ഉത്ഥാനം എന്നാല്‍ ഉയര്‍ത്തുക. ഇവിടെ കൈകള്‍ വിപരീത ദിശയില്‍ ഉയര്‍ത്തുന്നു. കുനിയുന്നതിനു വിപരീതമായി കൈകള്‍ ചലിക്കുന്നതിനാല്‍ കുനിച്ചില്‍ എളുപ്പമാവുന്നു. പശ്ചിമ താനാസനത്തിനെ ഇതു സഹായിക്കും.
ചെയ്യുന്ന വിധം
കാലുകള്‍ ചേര്‍ത്ത് നിവര്‍ന്നു നില്കുക. കൈകള്‍ ശരീരത്തോടു ചേര്‍ന്ന് വശങ്ങളില്‍.
ശ്വാസമെടുത്തുകൊണ്ട് കൈകള്‍ പിറകില്‍ പൃഷ്ഠഭാഗത്ത് കൊണ്ടുവന്ന് വിരലുകള്‍ കോര്‍ക്കുക.
ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടു കുനിഞ്ഞ് നെറ്റി കാല്‍ മുട്ടില്‍ ചേര്‍ക്കുക. അതോടൊപ്പം പിന്നിലെ കോര്‍ത്ത കൈകള്‍ മുകളിലേക്കുയര്‍ത്തുക; ശരീരത്തില്‍ നിന്ന് അകലേക്ക് നീക്കുക. കാല്‍ മുട്ടുകള്‍ മടങ്ങാതെ ശ്രദ്ധിക്കുക.
ഈ സ്ഥിതിയില്‍ സാധാരണ ശ്വാസോച്ഛാസം ചെയ്ത് അല്പ സമയത്തിനു ശേഷം ശ്വാസമെടുത്തു കൊണ്ട് നിവര്‍ന്ന് പൂര്‍വസ്ഥിതിയില്‍ വരിക.
ഗുണങ്ങള്‍
കുടവയര്‍ കുറയും. ദഹനത്തിനു നല്ലതാണ്. മലബന്ധവും ഗ്യാസ് ട്രബിളും ശമിക്കും. തലയിലേക്ക് ശുദ്ധരക്തം പ്രവഹിക്കുന്നു. ബുദ്ധിക്ക് ഉണര്‍വു കിട്ടുന്നു.