ഒറ്റക്കാലില്‍ നില്‍ക്കുന്നത് ഏകാഗ്രത കൂട്ടാന്‍ സഹായിക്കും. കാരണം രണ്ടു കാലില്‍ നിന്നു ശീലിച്ച നമുക്ക് ഒറ്റക്കാലില്‍ വരുമ്പോള്‍, പ്രത്യേകിച്ചും ബാക്കി ഭാഗം പരന്നിരിക്കുമ്പോള്‍ സന്തുലനം നിലനിറുത്താന്‍ നല്ലവണ്ണം മനസ്സു കൊടുക്കേണ്ടിവരും. ഒരുതരം തപസ്സു തന്നെ.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. ദീര്‍ഘശ്വാസമെടുത്തുകൊണ്ട് കൈകള്‍ തലക്കു മേലെ ഉയര്‍ത്തി കൈപ്പത്തികള്‍ ചേര്‍ത്ത് വിരലുകള്‍ തമ്മില്‍ പിണയ്ക്കുക. ശ്വാസം വിട്ടുകൊണ്ട് അരക്കെട്ടിനു മേല്‍ഭാഗം ഒരേ രേഖയില്‍ ഭൂമിക്കു സമാന്തരമായി വരത്തക്കവണ്ണം മുന്നോട്ട് കുനിയുക. ശരീരത്തിന്റെ ഭാരം മുഴുവന്‍ വലതു കാലില്‍ ആവാഹിച്ചു കൊണ്ട് വലതുകാലിന്റെ അരക്കെട്ടു സന്ധി കേന്ദ്രമാക്കി ഇടതുകാല് നേരെ പിറകിലേക്ക് ഉയര്‍ത്തുക. വലതുകാല്‍ ഭൂമിക്കു ലംബവും മറ്റു ഭാഗങ്ങള്‍ ഭൂമിക്കു സമാന്തരവും. ദൃഷ്ടി കൈപ്പത്തിയുടെ അടിഭാഗത്ത്.
സാധാരണ ശ്വാസത്തില്‍ കഴിയുന്നത്ര സമയം സ്ഥിതി ചെയ്ത ശേഷം ശ്വാസമെടുത്തു കൊണ്ട് കാല് താഴ്ത്തി നിവരുക. ശ്വാസം വിട്ടുകൊണ്ട് കൈ താഴ്ത്തുക. ഇടതു കാലില്‍ ആവര്‍ത്തിക്കുക.
വൈവിധ്യം
ഇത് വീരഭദ്രാസനത്തിന്റെ വകഭേദം തന്നെയാണ്.
ഗുണങ്ങള്‍
കൈത്തണ്ടകള്‍, കയ്യിന്റെ മണിക്കണ്ഠ സന്ധി (wrists), , നടു, അരക്കെട്ട്, കാലിലെ പേശികള്‍ ഇവ ബലപ്പെടുന്നു. മനസ്സിന്റെ ഏകാഗ്രതയും നാഡികളുടെ സന്തുലന സാമര്‍ത്ഥ്യവും വര്‍ദ്ധിക്കുന്നു.