പഴയകാല രേഖകളുടെയും പുരാവസ്തുക്കളുടെയും കാലം നിര്‍ണ്ണയിക്കുന്നത് ആധുനിക പുരാവസ്തുഗവേഷണത്തിലെ ഒരു മുഖ്യ മേഖലയാണ്. അതിലെ ഏറ്റവും പ്രധാനമായ ഒരു ശാസ്ത്രീയ രീതിയാണ് കാര്‍ബണ്‍ ഡേറ്റിങ്. അങ്ങനെയാണ് ദിനോസറുകളും മാമത്തുകളുമൊക്കെ എത്ര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമിയില്‍ ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കുന്നത്.
നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പഴക്കമുള്ള ഫോസിലുകളുടെയും ജൈവാവശിഷ്ടങ്ങളുടേയും കൃത്യമായ പഴക്കം നിര്‍ണ്ണയിക്കുന്ന സാങ്കേതിക വിദ്യയാണ് റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ്. അവശിഷ്ടങ്ങളില്‍ അവശേഷിച്ച റേഡിയോ കാര്‍ബണിന്റെ അളവില്‍ നിന്നാണ് ഇത് സാധിക്കുന്നത്. ജീവിച്ചിരിക്കുന്ന കാലത്ത്, സസ്യങ്ങളും ജന്തുക്കളും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സ്വീകരിക്കുന്നുണ്ട്. ഇത്, പല പ്രക്രിയകളും കഴിഞ്ഞ് റേഡിയോ കാര്‍ബണ്‍ അഥവാ, കാര്‍ബണ്‍-14 എന്ന റേഡിയോ ആക്റ്റീവ് ആയ വകഭേദമായി സംഭരിക്കപ്പെടും. റേഡിയോ ആക്റ്റീവ് ആയ ഏത് വസ്തുവിനും കൃത്യമായ അപചയം സംഭവിക്കുന്നത് കൊണ്ട്, അതിന്റെ അളവില്‍ കുറവ് വരുമെങ്കിലും, വീണ്ടും സംഭരിക്കപ്പെടുന്നത് കൊണ്ട്, അതിന്റെ ഒരു കൃത്യമായ അളവ് നിലനില്‍ക്കും. അപചയത്തിന്റെ തോതിനു അര്‍ദ്ധായുസ്സ് അല്ലെങ്കില്‍ ഹാഫ് ലൈഫ് എന്നാണു പറയുക. ഒരു റേഡിയോ ആക്റ്റീവ് വസ്തു, അപചയം മൂലം പകുതിയായി കുറയാനെടുക്കുന്ന സമയമാണിത്. കാര്‍ബണ്‍-14ന്റെ ഹാഫ് ലൈഫ് 5780 വര്‍ഷമാണ്.
ഒരു മൃഗമോ, സസ്യമോ മരിച്ചുകഴിഞ്ഞാല്‍, മേല്‍പറഞ്ഞ സംഭരണം നില്‍ക്കും. അപ്പോള്‍ ശരീരത്തില്‍ അവശേഷിച്ചിരിക്കുന്ന കാര്‍ബണ്‍-14 കുറയാന്‍ തുടങ്ങും. നൂറ്റാണ്ടുകള്‍ക്ക് ശേഷം, ഒരു ഫോസിലോ, മരക്കഷ്ണമോ കിട്ടി, അതിലെ കാര്‍ബണ്‍-14 ന്റെ അളവ് തിട്ടപ്പെടുത്തിയാല്‍, എന്നായിരുന്നു ഇത് അവസാനം ശ്വസിച്ചത് എന്ന് കിറു കൃത്യമായി അറിയാന്‍ കഴിയും.
ഒരുകാലത്ത് ജീവിച്ചിരുന്നവയുടെ കാലം കണക്കാക്കാന്‍ മാത്രമേ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് കൊണ്ട് സാധ്യമാകൂ. എന്നാല്‍ പഴയ വിഗ്രഹങ്ങള്‍, മണ്‍പാത്രങ്ങള്‍, നാണയങ്ങള്‍ എന്നിവയുടെ കാലഘട്ടം കണക്കാക്കാന്‍ വേറെ രീതികളുണ്ട്. അതിലേറ്റവും പ്രധാനമാണ് തെര്‍മോ ലൂമിനസന്‍സ് ഡേറ്റിങ് (Thermoluminescence dating)-.-
കാലം തിട്ടപ്പെടുത്തേണ്ട സാമ്പിളിനെ ഉയര്‍ന്ന ഊഷ്മാവിലേക്ക് ഉയര്‍ത്തുമ്പോള്‍ അതിലെ വളരെ ചെറിയ അളവിലുള്ള റേഡിയോ ആക്റ്റീവ് തന്മാത്രകളിലെ ഇലക്ട്രോണുകള്‍ ഉയര്‍ന്ന ഊര്‍ജ്ജനിലയിലേക്ക് ഉയര്‍ത്തപ്പെടും. അത് പെട്ടന്ന് തണുപ്പിക്കുമ്പോള്‍ അങ്ങനെ ആഗിരണം ചെയ്ത ഊര്‍ജ്ജം പ്രകാശമായി പുറത്തുവരും. ഈ പ്രകാശത്തെ വിശകലനം ചെയ്താണ് അവയുടെ കാലം കണക്കാക്കുന്നത്. അതിന്റെ കാലം, നമ്മുടെ വിരലടയാളം പോലെ ആ പ്രകാശ രശ്മികളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ കണ്ടെത്തലുകളില്‍ ഒന്നാണ് ഇവ, പ്രത്യേകിച്ച് കാര്‍ബണ്‍ ഡേറ്റിങ്. വിപ്ലവകരമായ ഈ കണ്ടെത്തല്‍ പുരാവസ്തു ഗേവഷണത്തെ മാറ്റി മറിച്ചു. മനുഷ്യ പരിണാമം, സംസ്‌കാരങ്ങള്‍ എന്നിവയെപ്പറ്റിയൊക്കയുള്ള ആയിരമായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ കണ്ടുപിടുത്തം നല്‍കിയത്. ചരിത്രാന്വേഷണങ്ങള്‍ക്കും ചരിത്രകാരന്മാര്‍ക്കും ഈ കണ്ടെത്തല്‍ പുതിയ ദിശാബോധവും കാഴ്ചപ്പാടുകളും നല്‍കി. അവസാനം ഈയടുത്ത് കണ്ടെടുത്ത, ഏറ്റവും പഴക്കമുള്ള ഖുറാന്‍, ബി.സി. 300-ാം ആണ്ടിലേതാണ്.
ഈ മഹത്തായ കണ്ടെത്തലിന്, അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞനായ വില്ല്യാര്‍ഡ് ലിബിക്കിന്, 1960ല്‍ ഫിസിക്‌സിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.