- ഛത്രപതി ശിവജി
- വാസുദേവ ബൽവന്ത ഫട്കേ
- ഗുരു രവിദാസ്
- മഹാരാജ ഛത്രസാൽ ബുണ്ടേല
- ജ്ഞാനഞ്ജൻ നിയോഗി
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
മെയ് 4
മഹാരാജ ഛത്രസാൽ ബുണ്ടേല ജന്മദിനം
1649 മെയ് 4 ന് ചമ്പത് റായിയുടെയും സരന്ദയുടെയും മകനായിട്ടാണ് ഛത്രസാൽ ജനിച്ചത് . ഓർച്ചയിലെ രുദ്ര പ്രതാപ് സിംഗിന്റെ പിൻഗാമിയായിരുന്നു അദ്ദേഹം .
ഔറംഗസേബിന്റെ ഭരണകാലത്ത് തന്റെ പിതാവ് ചമ്പത് റായിയെ മുഗളന്മാർ വധിക്കുമ്പോൾ ഛത്രസാലിന് 12 വയസ്സായിരുന്നു പ്രായം . ഛത്രപതി ശിവജിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം മഹാരാഷ്ട്രയിലേക്ക് പോകുകയും അദ്ദേഹത്തിൽ നിന്ന് മാർഗനിർദേശം തേടുകയും ചെയ്തു. ഛത്രസാൽ 1671-ൽ 5 കുതിരപ്പടയാളികളും 25 കാലാൾപ്പടയും അടങ്ങുന്ന സൈന്യവുമായി 22-ആം വയസ്സിൽ ബുന്ദേൽഖണ്ഡിൽ മുഗളർക്കെതിരെ പോരാട്ടത്തിന് തുടക്കം കുറിച്ചു.
1720-കളിൽ ബുന്ദേൽഖണ്ഡിനെ മുഗളരിൽ നിന്ന് മോചിപ്പിക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. 1728 ഡിസംബറിൽ മുഹമ്മദ് ഖാൻ ബംഗാഷിന്റെ ആക്രമണം വരെ മുഗളരെ ചെറുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത യുദ്ധത്തിന് ശേഷം ഛത്രസാൽ പരാജയപ്പെടുകയും ജയ്ത്പൂരിലെ തന്റെ കോട്ടയിലേക്ക് പിൻവാങ്ങാൻ നിർബന്ധിതനാവുകയും ചെയ്തു.. മുഗളന്മാർ അദ്ദേഹത്തെ ഉപരോധിക്കുകയും അദ്ദേഹത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുകയും ചെയ്തു. മറാത്ത സാമ്രാജ്യത്തിലെ പേഷ്വാ ആയിരുന്ന ബാജി റാവു ഒന്നാമനോട് ഛത്രസാൽ സഹായം അഭ്യർത്ഥിച്ചു. പേഷ്വാ ബാജി റാവു I നേരിട്ട് തന്നെ തന്റെ സൈന്യത്തെ ബുന്ദേൽഖണ്ഡിലേക്ക് നയിക്കുകയും നിരവധി മുഗൾ ഔട്ട്‌പോസ്റ്റുകൾ ആക്രമിക്കുകയും, ബംഗാഷിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഒരിക്കലും തിരിച്ചുവരില്ല അല്ലെങ്കിൽ ബുന്ദേൽഖണ്ഡിന് നേരെ ആക്രമണം കാണിക്കരുത് എന്ന വ്യവസ്ഥയിൽ ബംഗാഷിനെ പിൻവാങ്ങാൻ അനുവദിച്ചു.
തന്റെ ജീവിത അവസാനം വരെ പിറന്ന നാടിന്റെ അഭിമാനം കാത്തുസൂക്ഷിക്കുകയും മുഗളന്മാരുടെ അധിനിവേശത്തെ ഉജ്ജ്വലമായി ചെറുക്കുകയും ചെയ്തു മഹാരാജാ ഛത്രസാൽ.
1731 ഡിസംബർ 20 ന് അദ്ദേഹം അന്തരിച്ചു.