഗ്രിയിൽ കൊണ്ടുവരികയും ആവാം). സാധാരണ ശ്വാസത്തിൽ അല്പ സമയം നിലകൊണ്ട ശേഷം തിരിച്ചു വരിക.
ഗുണങ്ങൾ
തൈറോയ്ഡ് ഗ്രന്ഥിയും വൃക്കകളും ഉദരപേശികളും ഉദരസ്ഥമായ അവയവങ്ങളും ഉൗർജ്ജിതമാവും. മനസ്സ് ഏകാഗ്രമാകും.
Comments