കുപ്പഹള്ളി സീതാരാമയ്യ സുദർശൻ എന്ന സുദർശൻജി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഞ്ചാമത്തെ സര്‍സംഘചാലകായിരുന്നു.
1931 ജൂൺ 18 ന് ഛത്തീസ്ഗഢിലെ റായ്പൂരിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ കുപ്പഹള്ളി ഗ്രാമത്തിൽ നിന്നുള്ളവരാണ്.
ഒൻപതാം വയസിലാണ് സുദര്‍ശന്‍ജി സംഘത്തിന്റെ ഭാഗമാകുന്നത്. എന്‍ജീനീയറിംഗില്‍ മാസ്റ്റര്‍ബിരുദം നേടിയ ശേഷം 1954 ൽ സുദര്‍ശന്‍ജി പ്രചാരക് ആയി പ്രവർത്തനം ആരംഭിച്ചു. അഖിലഭാരതീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ബൗദ്ധിക് പ്രമുഖ്, സര്‍കാര്യവാഹ് എന്നീ ചുമതലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 2000 മാർച്ച് 10-നാണ് ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ രാജേന്ദ്ര സിംഗ്ജിയുടെ പിൻഗാമിയായി സുദർശൻജി സംഘത്തിന്റെ സർസംഘചാലകാവുന്നത്. ഒൻപത് വർഷക്കാലം സംഘത്തിന്റെ സർസംഘചാലക് ചുമതല നിർവ്വഹിച്ച സുദർശൻജി ആരോഗ്യസ്ഥിതി മോശമായതിനാൽ 2009 മാർച്ച് 21-ന് സർസംഘചാലക് സ്ഥാനം ഒഴിഞ്ഞു
2012 സെപ്റ്റംബർ 15 ന് അദ്ദേഹം പരമാത്മാവിൽ വിലയം പ്രാപിച്ചു.