Tuesday, August 16, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home അനുസ്മരണം

രാജകുടുംബത്തില്‍ പിറന്ന് സംഘകുടുംബത്തിന്റെ ഭാഗമായി

ഉണ്ണികൃഷ്ണന്‍ കോലേഴി

Print Edition: 18 February 2022

ഈയടുത്ത് അന്തരിച്ച പ്രൊഫ.പി.സി. കൃഷ്ണവര്‍മ്മരാജ കേരള ക്ഷേത്രസംരക്ഷണസമിതി മുന്‍ സംസ്ഥാന അധ്യക്ഷനും സാമൂതിരി കോവിലകം അംഗവും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മുന്‍പ്രിന്‍സിപ്പലുമായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഹൃദയത്തിന്റെ നൈര്‍മ്മല്യം അതേപടി മുഖത്ത് പരിലസിക്കുന്ന വര്‍മ്മാജിയുടെ മുഖം അദ്ദേഹവുമായി അടുത്ത് ഇടപഴകിയവരുടെ മനസ്സില്‍ മായാതെ നിലനില്‍ക്കുകതന്നെ ചെയ്യും. വര്‍ഷങ്ങള്‍ക്കു മുന്നെ കേരള ക്ഷേത്രസംരക്ഷണസമിതിയുടെ കോഴിക്കോട് റവന്യൂജില്ലാ പ്രസിഡന്റായി അദ്ദേഹം ചുമതലയിലിരിക്കുന്ന കാലത്താണ് അടുത്ത് ഇടപഴകുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും എനിക്ക് ആദ്യമായി അവസരമുണ്ടായത്. പിന്നീട് സംസ്ഥാന ഉപാദ്ധ്യക്ഷന്‍, സംസ്ഥാന അദ്ധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ച സമയത്ത് മറ്റൊരു സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും യാ ത്രചെയ്യുന്നതിനും ഒരേ മുറിയില്‍ താമസിക്കുന്നതിനുമൊക്കെ ധാ രാളം അവസരങ്ങള്‍ വന്നു ചേര്‍ ന്നു. വിവിധ വിഷയങ്ങളില്‍ അറിവിന്റെ നിറകുടമായിരുന്ന അദ്ദേഹം പുലര്‍ത്തിയിരുന്ന ലാളിത്യവും വിനയവും ആരെയും ആകര്‍ഷിക്കുന്ന സവിശേഷ ഗുണം തന്നെയായിരുന്നു. പില്‍ക്കാലത്ത് വിവിധരംഗങ്ങളില്‍ പ്രശസ്തരായിത്തീര്‍ന്ന വലിയ ശിഷ്യസമ്പത്തിന്റെ ഉടമയാക്കിയ ദീര്‍ഘകാലത്തെ അദ്ധ്യാപകവൃത്തിക്ക് ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ പദവി അലങ്കരിക്കുവാന്‍ ഭാഗ്യം ലഭിച്ച സാമൂതിരി രാജ കുടുംബാംഗമായ അദ്ദേഹത്തിന് ഈ മേല്‍വിലാസങ്ങള്‍ ഒന്നും വലുപ്പച്ചെറുപ്പമില്ലാതെ ആരുമായും സൗഹൃദം പങ്കിടുന്നതിന് ഒരിക്കലും തടസ്സമായില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹനിധിയായ ഗുരുനാഥന്‍ എന്ന പോലെ തന്നെ സഹപ്രവര്‍ത്തകര്‍ക്കും സംഘടനാപ്രവര്‍ത്തകര്‍ക്കും പ്രചോദനമേകുന്ന ഉത്തമ വഴികാട്ടിയാകാനും അദ്ദേഹം സദാ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

അച്ഛന്റെ പാത പിന്‍തുടര്‍ന്നുകൊണ്ട് ശൈശവത്തില്‍ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗമായി മാറിയ വര്‍മ്മാജി മാങ്കാവ് ശാഖയുടെ മുഖ്യശിക്ഷകന്‍ എന്ന നിലയിലാണ് സംഘടനാപ്രവര്‍ത്തനരംഗത്തേക്ക് ചുവട് വെച്ചത്. മുതിര്‍ന്ന സംഘപ്രചാരകനായിരുന്ന മാധവ്ജിയുമായുള്ള കുടുംബബന്ധവും സഹോദരതുല്യമായ അടുപ്പവും അദ്ദേഹത്തിന് എന്നും പ്രചോദനമേകിയിരുന്നു. അതുകൊണ്ടുതന്നെയാകാം മാധവ്ജിയുടെ പ്രധാന കര്‍മ്മക്ഷേത്രമായ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മുഖ്യ അമരക്കാരനായി മാധവ്ജിക്ക് ശേഷം സാമൂതി രി കുടുംബത്തില്‍ നിന്നും അദ്ദേഹത്തിന് എത്താന്‍ സാധിച്ചത്.

സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷം വിവിധ ഹൈന്ദവ- സാംസ്‌കാരിക സംഘടനകളില്‍ അദ്ദേഹം സജീവ സാന്നിദ്ധ്യമായിരുന്നു. ആദ്ധ്യാത്മിക പ്രഭാഷകന്‍, യോഗാചാര്യന്‍, മോട്ടിവേഷന്‍ ട്രെയിനര്‍ എന്നീ നിലകളില്‍ നിരവധിപേര്‍ക്ക് അറിവും പ്രചോദനവുമേകാന്‍ അദ്ദേഹത്തിന് സാധിച്ചു. നിര്‍മ്മലമായ സംഘഭക്തി ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് രോഗപീഡകളെപോലും അവഗണിച്ചാണ് തന്റെ കര്‍മ്മമേഖലകളില്‍ അദ്ദേഹം സജീവമായത്. നമ്മെ വിട്ടുപിരിയുന്ന സമയത്തും ജന്മഭൂമി ദിനപത്രം കോഴിക്കോട് എഡിഷന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ചുമതലയും കേരളക്ഷേത്ര സംരക്ഷണസമിതിയുടെ ഉപാദ്ധ്യക്ഷപദവിയും അദ്ദേഹം വഹിച്ചിരുന്നു. സനാതന ധര്‍മ്മപരിഷത്തിന്റെ ഉപാദ്ധ്യക്ഷന്‍, പതഞ്ജലി യോഗ റിസര്‍ച്ച് സെന്ററിന്റെ കോഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. ഇവക്കെല്ലാം പുറമെ പ്രാദേശികമായി ക്ഷേത്രകമ്മറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും മാര്‍ഗ്ഗദര്‍ശി എന്ന നിലയിലും സേവനമനുഷ്ഠിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് എന്നും പ്രേരണാസ്രോതസ്സായി നിലകൊണ്ട അദ്ദേഹത്തിന്റെ ദീപ്ത സ്മരണക്ക് മുന്നില്‍ നമുക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാം.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കൃഷ്ണഭക്തിയുടെ കളഭച്ചാര്‍ത്ത്‌

പീലിച്ചാര്‍ത്തിന്റെ പൊന്നഴക്‌

ബാബാ യോഗേന്ദ്രജിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പത്മശ്രീ പുരസ്‌കാരം നല്‍കുന്നു.

യോഗേന്ദ്രനാഥ് യോഗി- സംസ്‌കാര്‍ഭാരതിക്കായി സമര്‍പ്പിച്ച ജീവിതം

ഡോ. റെയ്ച്ചല്‍ മത്തായി ചില ഓര്‍മ്മക്കുറിപ്പുകള്‍

പട്ടയില്‍ പ്രഭാകരന്‍-സനാതന ധര്‍മ്മത്തിനായി സമര്‍പ്പിച്ച ജീവിതം

താഴ്വരയുടെ ശിവഗീതം

Kesari Shop

  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • RSS in Kerala: Saga of a Struggle ₹500.00
  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies