Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കത്തുകൾ

‘ലൗ ജിഹാദ്’ – അറിയേണ്ട വസ്തുതകള്‍

എം ജോണ്‍സണ്‍ റോച്ച് അമ്പലത്തുമൂല

Print Edition: 2 April 2021

ഖുറാനിലെ ലൗജിഹാദിനെക്കുറിച്ച് സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ എഴുതിയ ലേഖനം (2021 മാര്‍ച്ച് 19) വായിച്ചു. വളരെ വിശദമായിത്തന്നെ ഇസ്ലാം മതവിശ്വാസികള്‍ എന്തുകൊണ്ട് ലൗജിഹാദ് നടത്തുന്നെന്നും എന്തുകൊണ്ട് മതം മാറ്റുന്നു എന്നും വിശദീകരിക്കുന്നു. അത് ഏവരും മനസ്സിലാക്കേണ്ടതാണ്. ലൗ ജിഹാദിനെ സംബന്ധിച്ച് സീറോ മലങ്കരസഭ അവരുടെ സ്വന്തം അനുഭവത്തില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പുറത്തിറക്കിയ സഭ പ്രമേയം തന്നെയുണ്ട്. ഇക്കാലത്ത് ഒരേ മതത്തില്‍പ്പെട്ടവര്‍ തന്നെ വിവാഹം കഴിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പരസ്പരം ഇഷ്ടപ്പെടുന്നവരും അംഗീകരിക്കുന്നവരും തമ്മിലാണ് വിവാഹം കഴിക്കേണ്ടത്. അതില്‍ മതവും ജാതിയും പ്രശ്‌നമാക്കേണ്ട കാര്യമില്ല. എന്നാല്‍, മതം മാറാതെ ദമ്പതിമാര്‍ അവരവരുടെ മതത്തിനും വിശ്വാസത്തിനുമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്യം നല്‍കണം. ഒരു പങ്കാളി മാത്രം തന്റെ മതത്തിലേക്ക് മാറണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്? അവരവരുടെ നിലവിലെ പേരും വ്യക്തിത്വവും വിശ്വാസവും സംരക്ഷിച്ചുകൊണ്ട് ദാമ്പത്യം നയിക്കുന്നതാണ് യഥാര്‍ത്ഥ സനേഹവിവാഹം. ഇവിടെ മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ മാത്രം ഇസ്ലാംമതത്തിലേക്ക് മാറ്റുന്നു. അതേസമയം മുസ്ലീം പെണ്‍കുട്ടികള്‍ മറ്റ് മതസ്ഥരായ ആണ്‍കുട്ടികളുമായുള്ള പ്രേമവിവാഹം നടക്കുന്നുമില്ല. എടുത്തുപറയാവുന്ന ഒന്നോ രണ്ടോ വിവാഹം നടന്നിട്ടുണ്ടെങ്കില്‍ ആ മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റിയിട്ടുമില്ല. മുസ്ലിം പുരുഷന്‍മാര്‍ക്ക് മാത്രമാണ് മറ്റു മത വിഭാഗങ്ങളിലെ പെണ്‍കുട്ടികളോട് സ്‌നേഹം തോന്നിക്കൊണ്ടിരിക്കുന്നത്. ഇവിടെയാണ് മറ്റു മതങ്ങളിലെ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്താന്‍ ബോധപൂര്‍വ്വം സ്‌നേഹിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നത്. സ്‌നേഹിക്കുന്ന പെണ്‍കുട്ടി കെണിയില്‍ വീണു കഴിഞ്ഞാല്‍ മതംമാറ്റല്‍ പ്രക്രിയ നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കപ്പെടുന്നതു പോലെയുള്ള അവസ്ഥയിലേക്കു പെണ്‍കുട്ടികളെ എത്തിച്ചശേഷം മാത്രമാണ് മതം മാറ്റം നടത്തപ്പെടുന്നത്, ഇതാണ് അപകടം.

ഇസ്ലാമിക്ക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളിലേയ്ക്ക് പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്നും എത്തപ്പെട്ട സംഭവങ്ങള്‍ നമുക്കറിവുള്ളതാണ്. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം നിയമപരമായതിനാല്‍ ലൗ ജിഹാദിനെ നിയമപരമായി നേരിടാന്‍ കഴിയുന്നുമില്ല. പെണ്‍കുട്ടി മതംമാറിക്കഴിഞ്ഞാല്‍ നടത്തപ്പെടുന്ന വിവാഹം രണ്ട് മുസ്ലിങ്ങള്‍ തമ്മില്‍ നടത്തപ്പെടുന്ന വിവാഹത്തിന്റെ ഗണത്തിലാണ് പെടുന്നത്. അതിനാല്‍ ഔദ്യോഗിക രേഖകളില്‍ നിന്നും ലൗജിഹാദിനെ തിരിച്ചറിയാനാവില്ല. അതുകൊണ്ട് ലൗ ജിഹാദിനെ പ്രേമവിവാഹത്തില്‍പ്പെടുത്താതെ വേര്‍തിരിച്ചു കാണേണ്ടിയിരിക്കുന്നു. അതിനായി ലൗ ജിഹാദിന് നിയമപരമായ ഒരു നിര്‍വചനം നല്‍കേണ്ടിയിരിക്കുന്നു. തൃശ്ശൂര്‍ അതിരൂപത മുഖപത്രമായ ‘കത്തോലിക്ക സഭ’യില്‍ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ: വര്‍ഗീസ് വള്ളിക്കാട് എഴുതിയ ലേഖനത്തില്‍ മുസ്ലീം തീവ്രവാദ സംഘടനയുടെ പിന്തുണയോടെ ലൗ ജിഹാദ് നടക്കുന്നതിന്റെ കണക്കുകള്‍ തന്നെ നിരത്തുന്നുണ്ട്. ഈ വിവാഹങ്ങളെല്ലാം നിയമപരമായി എതിരല്ലാത്തതിനാല്‍ ലൗ ജിഹാദ് ആയിട്ടല്ല, മുസ്ലിം വിവാഹങ്ങളായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2016-ല്‍ 21 സീറോ മലബാര്‍ പെണ്‍കുട്ടികള്‍ അവരുടെ പങ്കാളികളുമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി കേരളത്തില്‍ നിന്നും പോയതായി സഭ സിനഡിന്റെ പ്രമേയത്തില്‍ പറയുന്നുണ്ട്. ഈ ലൗ ജിഹാദ് ഇനിയും തുടര്‍ന്നാല്‍ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുമെന്നതില്‍ സംശയം വേണ്ട.

 

Share4TweetSendShare

Related Posts

അര്‍ഹതപ്പെട്ട വിശേഷണം

സ്വാഗതാര്‍ഹമായ പ്രസ്താവന

ശ്രദ്ധേയമായ മുഖലേഖനം

രാജ്യദ്രോഹികളെ ജനം തിരിച്ചറിയണം

ശിവാജിയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണം

സാമൂഹിക പ്രതിബദ്ധതയുള്ള ചരിത്രകാരന്‍

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies