വിപ്ലവത്തില്‍ നിന്ന്
വിശ്വാസത്തിലേക്ക്
ഫിലിപ്പ് എം. പ്രസാദ്
വേദ ബുക്‌സ്, കോഴിക്കോട്
പേജ്: 282 വില: 320 രൂപ
ചരിത്രമെഴുതുന്നത് ആത്മകഥയാവില്ല എന്ന യാഥാര്‍ത്ഥ്യം പങ്കുവച്ചുകൊണ്ടാണ് ഫിലിപ്പ് എം. പ്രസാദ് ‘വിപ്ലവത്തില്‍ നിന്ന് വിശ്വാസത്തിലേക്ക്’ എന്ന തന്റെ പുസ്തകം കൈരളിക്കു സമര്‍പ്പിച്ചിരിക്കുന്നത്. അതികഠിനമായ വെല്ലുവിളികള്‍ക്കിടയിലും പ്രസ്ഥാനത്തിനുവേണ്ടി തന്റെ ജീവിതം സമര്‍ പ്പിച്ച വ്യക്തിയാണദ്ദേഹം. അതുകൊണ്ടുതന്നെ സാധാരണ ആത്മകഥയ്ക്കുപരി ഇതൊരു ചരിത്ര നിയോഗമായി മാറുന്നു. സമ്പൂര്‍ണ്ണ പരിവര്‍ത്തനത്തിനായി പൂര്‍ണ്ണ വിശ്വാസത്തോടെ താന്‍ തിരഞ്ഞെടുത്ത കര്‍മ്മ മണ്ഡലം പ്രതീ ക്ഷ സഫലമാക്കിയില്ലെന്നു മാത്രമല്ല നിരാശ സമ്മാനിക്കുകയും ചെയ്തു. ലോകത്തെ മാറ്റി മറിയ്ക്കാന്‍ വിപ്ലവത്തിനു കഴിയില്ലെന്ന് ഇടയ്‌ക്കെവിടെ യോ വച്ച് അദ്ദേഹം തിരിച്ചറിഞ്ഞു. നിരുപാധികമായ സ്‌നേഹത്തിലൂടെയും ഈശ്വരസാക്ഷാത്ക്കാരത്തിലൂടെയും മാത്രമെ പൂര്‍ണ്ണതയിലേക്കും ശാന്തിയിലേക്കും നമുക്ക് എത്തിച്ചേരാനാകൂ എന്നദ്ദേഹം മനസ്സിലാക്കി. ഈ ബോധം വലിയ മനഃപരിവര്‍ത്തനത്തിനു കാരണമായി. സൗന്ദര്യം തുളുമ്പുന്ന ബാല്യകാല സ്മരണകളും സ്വമാതാവില്‍ നിന്നും കുടുംബാന്തരീക്ഷത്തില്‍ നിന്നും ചെറുപ്രായത്തില്‍ മനസ്സില്‍ പതിഞ്ഞ ആത്മീയാന്തരീക്ഷവും പില്‍ക്കാലത്ത് വലിയ തോതില്‍ അദ്ദേഹത്തെ സ്വാധീനിക്കുകയുണ്ടായി. ആപത്ഘട്ടങ്ങളില്‍ മനസ്സറിഞ്ഞു വിളിച്ചാല്‍ ഭക്തന്റെ രക്ഷയ്‌ക്കെത്തുന്ന ഈ ശ്വര സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഒരനുഭവം സ്മരിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. മനുഷ്യന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ആത്മീയതയെന്നും, അമൂല്യമായ ചില മാനസികഭാവങ്ങള്‍, ഗുരുവിനോടുള്ള സമര്‍പ്പണം, സംയമനം തുടങ്ങിയവയൊക്കെ പഠിപ്പിച്ചത് തന്നെ സ്വാധീനിച്ച ഭഗവാന്‍ സത്യസായി ബാബയാണ് എന്നും അദ്ദേഹം അഭിമാനത്തോടെ വെളിപ്പെടുത്തുന്നു.
യഥാര്‍ത്ഥത്തില്‍ ഈ ആത്മകഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, വിശേഷിച്ച് കേരളത്തിലെ തീവ്രകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കഥകൂടിയാണ്. ഏറെ സൂക്ഷ്മതയോടെയും നിഷ്പക്ഷതയോടെയും പ്രസ്ഥാനത്തെ അപഗ്രഥിക്കാന്‍ ഗ്രന്ഥകാരന്‍ ധൈര്യം കാണിച്ചിട്ടുണ്ട്. സംഘടനാപ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരെ ആദരവോടെയും ആവേശത്തോടെയും സ്മരിക്കാനും മറന്നിട്ടില്ല. പ്രത്യയശാസ്ത്രങ്ങളുടെ അതിരുകള്‍ക്കപ്പുറം വിശ്വപ്രേമത്തിന്റെ അമൃതപ്രവാഹവും ത്യാഗവും സ്‌നേഹവും ചോര്‍ന്നു പോ കുന്നതുകാണാനും പ്രസ്ഥാനത്തിനു സാധിച്ചില്ല. പറഞ്ഞ കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കാത്തതും, മുദ്രാവാക്യങ്ങളും സങ്കല്പങ്ങളും പാഴ്‌വാക്കുകളായി പരിണമിച്ചതുമൊക്കെ ന്യൂനതകളായി വിലയിരുത്തുന്നുണ്ട്. ഉറച്ച ഈശ്വര വിശ്വാസമാണ് പരിശുദ്ധമായ വ്യക്തി ജീവിതത്തിലെ ഉന്നത കര്‍ത്തവ്യമെന്നു വിശ്വസിക്കുന്ന ഗ്രന്ഥകാരന്‍ ഭാവിതലമുറയില്‍ വിശ്വാസത്തിന്റെ വിത്തു പാകുകയാണ് ലോ കനന്മയ്ക്ക് ചെയ്യാന്‍ കഴിയുന്ന മഹത്തായ കാര്യം എന്ന ആശയം മുന്നോട്ട് വയ്ക്കുകയാണ്. ചുരുക്കത്തില്‍ ഒരു വിപ്ലവകാരിയുടെ ആത്മീയതയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ചരിത്രമാണ് ഈ പുസ്തകം.
പടയോട്ടം
കെ.കെ. പല്ലശ്ശന
ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
പേജ്: 24 വില: 30
ടിപ്പുവിന്റെ പടയോട്ടം പ്രമേയമാക്കി രചിച്ച ബാലസാഹിത്യകൃതിയാണ് ‘പടയോട്ടം’. ടിപ്പുവിന്റെ പടയോട്ടത്തില്‍ നിന്നും അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തെ രക്ഷിക്കാന്‍ കണ്‍കെട്ട് വിദ്യ പ്രയോഗിക്കുന്നതാണ് കഥാ തന്തു. ടിപ്പുവിന്റെ പടയോട്ടം തീര്‍ത്ത ക്രൂരത ചരിത്രപരമായി അവലോകനം ചെയ്ത് അവതരിപ്പിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിലെ കണ്‍കെട്ട് വിദ്യയില്‍ പ്രാധാന്യം കൊടുത്ത് കുട്ടികളതില്‍ ആകൃഷ്ടരാവുന്നതാണ് കാതല്‍.
ഭാരതം ഹിന്ദുരാഷ്ട്രമോ?
അഡ്വ. എം.കെ. രഞ്ജിത്
ഹഠയോഗ ട്രസ്റ്റ്
പേജ്: 55 വില: 80
ഹിന്ദുധര്‍മ്മം, ജാതി, അഖണ്ഡഭാരതം, ക്ഷേത്ര ദര്‍ശനം, കമ്മ്യൂണിസം, സെമറ്റിക് മതങ്ങള്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയ ലേഖനങ്ങളുടെ സമാഹാരമാണ് അഡ്വ.എം.കെ.രഞ്ജിതിന്റെ ‘ഭാരതം ഹിന്ദുരാഷ്ട്രമോ’ എന്ന പുസ്തകം. സമാജ പ്രവര്‍ത്തനത്തില്‍ തുടക്കക്കാരായ യുവനേതൃത്വത്തിന് ഉപകരിക്കുന്നതാണ് ഈ കൃതി. ക്ഷേത്ര സംരക്ഷണ സമിതിയിലെ സജീവ സാന്നിധ്യമായിരുന്ന ഗ്രന്ഥകര്‍ത്താവ് ലളിതമായ ഭാഷയിലാണ് വിഷയ ങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.