Saturday, July 5, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ഗ്രാമദീപങ്ങളായ മറ്റമ്മമാര്‍

ടി.വിജയന്‍ ,എം.കെ. സദാനന്ദന്‍, സി.എം. രാമചന്ദ്രന്‍

Print Edition: 2 July 2021

മറ്റമ്മയുടെ ലോകം
സി.പി.സുരേഷ് ബാബു
ലിറ്റില്‍ പ്രിന്റ്, ചുങ്കത്തറ, മലപ്പുറം
പേജ്: 50 വില: 60 രൂപ

വള്ളുവനാടന്‍ ഗ്രാമീണജീവിതത്തിന്റെ വിശുദ്ധി ആവാഹിച്ചെടുത്ത കൊച്ചുപുസ്തകമാണ് സി.പി.സുരേഷ്ബാബുവിന്റെ മറ്റമ്മയുടെ ലോകം. 1901-ല്‍ ജനിച്ച് 1985ല്‍ മരിച്ച മറ്റമ്മ എന്ന സി.പി. നാരായണിപിഷാരസ്യാര്‍ മഹാത്മാക്കളുടെ ഗണത്തില്‍ പെട്ടവരല്ല. ഒരു സാധാരണ വീട്ടമ്മ. എന്നാല്‍ അവര്‍ ജീവിതത്തില്‍ പാലിച്ച മൂല്യങ്ങളും ത്യാഗങ്ങളും അവരുടെ ജീവിതത്തെ പ്രശോഭിതമാക്കി നിര്‍ത്തുന്നു. സ്വന്തം മക്കളേക്കാള്‍ ശ്രദ്ധ നല്‍കിക്കൊണ്ടു അനാഥരായ സഹോദരീ പുത്രിമാരോടു കാണിച്ച സ്‌നേഹം അവരുടെ മഹിമകളില്‍ ഒന്നുമാത്രം. അതേ വാത്സല്യം പാടത്തു പണിയെടുക്കുന്ന പിന്നാക്കജാതിക്കാരോടും അവരുടെ കുട്ടികളോടും അന്യമതസ്ഥരോടും കാണിക്കുന്നു മറ്റമ്മ. ഇവിടെയാണ് നാടുവാഴിത്തം, ജന്മിത്വം തുടങ്ങിയ കമ്മ്യൂണിസ്റ്റ് സങ്കല്പങ്ങളുടെ പൊള്ളത്തരങ്ങള്‍ വെളിപ്പെടുക. ഇത്തരം അമ്മമാരെ നമ്മുടെ ഗ്രാമങ്ങളില്‍ എവിടെ ചെന്നാലും കാണാം. അവരുടെ പൈതൃകമാണ് ഈ നാടിന്റെ സംസ്‌കാരമായി രൂപപ്പെട്ടത്.

തുളസിയുടെ നൈര്‍മല്യവും പനിനീര്‍പ്പൂവിന്റെ സൗരഭ്യവും നിലാവുപോലെ പരന്ന സ്‌നേഹവും ജീവിതത്തിന്റെ സവിശേഷതയായ മറ്റമ്മയുടെ നേര്‍ചിത്രം തൂലികകൊണ്ട് കോറിയിട്ടിരിക്കയാണ് സി.പി. സുരേഷ് ബാബു. ഈ ചെറുപുസ്തകത്തിലെ ഓരോ അനുഭവചിത്രവും ചലച്ചിത്രമാക്കാന്‍ പറ്റിയവിധം വിപുലതയുള്‍ക്കൊള്ളുന്നതാണ്. വള്ളുവനാടന്‍ ഗ്രാമീണ ജീവിതത്തെ ആവാഹിച്ചെടുത്ത പുസ്തകം പഴമക്കാരുടെ ജീവിതമൂല്യങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നു.

സുധാകരന്‍ പുഷ്പമംഗലം
സര്‍ഗവേദി ബുക്‌സ്
കോട്ടയം
പേജ്: 64 വില: 80 രൂപ

സംഘര്‍ഷഭരിതമായ മനുഷ്യമനസ്സിന് ആശ്വാസത്തിന്റെ കുളിര്‍ പ്രവാഹമൊരുക്കുകയാണ് സുധാകരന്‍ പുഷ്പമംഗലത്തിന്റെ ‘അമൃതപ്രവാഹം’ എന്ന കവി താ സമാഹാരം. സനാതന മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് നിഷ്‌ക്കാമ കര്‍മ്മനിരതരായി വ സിക്കുന്ന ഒരു ജനതതിയുടെ ശാന്തമായ ജീവിതത്തിലേക്ക് പൊടുന്നനെ കടന്നു വന്ന പുത്തന്‍ ഭീകരപ്രതീകങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നു. സത്യധര്‍മ്മാദികള്‍ക്കനുസൃതമായ ജീവിതചര്യകളിലേക്കു തിരി ഞ്ഞു നോക്കാത്തപക്ഷം, രാജ്യത്തിന്റെ ദുര്‍വിധിയെതടുക്കാന്‍ ആരാലും സാദ്ധ്യമാവാത്ത സ്ഥിതി സംജാതമാകുമെന്ന ആശങ്ക പങ്കുവെയ്ക്കുകയാണ്. വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടും, നാളെയ്ക്കുവേണ്ടി അത്തരമൊരു ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ് കവി. പതിനാലു കവിതകള്‍ ഉള്‍ക്കൊള്ളിച്ച ഈ സമാഹാരത്തിലെ പാഥേയം, അമൃതപ്രവാഹം, ചക്രവ്യൂഹങ്ങള്‍ തുടങ്ങിയവയൊക്കെ സനാതനാശയങ്ങളാല്‍ സമ്പുഷ്ടമാണ്.

പളുങ്കുമണികള്‍
(ബാലസാഹിത്യം)
സുവര്‍ണ്ണ മുല്ലപ്പള്ളി
കേരള ബുക്ക് ട്രസ്റ്റ്,
കോഴിക്കോട്
പേജ്: 44 വില: 60 രൂപ

സുവര്‍ണ്ണ മുല്ലപ്പള്ളിയുടെ രണ്ടാമത്തെ കവിതാസമാഹാരമാണ് ‘പളുങ്കുമണികള്‍’. ആദ്യകവിതാസമാഹാരമായ ‘മു ത്തുമണികള്‍’ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഈ ബാലകവയിത്രി വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. രണ്ട് പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു. ‘പളുങ്കുമണികളി’ല്‍ ഇരുപത്തിയെട്ട് കവിതകളാണുള്ളത്. കൊച്ചുകുട്ടികളെ അക്ഷരലോകത്തേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുന്നവയാണ് ഈ കവിതകള്‍. ‘കേസരി’ ഉള്‍പ്പെടെയുള്ള വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചവയുമാണ്. ആകര്‍ഷകമായ ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത്. ഇവ വരച്ചത് സിഗ്നി ദേവരാജ് എന്ന ചിത്രകാരനാണ്. പ്രശസ്ത കവികളായ മലയത്ത് അപ്പുണ്ണി അവതാരികയിലൂടെയും പി.പി. ശ്രീധരനുണ്ണി ആസ്വാദനത്തിലൂടെയും ഈ കാവ്യസമാഹാരത്തെ അനുഗ്രഹിച്ചിരിക്കുന്നു. പക്ഷിമൃഗാദികള്‍ വിഷയമാവുന്ന കവിതകളാണ് മിക്കവയും. ഈണത്തിലും താളത്തിലും ചൊല്ലി രസിക്കാന്‍ കഴിയുന്നവയാണ്.

Share12TweetSendShare

Related Posts

സത്യാന്വേഷണത്തിന്റെ സാക്ഷ്യം

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies