ഇംഗ്ലീഷില്‍ dancer pose, അഥവാ Lord of the dance pose എന്നൊക്കെ ഇതിന് പേരുണ്ട്. നടരാജനായ ശിവനെ ഓര്‍മിപ്പിക്കുന്നതാണ് ഈ ആസനം. ലോകസംഹാരത്തിനിടയിലും താണ്ഡവമാടുന്ന ശിവന്‍. തീവ്ര കര്‍മ്മങ്ങള്‍ക്കിടയിലും മനമിളകാത്ത സ്ഥൈര്യം ഇവിടെ വെളിപ്പെടുന്നു. യോഗീശ്വരനാണ് ശിവന്‍.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക.
വലതു കാല്‍, മുട്ടില്‍ മടക്കുക.
വലതുകൈകൊണ്ട് കാലിന്റെ പടത്തില്‍ പിടിക്കുക.
വലതുകാല്‍ പിന്നില്‍ ഉയര്‍ത്തുക. കഴിയുന്നത്ര വലിച്ചു നിവര്‍ത്താന്‍ ശ്രമിക്കുക.
ബാലന്‍സു ചെയ്യാന്‍ സ്വാഭാവികമായി അരക്കെട്ടിനു മുകളിലുള്ള ഭാഗം മുന്നിലേക്കു കുനിയും. ഇടതുകൈ മുന്നോട്ടു നീട്ടുക. ദൃഷ്ടി മുന്നില്‍.
4-5 ദീര്‍ഘശ്വാസം ചെയ്ത ശേഷം മറുകാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
മനസ്സിന് ഏകാഗ്രത ലഭിക്കും. നട്ടെല്ലിനും ചുമലിനും അരക്കെട്ടിനും എല്ലാം വലിവും വഴക്കവും കിട്ടും. തുടകള്‍ക്ക് ശരിയായ ആകൃതി വരും.