Thursday, July 3, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

തപസ്സ് (യോഗപദ്ധതി 63)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 24 September 2021

മനസശ്ചേന്ദ്രിയാണാഞ്ച
ഐകാഗ്ര്യം പരമം തപ:

മനസ്സും ഇന്ദ്രിയങ്ങളും ഏകാഗ്രമായിരിക്കുന്നതാണ് പരമമായ തപസ്സ് എന്നൊരു നിര്‍വ്വചനമുണ്ട്. അതിന് പല മാര്‍ഗങ്ങളും ഉപയോഗിക്കുന്നു. ഹിതമിത മേധ്യാശനം തപ:. ഭക്ഷണം (അശനം) ഹിതമാവണം – ഇഷ്ടമല്ല നോക്കേണ്ടത്, ഗുണകരമാണോ എന്നാണ്. അശനം മിതമാവണമെന്നതാണ് രണ്ടാമത്തേത്. കഴിക്കുന്ന അളവ് കൂടുതലോ കുറവോ ആവരുത്. അത് മേധ്യവുമാവണം. മേധ്യമെന്നാല്‍ മേധം അഥവാ യാഗത്തിന് ഉപയോഗിക്കാന്‍ പറ്റിയത്, ശുദ്ധമായത് എന്നാണര്‍ഥം.

ഭക്ഷണത്തെ സാത്വികം. രാജസം താമസം എന്നും തിരിക്കും. മനസ്സിന് വിക്ഷോഭമുണ്ടാക്കാത്ത ഭക്ഷണമാണ് സാത്വിക ഭക്ഷണം. ശരീരത്തിന്റെ ഭക്ഷണം മാത്രമല്ല ഇവിടെ പ്രതിപാദ്യം. അഞ്ച് ഇന്ദ്രിയങ്ങളിലൂടെയും ഉള്ളിലേക്കെടുക്കുന്നതും ഭക്ഷണം തന്നെ. കണ്ണ് വിവിധതരം രൂപങ്ങളെ അശിക്കുന്നു. മൂക്ക് പലതരം ഗന്ധങ്ങളെ സ്വീകരിക്കുന്നു. നാക്ക് വിവിധ രസങ്ങളെ ആസ്വദിക്കുന്നു. ചെവി വിവിധ തരം നാദങ്ങളെ ശ്രവിക്കുന്നു. ത്വക്ക് വിവിധ വസ്തുക്കളെ സ്പര്‍ശിച്ചറിയുന്നു. ഇവയെല്ലാം തന്നെ ഹിതവും മിതവും മേധ്യവുമാവണം. ഇടയില്‍ അവയ്ക്ക് ഒരു ഉപവാസവും കൊടുക്കണം.

മൗനവ്രതം ഒരു തപസ്സു തന്നെ. ഇന്ദ്രിയത്തിലൂടെയുള്ള ഭക്ഷണം സാത്വികമാക്കുക. സ്വയം അച്ചടക്കം തന്നെയാണ് ഇന്ദ്രിയങ്ങളിലൂടെ ഭോഗമനുഭവിക്കാനുള്ള മനസ്സിന്റെ ചാട്ടത്തിനുള്ള പ്രതിവിധി.
ബ്രഹ്മചര്യം, ഗുരു സേവാ, സത്യ വചനം, മൗനം, സ്വാശ്രമ ധര്‍മങ്ങളുടെ അനുഷ്ഠാനം, ദ്വന്ദ്വസഹനം മിതാശനം മുതലായവ തപസ്സാണെന്ന് ചന്ദ്രികാകാരന്‍ പറയുന്നു. എന്നാല്‍ വെറും ശരീര പീഡനം (ന കായശോഷ:) ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. അപ്പോള്‍ ധാതു വൈഷമ്യമുണ്ടാവുകയും യോഗത്തിന് വിഘാതമാവുകയും ചെയ്യുമെന്ന് മുന്നറിയിപ്പും തരുന്നുണ്ട്.

നാഗോജ ഭട്ടന്‍ പറയുന്നത് ചിത്തപ്രസാദത്തിന് അവിരോധിയായ, ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള ഉപവാസാദികളെ ആചരിക്കണമെന്നാണ്.

ശാസ്ത്രാന്തരങ്ങളില്‍ ഉപദേശിക്കപ്പെട്ട കൃച്ഛ്രം ചാന്ദ്രായണം മുതലായവയെയാണ് ഭാവാ ഗണേശന്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ശരീരത്തിന് കഠിനമായ ശോഷണമുണ്ടാക്കുന്നവയാണ്. ഉദാഹരണമായി ചാന്ദ്രായണം. ചന്ദ്രന്റെ അയനമനുസരിച്ച് ഭക്ഷണത്തെ ക്രമപ്പെടുത്തുന്നതാണിത്. കറുത്തവാവുദിവസം ഭക്ഷണമില്ല. പ്രതിപദത്തിന് ഒരു ഉരുള ചോറ്; ദ്വിതീയയ്ക്ക് രണ്ടുരുള – അങ്ങനെ ചതുര്‍ദശിക്ക് 14 ഉരുള. വെളുത്തവാവിന് 15 ഉരുള ചോറ്. കൃഷ്ണപക്ഷത്തിലെ പ്രതിപദത്തിന് 14 ഉരുള ക്രമേണ കുറഞ്ഞ് കുറഞ്ഞ് കറുത്തവാവിന് ശൂന്യ ഭക്ഷണം. ഇതാണ് ഒരു ചാന്ദ്രായണമെന്നു പറയുന്നത്.
കായേന്ദ്രിയ സിദ്ധിരശുദ്ധിക്ഷയാത് തപസ: (യോഗസൂത്രം -2.43)

തപസ്സനുഷ്ഠിച്ചാല്‍ അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം മുതലായ ക്ലേശങ്ങളാകുന്ന അശുദ്ധികള്‍ക്ക് ക്ഷയമുണ്ടാവുകയും അതിലൂടെ ശരീരത്തിനും ഇന്ദ്രിയങ്ങള്‍ക്കും ഉത്കര്‍ഷമുണ്ടാവുകയും ചെയ്യും.
ചന്ദ്രായണാദി അനുഷ്ഠാനം കൊണ്ട് മന:ക്ലേശങ്ങള്‍ ക്ഷയിക്കും. അതിനാല്‍ ഇന്ദ്രിയങ്ങള്‍ക്ക് സൂക്ഷ്മതയും വിശേഷ ദര്‍ശനങ്ങള്‍ക്കു സാമര്‍ഥ്യവും ഉണ്ടാകും. ശരീരത്തിന് ഇഷ്ടമനുസരിച്ച് ചെറുതാവാനും (അണിമാ) വലുതാവാനും (മഹിമാ) കഴിയും. അഷ്ട സിദ്ധികളും കിട്ടും. ഇന്ദ്രിയങ്ങള്‍ക്ക് ദൂരശ്രവണാദി സാമര്‍ഥ്യവും ബുദ്ധിക്ക് സൂക്ഷ്മാര്‍ഥ ഗ്രഹണത്തിനുളള കഴിവും ലഭിക്കും. അശുദ്ധി എന്നത് പാപവും തമോഗുണവുമാണ്.
ശീതം – ഉഷ്ണം, സുഖം – ദു:ഖം മുതലായ ദ്വന്ദ്വ (ഇരട്ട) ങ്ങളുടെ സഹനമാണ് തപസ്സെന്നും നിര്‍വചനമുണ്ട്. ഇവ വന്നും പോയുമിരിക്കും (ആഗമ – അപായിന:, അനിത്യാ:) ; സ്ഥിരമല്ല എന്നറിഞ്ഞ് ആവലാതി കൂടാതെ സഹിക്കുക. മനസ്സില്‍ ഇളക്കമുണ്ടാക്കുന്ന അനാദിയായ കര്‍മ – ക്ലേശ – വാസനകളാകുന്ന കറകളെ കഴുകിക്കളയുക. തപസ്സിലൂടെയേ ഇതു സാധ്യമാകൂ.

തപസ്സിനെ മാനസികം, വാചികം, ശാരീരികം (മനസാ വാചാ – കര്‍മണാ) എന്നും തിരിക്കാം. വിദ്വജ്ജനങ്ങളെയും മുതിര്‍ന്നവരെയും പൂജിക്കുക, ശൗചം, ബ്രഹ്മചര്യം, അഹിംസ മുതലായവ ശാരീരിക തപസ്സ്; സത്യവും പ്രിയവും ഹിതവുമായ വാക്കുകള്‍, പഠനം, പാഠനം ഇവ വാചിക തപസ്സ്; മന: പ്രസാദം സൗമ്യത്വം മൗനം മുതലായവ മാനസിക തപസ്സ്.

തപമെന്നാല്‍ ചൂട് എന്നര്‍ഥമുണ്ട്. സ്വര്‍ണ്ണം മുതലായ ലോഹങ്ങളെ ചൂടാക്കുമ്പോള്‍ അവയിലെ മലങ്ങളെല്ലാം കത്തിപ്പോവും. ശുദ്ധമായ തിളങ്ങുന്ന ലോഹം ശേഷിക്കും. യോഗമാര്‍ഗ്ഗത്തില്‍ ആസന പ്രാണായാമങ്ങളും സാത്വിക ആഹാര വിഹാരങ്ങളും ശാരീരിക തപസ്സാണ്. പ്രത്യാഹാരവും ശമദമാദികളും ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനുമുള്ള തപസ്സാണ്.

ഇതിലൂടെ യോഗിയിലെ മലങ്ങള്‍ നശിക്കും. ഫലമിച്ഛിക്കാതെ, യോഗ ഭാവത്തില്‍, ശ്രദ്ധയോടെ ചെയ്യുന്ന തപസ്സ് സാത്വികമാണെന്ന് ഭഗവദ്ഗീത പറയുന്നു. പ്രസിദ്ധിക്കും അഭിമാനത്തിനും, അംഗീകാരത്തിനും ഉദ്ദേശിച്ച് ചെയ്യുന്ന തപസ്സ് രാജസമത്രെ. അറിവില്ലായ്മയും മൂഢതയും കാരണമായി തന്റെ ശരീരമനസ്സുകളെ പീഡിപ്പിക്കുന്നത് താമസമായ തപസ്സ്. അന്യന് ദുഃഖം വരുത്താനായി ചെയ്യുന്നതും താമസ തപം തന്നെ.

Tags: യോഗപദ്ധതി
Share7TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies