ആലപ്പുഴ: നാലാമത് കവി മുട്ടത്ത് സുധ കവിത അവാര്‍ഡിന് എസ്.എസ്. പ്രദീപിന്റെ ‘സൈബര്‍ മുറ്റത്ത് ഒരു തുമ്പി’ എന്ന കവിതാ ഗ്രന്ഥം അര്‍ഹമായി. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 50 വയസ്സിന് താഴെയുള്ള കവികളില്‍ നിന്ന് തിരഞ്ഞെടുത്ത കവിതാ ഗ്രന്ഥത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് നിര്‍ണയ കമ്മറ്റി ചെയര്മാന് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ആണ്.