ക്രൗഞ്ചമെന്ന പക്ഷി പുരാണപ്രസിദ്ധമാണ്.
മാ നിഷാദ പ്രതിഷ്ഠാം ത്വം
അഗമ: ശാശ്വതീ: സമാ:
യത് ക്രൗഞ്ചമിഥുനാദേകം
അവധീ: കാമമോഹിതം.
ഇണക്രൗഞ്ചപ്പക്ഷികളിലൊന്നിനെ വേടന്‍ അമ്പെയ്ത് കൊന്നപ്പോള്‍ അതില്‍ കരുണ പൂണ്ട വാത്മീകിയില്‍ നിന്നുതിര്‍ന്ന ആദ്യ കവിതയാണിത്. ഹിംസയ്‌ക്കെതിരെയുള്ള ആദ്യത്തെ വാക് പ്രതികരണം. ഇത് രാമായണമെന്ന മഹാകാവ്യത്തിന്റെ, ഇതിഹാസത്തിന്റെ തുടക്കമായി.
ചെയ്യുന്ന വിധം
കാലു നീട്ടിയിരിക്കുക. ഇടതുകാല്‍ മടക്കി പൃഷ്ഠത്തിന്നു ഇടത്തുവശത്തായി നിലത്തു പതിച്ചു വെക്കുക. കാല്‍പ്പടത്തിന്റെ അടിവശം മേലോട്ടു നോക്കിയിരിക്കും. ശ്വാസം വിട്ടുകൊണ്ട് വലതു കാല്‍ മുട്ടുമടങ്ങാതെ ഉയര്‍ത്തുക. ഇരു കൈകളും വലതുകാല്‍പ്പടത്തിന്റെ മേലെ പരസ്പരം ബന്ധിക്കുക. അതായത് ഇടതു കൈ കൊണ്ട് വലതു കൈയിന്റെ മണിബന്ധത്തില്‍ പിടിക്കുക. നട്ടെല്ല് വളയരുത്. വലതുകാല്‍ 60 ഡിഗ്രിയിലോ 90 ഡിഗ്രിയിലോ ആകാം. ദൃഷ്ടി മുന്നോട്ടോ കണ്ണടച്ചോ ആകാം. ഈ സ്ഥിതിയില്‍ അല്പ സമയം തുടര്‍ന്ന ശേഷം ശ്വാസമെടുത്തു കൊണ്ട് തിരിച്ചുവന്ന് മറുകാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
കാലിന്റെ ഹാം സ്ട്രിംഗ്‌സിന് ഗുണകരമാണ്. ശരീരത്തിന് നല്ല വലിവു കിട്ടും. മനസ്സ് ഏകാഗ്രമാകും. ഉദരപേശികള്‍ സജീവമാകും. ആ ഭാഗത്തുള്ള ആന്തരാവയവങ്ങള്‍ ഊര്‍ജിതമാവും.