Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

മൂന്നു കടങ്ങള്‍ (യോഗപദ്ധതി 112)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
9 September 2022

ബ്രാഹ്‌മണര്‍ നിത്യകര്‍മ്മത്തിന്റെ ഭാഗമായി കുളി കഴിഞ്ഞ ഉടനെ അതേ ജലാശയത്തില്‍ വെച്ച് തര്‍പ്പണം ചെയ്യണമെന്നു വിധിയുണ്ട്.

Google NewsAdd Kesari Weekly as a preferred source on Google

ഇരുകൈപ്പത്തികളും ചേര്‍ത്ത്, പൂണൂല്‍ പെരുവിരലില്‍ കോര്‍ത്ത് കൈക്കുടന്നയില്‍ ജലം കോരിയെടുത്ത് വിരലറ്റത്തു കൂടെ താഴേക്ക് പകരും. ഇതിന് തര്‍പ്പണം, അര്‍ഘ്യ ദാനം എന്നൊക്കെ പേര്. വിരലറ്റത്താണ് ദേവ തീര്‍ത്ഥം. ‘ദേവാന്‍ തര്‍പ്പയാമി’ എന്നാണ് മന്ത്രം. ഇത് മൂന്നു തവണ ആവര്‍ത്തിച്ച ശേഷം മന്ത്രം അല്പം വിപുലമാക്കി മൂന്നു തവണ കൂടി അര്‍ഘ്യം നല്കും. മന്ത്രം, ‘ദേവഗണാന്‍ തര്‍പ്പയാമി’. ദേവകള്‍ക്കും ദേവഗണങ്ങള്‍ക്കും തര്‍പ്പണം.

പിന്നെ പൂണൂല്‍ നിവീതമാക്കി, അതായത് വലതു കയ്യ് മുക്തമാക്കി കഴുത്തില്‍ മാത്രം തുക്കിയിട്ട പൂണൂല്‍ സഹിതമായി കൈക്കുടന്നയില്‍ വെള്ളം കോരി മൂന്നു തവണ ‘ഋഷീന്‍ തര്‍പ്പയാമി’ എന്നും, മൂന്നു തവണ ‘ഋഷി ഗണാന്‍ തര്‍പ്പയാമി’ എന്നും തര്‍പ്പിക്കും. അപ്പോള്‍ വെള്ളം രണ്ടു കൈപ്പത്തികളുടെ മധ്യത്തിലൂടെ ചോര്‍ത്തിക്കളയുകയാണ് ചെയ്യുക. ചെറുവിരലിന്റെ കടക്കലാണ് ഋഷി തീര്‍ത്ഥം.

ADVERTISEMENT

അടുത്തത് പിതൃക്കള്‍ക്കുള്ള തര്‍പ്പണമാണ്. പൂണൂല്‍ ഇടത്താക്കിയാണ് പിതൃതര്‍പ്പണം. വലതു കൈയ്യിന്റെ ചൂണ്ടുവിരലിന്റെ കടക്കലാണ് പിതൃ തീര്‍ത്ഥം. അതിലൂടെ കൈക്കുടന്നയിലെ വെള്ളം വലത്തോട്ടു പകര്‍ന്നുകൊണ്ട്, ‘പിതൃന്‍ തര്‍പ്പയാമി’ എന്നു മൂന്നും ‘പിതൃഗണാന്‍ തര്‍പ്പയാമി’ എന്നു മൂന്നും തര്‍പ്പിക്കും.

ഈ കര്‍മ്മത്തിന്റെ പിന്നില്‍ ചില തത്വങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. തര്‍പ്പണമെന്നാല്‍ തൃപ്തിപ്പെടുത്തല്‍ എന്നാണര്‍ത്ഥം. ഇതെങ്ങിനെ തൃപ്തിപ്പെടുത്തലാകും?

മനുഷ്യന്‍ ജനിക്കുമ്പോള്‍ മൂന്നു കടങ്ങളുമായാണ് ജനിക്കുന്നത് എന്ന് മനു പറയുന്നു.

‘പുനര്‍ദേയത്വേന സ്വീകൃത്യ യദ് ഗൃഹീതം’ തിരിച്ചു കൊടുക്കാമെന്ന കരാറില്‍ വസ്തുവോ ധനമോ വാങ്ങുന്നതിനെയാണ് കടമെന്നു പറയുന്നത്. അതിന് പലിശ കൂട്ടിക്കൊടുക്കേണ്ടിയും വരും. കടം കൊടുക്കുന്നവന്‍ ഉത്തമര്‍ണ്ണന്‍; വാങ്ങുന്നവന്‍ അധമര്‍ണ്ണന്‍, കടപ്പെട്ടവന്‍.

ഏതാണ് ആ ഋണത്രയങ്ങള്‍?

ദേവാനാം ച പിതൃണാം ച
ഋഷീണാം ച തഥാ നര:
ഋണവാന്‍ ജായതേ യസ്മാത്
തന്മോക്ഷേ പ്രയതേത് സദാ

ദേവന്മാര്‍, പിതൃക്കള്‍, ഋഷിമാര്‍ ഈ മൂന്നു പേരോടും ഉള്ള കടവുമായാണ് മനുഷ്യന്‍ ജനിക്കുന്നത്. അതുകൊണ്ട് അതിന്റെ മോചനത്തിനായി എപ്പോഴും ശ്രമിക്കണമെന്ന് ശ്ലോക താല്പര്യം.
‘മൂന്നു കടങ്ങള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു, അതു ഞാന്‍ എന്റെ ജീവിതത്തില്‍ വീട്ടിത്തീര്‍ത്തുകൊള്ളാം’ എന്ന ഒരു ഓര്‍മ്മ പുതുക്കലാണ് ഈ ദേവ – ഋഷി – പിതൃ തര്‍പ്പണങ്ങള്‍.

ഈ കടം എങ്ങിനെ വീട്ടാം? എങ്ങിനെ ഋണമോചനം നേടാം?

ദേവാനാം അനൃണോ ജന്തു:
യജ്ഞൈര്‍ ഭവതി മാനവ:

യജ്ഞം കൊണ്ടാണ് ദേവ – ഋണം വീട്ടേണ്ടത്.

അല്പവിത്തശ്ച പൂജാഭി:
ഉപവാസവ്രതൈസ്തഥാ

ദരിദ്രര്‍ പൂജകള്‍ കൊണ്ടും ഉപവാസാദി വ്രതങ്ങളെക്കൊണ്ടും ദേവന്മാരോടുള്ള കടം വീട്ടണം.

ഋഷീണാം ബ്രഹ്‌മചര്യേണ
ശ്രുതേന തപസാ തഥാ

വിദ്യാഭ്യാസത്തിലൂടെയും വേദ പഠനത്തിലൂടെയും തപസ്സിലൂടെയും ഋഷി – ഋണവും തീര്‍ക്കാം.

ശ്രാദ്ധേന പ്രജയാ ചൈവ
പിതൃണാം അനൃതോ ഭവേത്

ശ്രാദ്ധം ഊട്ടിയും സന്താനോല്‍പാദനത്തിലൂടെയും പിതൃ- ഋണം വീട്ടാം.

കാലത്തിനനുസരിച്ചും ജനകീയവുമായ ചില വിശദീകരണങ്ങള്‍ ഇവിടെ ശ്രദ്ധിക്കാം. ദേവന്മാര്‍ എന്നാല്‍ പ്രകൃതി, പ്രകൃതി ശക്തികള്‍ എന്നും അര്‍ത്ഥമുണ്ട്. വായുദേവന്‍, അഗ്‌നിദേവന്‍, വരുണദേവന്‍ മുതലായവ പ്രകൃതി ശക്തികള്‍ തന്നെ. അപ്പോള്‍ ദേവ – ഋണമെന്നാല്‍ പ്രകൃതിയോടുള്ള കടപ്പാടു തന്നെ. അമ്മയുടെ ഉദരത്തില്‍ വെച്ചായാലും പുറത്തായാലും പ്രകൃതിയാണ്, ചുറ്റുപാടുകളാണ് നമ്മെ വളര്‍ത്തുന്നത് – അമ്മയുടെ മുലപ്പാലടക്കം പ്രകൃതിയുടെ ദാനമാണ്, തിരിച്ചു കൊടുക്കേണ്ട കടമാണ്. ഒരു ചക്ക തിന്നാല്‍ ഒരു പ്ലാവ് നടണം എന്നതു തന്നെ ന്യായം. പ്രകൃതിയെ ദുഷിപ്പിക്കാതെയും പോഷിപ്പിച്ചും ജീവിച്ചാല്‍ ദേവ – ഋണം വീടും. അതു തന്നെ യജ്ഞം. ‘ദേവാന്‍ ഭാവയതാനേന…..’ എന്ന് ഭഗവദ് ഗീത നമ്മെ പഠിപ്പിക്കുന്നു.

ഋഷി എന്നു പറയുന്നത് നമുക്ക് ജന്മനാ, പാരമ്പര്യമായി ലഭിച്ച സഞ്ചിതമായ അറിവുകളുടെ പ്രതീകമാണ്. ഈ പുണ്യ ഭൂമിയില്‍ ജനിച്ചവര്‍ക്ക് തന്നെ ഋഷിയുടെ അനുഗ്രഹമുണ്ട്. ആ അറിവ് സ്വന്തമാക്കി അതിനെ സ്വാധ്യായത്തിലൂടെയും പഠനത്തിലൂടെയും വര്‍ധിപ്പിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിലൂടെയാണ് ഋഷി – ഋണം വിട്ടേണ്ടത്. ഗുരു പ്രാപ്തിയും ഗുരു ശുശ്രൂഷയും ഇതിന്റെ ഭാഗമാണ്. ‘സ്വാധ്യായാത് മാ പ്രമദ’ എന്ന് വേദം. അധീതി – ബോധ – ആചരണ – പ്രചാരണം എന്ന് പണ്ടുള്ളവര്‍ പറയും.

നമുക്ക് ആരോഗ്യപൂര്‍ണമായ, ധര്‍മസാധനമായ ഈ ശരീരം കിട്ടിയത് പൈതൃകമായാണ്. അതിനെ വേണ്ടവണ്ണം പരിപാലിക്കേണ്ടത് നമ്മുടെ പിതൃക്കളോടുള്ള ‘കടമ’ കൂടിയാണ്. ആത്മഹത്യ ഈ കടമയുടെ ലംഘനമാണ്. തന്റേതു പോലെയുള്ള മറ്റൊരു ശരീരത്തെ ഉണ്ടാക്കുക (സത്സന്താന സൃഷ്ടി) എന്നത് പിതൃ – കടം വീട്ടലാണ്. പിതൃക്കന്മാരെ, മുതിര്‍ന്നവരെ ബഹുമാനിക്കുകയും അവരുടെ സുഖത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നതും കടമ തന്നെ. മരിച്ചവരെ ഓര്‍ത്ത് ബലി – ശ്രാദ്ധാദികള്‍ ചെയ്യുന്നതും കടം തീര്‍ക്കലാണ്.

ഇത്തരം ഓര്‍മ്മപ്പെടുത്തലുകളാണ് ജീവിതത്തിനു ഗൗരവം നല്കുന്നത്; അതിനെ അര്‍ത്ഥവത്താക്കുന്നത്.

 

Tags: യോഗപദ്ധതി
ShareTweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies