മണ്ണ്
പ്രതിഭാശാലിയായ ഒരു നാടകപ്രവര്‍ത്തകന്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അതിന് അദ്ദേഹത്തെ അകമഴിഞ്ഞ് സഹായിച്ചതാകട്ടെ വി.എന്‍. കേശവപിള്ള സ്മാരക വായനശാല യും വളയന്‍ ചിറങ്ങര യിലെ ഗ്രാമവാസികളും. അന്‍പതോളം അഭിനേതാക്കളും അത്രതന്നെ സാങ്കേതിക-അണിയറ പ്രവര്‍ത്തകരും ഒരു നാ ടിന്റെ അഭിമാന കലാരൂപമായി ‘മണ്ണ്’ എന്ന നാടകം ചിറയുടെ കരയില്‍ കെട്ടിയുയര്‍ത്തിയ വേദിയില്‍ അവതരിപ്പിച്ച് വിജയിപ്പിച്ചു. സാ മൂഹ്യസന്നദ്ധ പ്രവര്‍ത്തകനും നാടകകലാകാരനുമായ എല്‍ദോസ് യോഹന്നാന്‍ നാടിന്റെ നാടകമാക്കി മാറ്റിയ ‘മണ്ണ്’ എന്ന നാടകം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
അവളുടെ വെളിപാടുകള്‍
നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട വൈവിദ്ധ്യമാര്‍ന്നവിഷയങ്ങള്‍ ലളിതമായി പ്രതിപാദിക്കുന്ന ഏതാനും ലേഖനങ്ങളാണ് ത്രേ സ്യാമ്മ തോമസ് നാടാവള്ളിലിന്റെ ‘അവളുടെ വെളിപാടുകള്‍’ എന്ന പുസ്തകത്തിലുള്ളത്. കേരളത്തിനു പുറത്തും ജീവിച്ചിട്ടുള്ള എഴുത്തുകാരി വിവിധ ദേശങ്ങളി ലെ മനുഷ്യരുടെ ജീവി ത സാഹചര്യങ്ങളെ അ ടുത്തറിയാന്‍ സാധിച്ചിട്ടുള്ള വ്യക്തിയാണ്. ഫെമിനിസം, കുടുംബജീവിതം, വ്യക്തിയും സമൂഹവും തുടങ്ങി വി വിധ വിഷയങ്ങളിലുള്ള ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. ഒരു നല്ല നാളെയെ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഈ എഴുത്തുകാരി തന്റെ രചനയിലൂടെ സമൂഹത്തില്‍ എന്തെങ്കിലും ചലനമുണ്ടാവുമെന്നും പ്രതീക്ഷിയ്ക്കുന്നു.
ദേശാടനക്കിളികള്‍ ഇനി വരില്ല
തനിയ്ക്ക് പറയാനുള്ളത് വൃത്തനിബദ്ധവും അല്ലാത്തതുമായ കവിതകളിലൂടെ വായനക്കാരിലെത്തിക്കുകയാണ് ജോസഫ് ഓടയ്ക്കാലി ‘ദേശാടനക്കിളികള്‍ ഇനി വരില്ല’ എന്ന കവിതാപുസ്തകത്തിലൂടെ. ഉടച്ചുവാര്‍ക്കേണ്ട സാമൂഹ്യക്രമങ്ങളെക്കുറിച്ചുള്ള സമരാഹ്വാനമാണ് ഇതിലുള്ളത് എന്ന് അവതാരികയില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. മൗലികമായ ജീവിതത്തിന്റെ ഭീതിദമായ നേര്‍ക്കാഴ്ച ഇതിലെ കവിതകളില്‍ കാണാം. ചില പ്രത്യയശാസ്ത്ര പ്രതിബിംബങ്ങള്‍ തെളിഞ്ഞു കാണുന്ന കവിതകള്‍ അനുവാചകരില്‍ വ്യത്യസ്താനുഭൂതിയുളവാക്കും.
പവിത്രമണ്ണ്
നഷ്ടപ്പെട്ടുപോകുന്ന നന്മകളെ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഒരു എഴുത്തുകാരന്റെ ആത്മാവിഷ്‌ക്കാരമാണ് പവിത്രമണ്ണ്. രാസായുധം എത്രത്തോളം വിനാശകരമാണോ അതിലുമധികം മാരകമാണ് രാസകീടനാശിനികളും രാ സവളങ്ങളും വളകൂറുള്ള മണ്ണില്‍ പ്രയോഗിക്കുമ്പോഴുണ്ടാവുന്നത്. മനുഷ്യന്റെ ഒടുങ്ങാ ത്ത അത്യാര്‍ത്തിക്കുനേരെ സി.എം. ക ണ്ണന്‍ വില്യാപ്പള്ളി എന്ന എഴുത്തുകാരന്‍ പുതുതലമുറയെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ജീവിതത്തില്‍ ന ന്മയും തിന്മയും തിരിച്ചറിയാതിരിക്കാനും തിന്മയെ പ്രതിരോധിക്കാനുള്ള കഴിവ് ന ഷ്ടപ്പെടുകയും രാസവസ്തുക്കളുടെ ഉപയോഗം മൂലം സംജാതമാകുമെന്ന് ലേഖനകര്‍ത്താവ് സമര്‍ത്ഥിക്കുന്നു.