Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഭാരതത്തിലെ വീരനായകര്‍

കാര്‍ഗില്‍ വിജയ് ദിവസ്

Jul 26, 2022, 11:52 am IST
ഭാരതത്തിലെ വീരനായകര്‍ പരമ്പരയിലെ 136 ഭാഗങ്ങളില്‍ ഭാഗം 73

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • കാര്‍ഗില്‍ വിജയ് ദിവസ്
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

സ്വന്തം മണ്ണില്‍ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിൻ്റെ അഭിമാനത്തിന് വിലയിട്ട മത തീവ്രവാദികളെയും അവർക്ക് വെള്ളവും വളവും നൽകി വളർത്തിയ പാകിസ്ഥാന്‍ സൈന്യത്തേയും അവരുടെ ശക്തമായ ആക്രമണത്തേയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് , തൂത്തെറിഞ്ഞ് വിജയം നേടിയ ഭാരത സെെനികരുടെ ആരവങ്ങളാൽ കാർഗിൽ യുദ്ധ ഭൂമി മുഖരിതമായ ദിനം. പാകിസ്ഥാന്‍ പട്ടാളത്തിൻ്റെ അതീവ രഹസ്യമായ ഓപ്പറേഷന്‍ ബാദറിന് മറുപടിയായി ഭാരതത്തിന്റെ ഓപ്പറേഷന്‍ വിജയ് ആഞ്ഞടിച്ചപ്പോള്‍ ലോകത്തിനു മുന്നില്‍ നാണംകെട്ട തോല്‍വിയുമായി പാകിസ്ഥാന്‍ പകച്ചു നിന്നു. കാർഗിലിലെ ടെെഗർ ഹിൽസിനു മുകളിലുയർന്ന മൂവർണക്കൊടി സമ്പൂർണ്ണ വിജയത്തിൻ്റെ അടയാളം മാത്രമായിരുന്നില്ല, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തിയായിരുന്നാലും തിരിച്ചടിക്കാൻ ഭാരതത്തിനു മടിയില്ലെന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.

1998 നവംബര്‍- ഡിസംബര്‍ മാസത്തില്‍ പ്രകൃതി പ്രതികൂലമായ സമയത്താണ് ഓപ്പറേഷന്‍ ബാദര്‍ ആരംഭിക്കുന്നത്.വളരെ മുന്നൊരുക്കത്തോടെയായിരുന്നു പാകിസ്ഥാൻ്റെ കടന്നുകയറ്റം. തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെ അതിര്‍ത്തികടത്തി ഇന്ത്യന്‍ പ്രദേശത്ത് നിലയുറപ്പിച്ച പാകിസ്ഥാന് തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍- കാര്‍ഗില്‍- ലെ ഹൈവേ ഉള്‍പ്പെടെ നിര്‍ണ്ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു ലക്ഷ്യം. ആ ഒരു ലക്ഷ്യത്തിലേക്ക് പതിയെപ്പതിയെ നടന്നടുത്ത പാകിസ്ഥാന്‍ പട്ടാളം അതിര്‍ത്തിക്കിപ്പുറത്ത് ശക്തമായി നിലയുറപ്പിച്ച ശേഷമാണ് ഇന്ത്യയ്ക്ക് വിവരം ലഭിക്കുന്നത്.

സ്വന്തം ആത്മാഭിമാനത്തെ ചോദ്യം ചെയ്ത പാകിസ്ഥാന് ശക്തമായ മറുപടിയോടെയായിരുന്നു ഇന്ത്യ പ്രതികരിച്ചത്. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രത്യാക്രമണം ഏകദേശം 50 ദിവസം നീണ്ടുനിന്നു. ഒടുവില്‍ ശക്തമായ ഇന്ത്യന്‍ സൈന്യത്തിൻ്റെ കരുത്തറിഞ്ഞ പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങളും അതില്‍കൂടുതലും വിട്ട് പിന്‍മാറുകയായിരുന്നു. 1999 ജൂലൈ 26 ന് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 527 ധീരജവാന്‍മാരെയാണ്. ഇന്ത്യൻ ആക്രമണത്തിൽ ഭീകരമായ നാശം സംഭവിച്ച പാകിസ്ഥാന്‍ സൈന്യം പക്ഷേ കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ പങ്ക് നിഷേധിക്കുകയായിരുന്നു. കുറ്റം മുഴുവനും പാകിസ്ഥാന്‍ തീവ്രവാദികളിലായിരുന്നു ചാര്‍ത്തിയത്. എന്നാല്‍ പില്‍ക്കാലത്ത് കാര്‍ഗില്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ സൂത്രധാരന്‍മാര്‍ പാകിസ്ഥാന്‍ സൈന്യമാണെന്നു തെളിയുകയുമുണ്ടായി.

കാര്‍ഗില്‍ യുദ്ധ സമയത്തെ സേന തലവനും പില്‍ക്കാലത്ത് പാകിസ്ഥാന്‍ ഭരണാധികാരിയുമായ പര്‍വേസ് മുഷറഫ്, അന്നത്തെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ജാവേദ് ഹസന്‍, റാവല്‍പിണ്ടി ആസ്ഥാനമായുള്ള പത്താം ബറ്റാലിയൻ്റെ കമാന്‍ഡര്‍ ആയിരുന്ന ലഫ്റ്റനന്റ് ജനറല്‍ മഹമ്മൂദ് അഹമ്മദ് എന്നിവരുടെ സംയുക്ത ഗൂഡാലോചനയുടെ ഫലമായിരുന്നു കാര്‍ഗിലില്‍ നടപ്പാക്കി തിരിച്ചടി ഏറ്റുവാങ്ങിയതും പാകിസ്ഥാന്‍ എന്ന രാജ്യത്തെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഒറ്റപ്പെടുത്തിയതുമായ കാര്‍ഗില്‍ യുദ്ധം. തങ്ങള്‍ക്ക് വെറും 450 സൈനികരെ നഷ്ടപ്പെട്ടുവെന്നായിരുന്നു പാകിസ്ഥാൻ്റെ വാദമെങ്കിലും യാഥാര്‍ത്ഥ്യം അതിലും എത്രയോ മടങ്ങ് കൂടുതലായിരുന്നുവെന്നുള്ളത് ലോകരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.
അന്ന് കാര്‍ഗിലില്‍ ഭാരതം കുറിച്ചത് അഭിമാനത്തിൻ്റെ വിജയമായിരുന്നു. കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഭാരതം വിജയ് ദിവസ് എന്ന പേരില്‍ ആചരിക്കുന്നു.

കാര്‍ഗിലില്‍ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാന്‍മാര്‍ക്ക് ശതകോടി പ്രണാമങ്ങള്‍…

Series Navigation<< എ.പി.ജെ അബ്ദുൾ കലാംലോകമാന്യ ബാലഗംഗാധര തിലക് >>
ShareTweetSendShare

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies