Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ഭാഷ്യകാരനും സമാജ സേവകനും

സുദര്‍ശനം സുകുമാരന്‍, എം.കെ. സദാനന്ദന്‍

Print Edition: 1 July 2022

തെന്മലയോരത്തെ വന്‍മല
(പണ്ഡിറ്റ് പി.ഗോപാലന്‍ നായര്‍)
രാജീവ് ഇരിങ്ങാലക്കുട
പേജ്:80 വില:100 രൂപ

മലയാളത്തിലെ ഭക്തിസാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് പണ്ഡിറ്റ് പി.ഗോപാലന്‍ നായര്‍. ഋഷികവിയായ അദ്ദേഹം രചിച്ച ശ്രീമദ് ഭാഗവതത്തിന്റെ എട്ടുവാല്യങ്ങളടങ്ങിയ വ്യാഖ്യാനത്തിലൂടെ കേരളീയര്‍ക്ക് ഭാഗവതാമൃതത്തിന്റെ മാധുര്യം നുകരാന്‍ സാധിച്ചു. ഹരിഭക്തിസുധോദയം, തപോവനം, അദ്ധ്യാത്മരാമായണം വ്യാഖ്യാനം, പഞ്ചദശീവ്യാഖ്യാനം, ഭഗവദ്ഗീതാവ്യാഖ്യാനം, ബ്രഹ്‌മസൂത്രശങ്കരഭാഷ്യം ഭാഷാനുവാദം എന്നിങ്ങനെ മുപ്പത്തിരണ്ടോളം ശ്രേഷ്ഠ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

പണ്ഡിറ്റ് പി.ഗോപാലന്‍ നായരുടെ ഭാഗവത വ്യാഖ്യാന ബൃഹത്‌സംരഭത്തിന്റെ പ്രത്യേകതകള്‍, അതിനുവേണ്ടതായി വന്ന ക്ലേശാനുഭവങ്ങള്‍ തുടങ്ങിയ വിശദാംശങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ സഹായിക്കുന്ന ജീവചരിത്രമാണ് ഡോ.രാജീവ് ഇരിങ്ങാലക്കുട എഴുതിയ ‘തെന്മലയോരത്തെ വന്‍മല’. പി.കുഞ്ഞിരാമന്‍ നായരുടെ കവിതയില്‍ നിന്നാണ് ഗ്രന്ഥനാമം സ്വീകരിച്ചിരിക്കുന്നത്.

കൃതഹസ്തനായ രാജീവ് ഇരിങ്ങാലക്കുടയുടെ ഗ്രന്ഥരചനകളെല്ലാം അയത്‌ന ലളിതങ്ങളും മനുഷ്യരുടെ ജ്ഞാനമണ്ഡലത്തെ ശുദ്ധീകരിക്കാന്‍ പോന്നവയുമാണ്. ഈ ഗ്രന്ഥത്തിന്റെ ലാളിത്യം, പ്രസന്നത തുടങ്ങിയ രചനാഗുണങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ചിപ്പിയില്‍ മുത്തുണ്ടാകുന്നത് കടലിന്നഗാധതയിലാണ്. അഗാധതയിലെത്തിയാല്‍ നമുക്കവയെ കാണാന്‍ സാധിക്കും. അതുപോലെ ഭക്തിസാഹിത്യത്തിന്റെ അഗാധതയിലേയ്ക്ക് ഊളിയിട്ടിറങ്ങുന്ന ഗ്രന്ഥകര്‍ത്താവ്, പരമ്പരാഗതമായി നമുക്കു ലഭിച്ച ജ്ഞാനമുത്തുകളെ കണ്ടെടുത്ത് പണ്ഡിത-പാമരഭേദമില്ലാതെ പ്രദാനം ചെയ്യുകയാണ്. നമ്മുടെയെല്ലാം ജീവിതത്തിന് അര്‍ത്ഥവും ചലനവും നല്‍കാന്‍ സഹായിക്കുന്നതാണ് ഈ ജീവചരിത്രമെന്നതില്‍ തര്‍ക്കമില്ല.

മലബാര്‍ സിംഹം ടി.എന്‍.ഭരതന്‍
രാ.വേണുഗോപാല്‍
ഇന്ത്യാ ബുക്‌സ്, കോഴിക്കോട്
പേജ്:80 വില:100 രൂപ

മാളികമുകളില്‍ നിന്ന് മാനവസേവക്കിറങ്ങിയ ഭരതേട്ടന്‍ എന്ന് തച്ചരക്കാവില്‍ നിലമ്പൂര്‍ ഭരതന്‍ എന്ന ടി.എന്‍.ഭരതേട്ടനെക്കുറിച്ച് പറയാറുണ്ട്. ഇത് കേവലം ആലങ്കാരികമായ ഒരു പദപ്രയോഗമല്ലെന്ന് അദ്ദേഹത്തിന്റെ ജീവിത യാത്രയിലൂടെ കടന്നുപോകുമ്പോള്‍ നമു ക്കു ബോദ്ധ്യമാകും. ടി.എന്‍. ഭരതേട്ട ന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതം വളരെ ലഘുവായി പ്രതിപാദിച്ചുകൊണ്ടുള്ള ‘മലബാര്‍ സിംഹം ടി.എന്‍.ഭരതന്‍’ എന്ന രാ.വേണുഗോപാലിന്റെ പുസ്ത കം എക്കാലത്തും സംഘടനാപ്രവര്‍ ത്തകര്‍ക്ക് പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. മലബാറിലെ ഹിന്ദു നവോത്ഥാന പ്രവര്‍ത്തനത്തില്‍ ഭരതേട്ടന്റെ അസാമാന്യ നേതൃപാടവം അദ്വിതീയമാണ്. കോഴിക്കോട് പാളയത്തെ പ്രതിഷേധപ്രകടനം, ബേപ്പൂര്‍ നടുവട്ടം സംഭവം, ചാവക്കാടിനടുത്തുള്ള മണത്തലയിലെ ജാഥ, തളി തിരുമാന്ധാംകുന്നിലെ ക്ഷേത്രസമരം, അട്ടപ്പാടിയിലെ വനവാസി ക്ഷേത്രപ്രശ്‌നം, ചമ്രവട്ടത്തെ തൊഴില്‍ നിഷേധത്തിനെതിരായ ഇടപെടല്‍ എന്നിവയെല്ലാം ഭരതേട്ടന്റെ സംഘടനാപ്രവര്‍ത്തനത്തിലെ ചില രജതരേഖകള്‍ മാത്രമാണെന്ന് പുസ്തകത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. മേല്‍ സംഭവങ്ങള്‍ വര്‍ഗ്ഗീയവാദികള്‍ക്കും അവരുടെ രക്ഷയ്‌ക്കെത്തു ന്ന രാഷ്ട്രീയക്കാര്‍ക്കും വലിയ തിരിച്ചടിയും ഹിന്ദുസമാജത്തിന് ആത്മവീര്യം പകരുന്നതുമായിരുന്നുവെന്ന് ഈ പുസ്തകത്താളുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം മകനായ ദുര്‍ഗ്ഗാദാസിന്റെ ബലിദാനം പോലും ഭരതേട്ടന്റെ ആദര്‍ശനിഷ്ഠയെ തെല്ലും തളര്‍ത്തിയില്ല. ജനസംഘത്തിന്റെ കേരളത്തിലെ ആദ്യകാല സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് ജനതാപാര്‍ട്ടിയിലും ഭാരതീയ ജനതാപാര്‍ട്ടിലും മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. എന്നും സംഘടനയുടെ തീരുമാനത്തിനൊപ്പം നിലയുറപ്പിച്ച ഭരതേട്ടന്റെ സവിശേഷവ്യക്തിത്വവും സംഘടനാ പ്രതിബദ്ധതയും ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പാഠമാകേണ്ടതാണ്. ബിരുദാനന്തരബിരുദം കരസ്ഥമാക്കി മികച്ചൊരു എഞ്ചിനീയറായി മാറേണ്ടിയിരുന്ന ഭരതേട്ടന്‍ സമാജസേവനം ജീവിതവ്രതമാക്കി സംഘപ്രചാരകനാവുകയായിരുന്നു. ആദര്‍ശനിഷ്ഠനായ സ്വയംസേവകനും കറകളഞ്ഞ ദേശസ്‌നേഹിയും അസാമാന്യ നേതൃപാടവത്തിനുടമയുമായ അദ്ദേഹം മികച്ചൊരു സംഘാടകനുമായിരുന്നുവെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. ടി.എന്‍.ഭരതേട്ടനെക്കുറിച്ച് ആധികാരികമായി പറയാന്‍ അര്‍ഹതയുള്ള രാ.വേണുവേട്ടന്റെ ഈ പുസ്തകം ഓരോ സംഘടനാ പ്രവര്‍ത്തകനും വായിച്ചിരിക്കേണ്ട ഒന്നാണ്. പി.പരമേശ്വര്‍ജി, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ടി.സുകുമാരന്‍ തുടങ്ങിയ ഏതാനും പേരുടെ ലേഖനങ്ങള്‍ പുസ്തകത്തില്‍ അനുബന്ധമായി കൊടുത്തിട്ടുള്ളതും ഈ പുസ്തകത്തെ ഒരു ചരിത്രരേഖയായി അവശേഷിപ്പിക്കുന്നു.

ShareTweetSendShare

Related Posts

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

ഓര്‍മ്മകളുടെ കനലാട്ടം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies