*ലാൽകൃഷ്ണ അദ്വാനിജി ജന്മദിനം* Nov 8
കറാച്ചിയിലെ സെന്റ് പാട്രിക് സ്കൂളിനടുത്തെ ആ മൈതാനത്തിലേയ്ക്കുള്ള യാത്രയിൽ നിന്നാണത് തുടങ്ങിയത്. അത് RSS ശാഖയിലെക്കുളള യാത്രയായി മാറി… നിർഭയമായി, കടന്നു ചെല്ലുന്ന മേഖലയിൽ വിജയം നേടിയെടുക്കാനുള്ള തീക്ഷ്ണത ആ ചെറുപ്പക്കാരന്റെ കൈമുതലായിരുന്നു. ആരെയും കൂസാതെ അയാൾ തീരുമാനങ്ങളെടുത്തിരുന്നു. കൂടെ നിന്നവരെ ആദർശത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന വൈഭവം അയാൾക്കുണ്ടായിരുന്നു.
1946ൽ അയാൾ വീടും തൊഴിലും ഉപേക്ഷിച്ച് സംഘത്തിന്റെ പ്രചാരകനായി.
രാജ്യം വെട്ടിമുറിക്കപ്പെട്ടപ്പോൾ രാജസ്ഥാനിലെ അതിർത്തി ഗ്രാമങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായിട്ടാണ് ശ്രീ ഗുരുജി അദ്ദേഹത്തെ നിയോഗിച്ചത്. ഭാരതീയ ജനസംഘം സ്ഥാപിക്കപ്പെട്ടപ്പോൾ ദീൻ ദയാൽ ഉപാധ്യായക്ക് ഒപ്പം നിൽക്കാൻ ശ്രീ ഗുരുജി നിശ്ചയിച്ചതും വേറാരെയുമായിരുന്നില്ല. ജനസംഘത്തിൽ നിന്നുംബൽരാജ് മധോക്ക് എന്ന അതികായൻെറ പിരിഞ്ഞു പോക്കുണ്ടായപ്പോഴും ..അഞ്ചലമായി പ്രസ്ഥാനത്തോടൊപ്പം നിന്നു..
അടൽജി പോലും എതിർത്തപ്പോഴും ശിവസേനയെന്ന ഇന്ദിരാഗാന്ധിയുടെ കോണ്ഗ്രസ്സ് നിർമിതിയെ എൻ ഡി എ എന്നൊരു മുന്നണിയിലേയ്ക്കെടുക്കുക എന്ന തന്ത്രപരമായ തീരുമാനം കൈക്കൊണ്ടത് അദ്വാൻജിയുടെ ദീർഘ വീക്ഷണമായിരുന്നു. എന്നും ലക്ഷ്മണനായിരുന്നു അദ്വാൻജി…വാജ്പേയി “ജിയുടെ പ്രധാനമന്ത്രി പദത്തിനും കാരണക്കാരനായി.. ആർജ്ജവമുള്ള സനാതനി.
ലാൽ കൃഷ്ണയെന്ന പേര് ഭാരതത്തിലെ ഓരോ ഗ്രാമത്തിലും അലയടിച്ചിട്ടുണ്ട്. ആ മനുഷ്യൻ നിർഭയനായി നടന്നു തുടങ്ങിയ വർഷങ്ങളിൽ അവിടെ നിരവധി അച്ഛനമ്മമാർ തങ്ങളുടെ കുട്ടിക്ക് വേണ്ടി കരുതി വെച്ചിരുന്ന പേരായിരുന്നു ലാൽകൃഷ്ണ എന്നത്.