Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ചരിത്രകാവ്യവും നവോത്ഥാനചിന്തയും

എം.കെ. സദാനന്ദന്‍

Print Edition: 27 May 2022

ദുരവസ്ഥ
എന്‍.കുമാരനാശാന്‍
കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി
പേജ്: 111 വില: 120 രൂപ

നൂറ്റാണ്ടു പിന്നിട്ട ഒരു സാഹിത്യകൃതിയാണ് മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’. 1921-ല്‍ നട ന്ന നിഷ്ഠൂരമായ ഒരു ചരിത്ര സംഭവത്തെ ഇതിവൃത്തമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തിന് നാന്ദികുറിക്കുന്ന വേളയില്‍ തികച്ചും വിപ്ലവകരമായ ഒരു മുന്നേറ്റമാണ് കുമാരനാശാന്‍ ദുരവസ്ഥ രചിച്ചതിലൂടെ നിര്‍വ്വഹിച്ചത്. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച മാപ്പിളക്കലാപത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചരിക്കുമ്പോഴും ഭാരതത്തിന്റെ ചിരപുരാതനമായ സാംസ്‌കാരികത്തനിമയെയും ആദ്ധ്യാത്മികതയെയും ചേര്‍ത്തു നിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. ഒരു കാലത്ത് സാഹിത്യരചനയില്‍ പ്രബലമായിരുന്ന കേരളവര്‍മ്മ പ്രസ്ഥാനവും, വെണ്‍മണി പ്രസ്ഥാനവും സാഹിത്യനഭസ്സില്‍ പ്രഭചൊരിയുന്ന സന്ദര്‍ഭം, അത്തരമൊരു അന്തരീക്ഷത്തില്‍ ചെറുശ്ശേരി മട്ടിലാണ് കുമാരനാശാന്റെ ദുരവസ്ഥ രചിക്കപ്പെടുന്നത്. അതിലെ കാവ്യഭംഗിയെ ഉദ്ധരിക്കാന്‍ പല നിരൂപകന്മാരും മനഃപൂര്‍വ്വം ശ്രമിക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. അതിനുപ്രധാനകാരണം ഭാരതത്തിന്റെ ദാര്‍ശനികാടിസ്ഥാനമായ ഏകത്വം എന്ന സങ്കല്പത്തെ മുറുകെപ്പിടിക്കാന്‍ കുമാരനാശാന്‍ തയ്യാറായി എന്നുള്ളതാണ്. ”ഉല്‍കൃഷ്ടമായൊരു ധര്‍മ്മാദര്‍ശത്തെ പുരസ്‌ക്കരിച്ചുള്ള കൃത്യബോധത്താല്‍ പ്രേരിതനായി ഈ സാഹസത്തിനൊരുമ്പെട്ടതാണെന്ന്” ആശാന്‍ തന്നെ വ്യക്തമാക്കിയത് ഇതിനുദാഹരണമാണ്. നമ്പൂതിരി പെണ്‍കുട്ടിയുടേയും പുലയച്ചെറുക്കന്റെയും കഥയിലൂടെ ഉച്ചനീചത്വങ്ങളില്ലാത്ത ഭാരതത്തിന്റെ ഏകതയുടെ ദൃഢസ്വരം ആധുനിക കേരളീയ സമൂഹത്തിനു കൂടി പകര്‍ന്നു നല്‍കുകയാണ് കവി. അതുകൊണ്ടുതന്നെ ഇന്നത്തെ സാഹചര്യത്തില്‍ ദുരവസ്ഥ പോലുള്ള ഒരു സാഹിത്യ സൃഷ്ടിക്ക് എത്രപേര്‍ തയ്യാറാവുമെന്നു ചിന്തിക്കേണ്ടതുണ്ട്. ദീര്‍ഘദര്‍ശിയായ ഒരു സാഹിത്യകാരന്‍ മാത്രമല്ല, രാഷ്ട്ര സ്‌നേഹിയായ സാമൂഹ്യ പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു മഹാകവി കുമാരനാശാന്‍ എന്നു നമുക്കു കാണാവുന്നതാണ്. സ്വര്‍ഗ്ഗീയ മാധവ്ജിയുടെ ഒരു ലേഖനം മുഖമൊഴിയായി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഏറെ വിജ്ഞാനപ്രദമാണ്. സാഹിത്യപത്രപ്രവര്‍ത്തക രംഗത്തുള്ള പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍, കാവാലം ശശികുമാര്‍ എന്നിവരുടെ പഠന-നിരീക്ഷണങ്ങള്‍ ആസ്വാദ്യകരവും ചിന്തോദ്ദീപകങ്ങളുമെന്ന പോലെ, സ്വതന്ത്രചിന്തയ്ക്ക് വിഷയമാക്കാവുന്നതുമാണ്. വളരെ സങ്കീര്‍ണ്ണമായ ഇന്നത്തെ കാലഘട്ടത്തില്‍ ദുരവസ്ഥയുടെ രണ്ടാം പതിപ്പ് പുറത്തിറക്കിയ കുരുക്ഷേത്രപ്രകാശന്‍ അഭിനന്ദനമര്‍ഹിക്കുന്നു.

നവോത്ഥാനത്തിന്റെ
ഇടതു പരിപ്രേക്ഷ്യം
കാ.ഭാ. സുരേന്ദ്രന്‍
കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി
പേജ്: 80 വില: 90 രൂപ

സാംസ്‌കാരിക വിപ്ലവം, നവോത്ഥാന പ്രക്രിയ തുടങ്ങിയ പദപ്രയോഗങ്ങള്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ എന്നവകാശപ്പെടുന്നവര്‍ പലപ്പോഴായി ഉപയോഗിക്കാറുണ്ടല്ലോ. തങ്ങളുടെ ചില ഹിഡന്‍ അജണ്ടകള്‍ക്ക് ഒരു രക്ഷാകവചമായാണ് അവര്‍ ഇത്തരം വാചക കസര്‍ത്തുകള്‍ നടത്തുന്നത് എന്നതാണനുഭവം. കൃത്യമായ തെളിവുകളുടെയും വസ്തുതകളുടേയും അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ പൊയ്മുഖം വലിച്ചുകീറുകയാണ് ‘നവോത്ഥാനത്തിന്റെ ഇടതു പരിപ്രേക്ഷ്യം’ എന്ന പുസ്തകത്തില്‍ ഗ്ര ന്ഥകര്‍ത്താവ് കാ.ഭാ.സുരേന്ദ്രന്‍. സാം സ്‌കാരിക ലോകത്തു നടക്കുന്ന തട്ടിപ്പിനെതിരെ പ്രതികരിക്കാതെ ബൗ ദ്ധിക അടിമത്തം കാണിക്കുന്ന നായകന്മാരെ കണക്കറ്റ് വിമര്‍ശിക്കുന്നു. സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളെയും മഹാഗുരുക്കന്മാരെയും പാര്‍ട്ടിപരിപാടി അവതരിപ്പിക്കാനുള്ള ചവിട്ടുപടികളായി ഉപയോഗിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങളെ തുറന്നു കാണിക്കുന്നുണ്ടിതില്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടത്തുന്ന വിലകുറഞ്ഞ ജല്പനങ്ങളെ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിവിധ വിഷയങ്ങളെ നാലുഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ജാതി സ്പര്‍ദ്ധ, ഹിന്ദുവിരുദ്ധത, സ്ത്രീസ്വാതന്ത്ര്യപ്രചാരണത്തിന്റെ പൊള്ളത്തരം, ക്ഷേത്രനശീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി പതിനഞ്ചോളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആ നുകാലിക പ്രാധാന്യമുള്ള ഒരു പുസ്തകമാണിത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യത്തെ തുറന്നു കാണിക്കുന്നതില്‍ ഗ്രന്ഥകര്‍ത്താവ് വിജയിച്ചിരിക്കുന്നു.

 

ShareTweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies