ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്ന് സ്ഥാപിച്ച മറാത്ത രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ അമ്മയായിരുന്നു ജീജാബായ് .
മഹാരാഷ്ട്രയിലെ സിന്ധ്ഖേഡ് പട്ടണത്തിൽ 1598 ജനുവരി 12-ന് പ്രമുഖ മറാത്ത സർദാർ ലഖുജി ജാദവ്‌റാവുവിന്റേയും മലസാ ബായിയുടേയും മകളായിട്ടാണ് ജീജാബായി ജനിച്ചത്. ചെറുപ്പത്തിലേ തന്നെ കുതിര സവാരിയിലും വാൾപ്പയറ്റിലും ജീജാബായി പ്രാവീണ്യം നേടി.
പ്രസിദ്ധമായ കസ്ബപേത്ത് ഗണപതി ക്ഷേത്രം സ്ഥാപിച്ച ജീജാബായി കെവേരേശ്വര ക്ഷേത്രവും താംബ്ഡി ജോഗേശ്വരി ക്ഷേത്രവും നവീകരിക്കുകയും ചെയ്തു.
സദ്‌ഗുണത്തിനും വീര്യത്തിനും ദീർഘവീക്ഷണത്തിനും പേരുകേട്ടവളായിരുന്ന ജീജാബായി ആ ഗുണങ്ങളെല്ലാം തന്നെ തന്റെ മകൻ ശിവാജിക്ക് കൈമാറി.
ശിവജിയെന്ന ഹിന്ദു ഹൃദയ സാമ്രാട്ടിനെ വളർത്തിയെടുക്കുന്നതിൽ ജീജാബായി വഹിച്ച പങ്ക് വളരെ വലുതാണ്.
ജീജാബായ് തന്റെ മകന് അധർമ്മിയായ രാവണനെ വധിച്ച ഭഗവൻ ശ്രീരാമന്റെ കഥ പറഞ്ഞ് കൊടുത്തു …..
ധർമ്മം പുനഃസ്ഥാപിക്കാൻ അവതാരം പൂണ്ട ഭഗവാൻ കൃഷ്ണന്റെ കഥ പറഞ്ഞ് കൊടുത്തു …..
ധർമ്മപുത്രരേ പോലെ ധർമ്മിഷ്ഠനാകാൻ പഠിപ്പിച്ചു ….
രാജനീതിയും പ്രജാസംരക്ഷണവും പഠിപ്പിച്ചു…
ജീജബായി തന്റെ മകനെ ശക്തനായ,ധർമ്മിഷ്ഠനായ പ്രജാക്ഷേമ തത്പരനാകാൻ പഠിപ്പിച്ചു,ആത്മാഭിമാനം പണയം വയ്ക്കാതെ രാഷ്ട്രത്തെ വീണ്ടെടുത്ത് ധർമം പുനഃസ്ഥാപിക്കുവാൻ പ്രേരിപ്പിച്ചു അടിമത്വത്തിൽ നിന്ന് മോചനം നേടാൻ ആഹ്വാനം ചെയ്തു….
ഒടുവിൽ കുട്ടിക്കാലത്തു തന്നെ തന്റെ കളികൾ എന്ന പോലെ ഓരോരോ കോട്ടകളായി ഛത്രപതി പിടിച്ചടക്കി മുന്നേറി…തന്റെ മാതാവിന് കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് ഓരോ തവണയും മുന്നേറി…രാഷ്ട്രത്തിന്റെ ആത്മാവിനെ,തളർന്ന ഒരു വലിയ ജനതയെ പോരാടാൻ പ്രേരിപ്പിച്ചു..സ്വയം ഒരു മാതൃകയായി….
അമ്മ ജീജാബായിയിൽ നിന്ന് പകർന്ന് ലഭിച്ച ഗുണങ്ങൾ ജീവിതാവസാനം വരെ ശിവജി ജീവിതത്തിൽ പാലിച്ചു.
ഒടുവിൽ ഛത്രപതി ശിവജിയുടെ സിംഹാസനാരോഹണം കൺകുളിർക്കെ കണ്ട ആ വീരാംഗന പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം 1674 ജൂൺ 17 ന് തന്റെ ദൗത്യം പൂർത്തിയാക്കി പരമാത്മാവിൽ വിലയം പ്രാപിച്ചു.
ജീജാബായ് സ്മൃതി ദിനം
ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്ന് സ്ഥാപിച്ച മറാത്ത രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ അമ്മയായിരുന്നു ജിജാബായ് .
മഹാരാഷ്ട്രയിലെ സിന്ധ്ഖേഡ് പട്ടണത്തിൽ 1598 ജനുവരി 12-ന് പ്രമുഖ മറാത്ത സർദാർ ലഖുജി ജാദവ്‌റാവുവിന്റേയും മലസാ ബായിയുടേയും മകളായിട്ടാണ് ജിജാബായി ജനിച്ചത്. ചെറുപ്പത്തിലേ തന്നെ കുതിര സവാരിയിലും വാൾപ്പയറ്റിലും ജീജാബായി പ്രാവീണ്യം നേടി.