ഗാന്ധിപ്രതിമയ്ക്ക് പോലും വിലക്കുള്ള ലക്ഷദ്വീപ് എന്ന ജി.കെ. സുരേഷ് ബാബുവിന്റെ ലേഖനം (2021 ജൂണ്‍ 4) വളരെ നന്നായിട്ടുണ്ട്. ഒരുപാട് സത്യങ്ങള്‍ ഒരുമറയുമില്ലാതെ അദ്ദേഹം ആ ലേഖനത്തില്‍ വിളിച്ചു പറയുന്നുണ്ട്. അതിനൊക്കെയപ്പുറം ധാര്‍മ്മികരോ ക്ഷം ഉയരേണ്ടത് ഇവിടുത്തെ കപടന്മാരായ രാഷ്ട്രീയക്കാര്‍ക്കും സിനിമാ അഭിനേതാക്കള്‍ക്കും സാംസ്കാരിക നായകന്മര്ക്കുമെതിരെയാണ്. അവിടുത്തെ യഥാര്‍ത്ഥ വസ്തുതകളെ അവര്‍ എത്ര വിദഗ്ദ്ധമായാണ് മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ മുസ്ലിമായ കളക്ടര്‍ പോലും അവിടെ നടക്കുന്നത് എന്താണ് എന്ന് വിശദമാക്കി പത്രസമ്മേളനം നടത്തി. അതൊന്നും ഈ കപടന്മാര്ക്ക് കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ട. മറിച്ച് മതതീവ്രവാദികള്‍ പ്രചരിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ട് അവിടെ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നില്ല എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരമില്ല. അവിടെ വികസനമില്ലായെന്നും യാഥാസ്ഥിതികരാണ് അവിടുത്തെ ജനങ്ങള്‍ എന്നും ഇവര്‍ മുന്‍പും പറഞ്ഞതും പത്രവാര്‍ത്തകള്‍ ഉണ്ടായതും ചൂണ്ടിക്കാണിച്ചാല്‍ മിണ്ടാട്ടമില്ല. കയ്യേറ്റവിരുദ്ധ നിയമം നടപ്പാക്കേണ്ടേ എന്നു ചോദിച്ചാല്‍ ഒന്നും പറയില്ല. ഗോവധനിരോധനവും ബീഫ് നിരോധനവും ഒന്നാണോ എന്ന് ചോദിച്ചാല്‍ വിശദീകരണമില്ല. എന്നാല്‍ അനാവശ്യമായി ബഹളം വച്ചുകൊണ്ടേയിരിക്കും. അവിടുത്തുകാരിയായ ഒരു സിനിമാനടി ഐഷ സുല്‍ത്താന പറഞ്ഞിരിക്കുന്നത് ലക്ഷദ്വീപിലെ മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ കേന്ദ്ര ഗവര്‍മ്മെന്റ് ‘ബയോവെപ്പണ്‍’ ഉപയോഗിച്ചിരിക്കുകയാണ് എന്നാണ്. ഇത്രമാത്രം വിഷം വമിപ്പിക്കുന്ന ശക്തികളെ ജയിലിലടയ്ക്കാന്‍ ഇവിടുത്തെ സര്‍ക്കാര്‍ ഇനിയും മടിക്കുന്നതെന്തുകൊണ്ട് എന്നാണ് മനസ്സിലാകാത്തത്.
സര്‍ക്കാര്‍ ശക്തവും ധീരവുമായ നടപടി എടുത്താല്‍ പിന്വലിയുന്നതേ യുള്ളൂ ഇത്തരത്തിലുള്ള ക്ഷുദ്ര ശക്തികള്‍. നടപടി എടുക്കുന്നില്ലെങ്കിലാണ് ഇവര്‍ തഴച്ചു വളരുക. അഭിപ്രായസ്വാതന്ത്ര്യം എന്നാല്‍ കള്ള പ്രചരണത്തിനും വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നതിനുമുള്ള അവകാശമല്ലെന്ന് ഇവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ഇവര്‍ക്കെതിരെ നിയമം കാര്‍ക്കശ്യത്തോടെ നടപ്പാക്കുകയാണ് വേണ്ടത്.