Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

യു.ഗോപാല്‍ മല്ലര്‍

Print Edition: 14 February 2025

കനല്‍വഴികള്‍ താണ്ടിയ നാള്‍വഴി
എസ്.സേതുമാധവന്‍
ഇന്ത്യ ബുക്‌സ്
കോഴിക്കോട്
പേജ്: 144 വില:200 രൂപ
ഫോണ്‍: 9447394322

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ കഴിഞ്ഞ 83 വര്‍ഷക്കാലമായി അനവരതം നടന്നുവരുന്നു. സംഘത്തെ എതിര്‍ക്കുന്നവരുടെയും, സംഘ പ്രവര്‍ത്തനത്തിന് കേരളത്തില്‍ ഒരിക്കലും വേരോട്ടമുണ്ടാകരുതെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി കുടിലതന്ത്രങ്ങള്‍ പോലും പ്രയോഗിക്കുകയും ചെയ്തവരെയെല്ലാം നിരാശരാക്കിക്കൊണ്ട് സംഘപ്രവര്‍ത്തനം കേരളത്തിലാകെ ഇന്ന് പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുകയാണ്. തുച്ഛമായ രാജനൈതിക ലാഭത്തിനുവേണ്ടി സംഘപ്രവര്‍ത്തനത്തിനു തടയിടാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്തിട്ടും, സംഘത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന ജനസമ്മതിയും അംഗീകാരവും കാണുമ്പോള്‍ സംഘത്തെ അകാരണമായി എതിര്‍ക്കുന്നവര്‍ക്ക് മോഹഭംഗം ഉണ്ടാവുക സ്വാഭാവികം മാത്രം!

നാനാവശത്തുനിന്നുമുണ്ടായ ഇത്തരം എതിര്‍പ്പുകളെയും പീഡനങ്ങളെയും ചെറുത്ത് തോല്പിച്ച് സംഘം കൈവരിച്ച വിജയത്തിന്റെ, മുന്നേറ്റത്തിന്റെ ഗാഥയാണ് ‘കനല്‍വഴികള്‍ താണ്ടിയ നാള്‍വഴി’ എന്ന ഗ്രന്ഥത്തിലൂടെ അനുവാചക സമക്ഷം എത്തുന്നത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകാലം സംഘത്തിന്റെ പ്രചാരകന്‍ എന്ന നിലയ്ക്ക് പ്രാന്തതലത്തിലും ക്ഷേത്രീയതലത്തിലും, അഖിലഭാരതീയ തലത്തിലും പ്രവര്‍ത്തിച്ച മാനനീയ എസ്.സേതുമാധവന്‍ (സേതുവേട്ടന്‍), സുദീര്‍ഘമായ ഈ കാലഘട്ടത്തില്‍ നേടിയ അനുഭവത്തിന്റെയും അറിവിന്റേയും അടിസ്ഥാനത്തിലാണ് ഈ കൃതി രചിച്ചിരിക്കുന്നത് എന്നത് ഈ കൃതിയുടെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു.

കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ വികാസം എന്ന അദ്ധ്യായത്തോടൊപ്പം, സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് അങ്ങാടിപ്പുറത്ത് നടന്ന ജിഹാദി കൂട്ടക്കൊല, കേരളത്തിന്റെ സാമൂഹികാന്തരീക്ഷം, കേരള സംസ്ഥാന രൂപീകരണം: പ്രതിസന്ധികളും സംഘവികാസവും, കേരളത്തിന്റെ സംഘപ്രവര്‍ത്തനം പുതിയ മാനങ്ങളിലേക്ക്, ജനസംഘം അഖിലേന്ത്യാ സമ്മേളനം: 1967 ഡിസംബര്‍ കോഴിക്കോട്, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്: അഖിലേന്ത്യാ സമ്മേളനം 1970 തിരുവനന്തപുരം, 1965 മുതല്‍ 71 വരെ ആലപ്പുഴ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് ആക്രമണങ്ങള്‍, പ്രാന്ത കാര്യാലയ ഗൃഹപ്രവേശം, അടിയന്തരാവസ്ഥ പ്രഖ്യാപനം, സമനില തെറ്റിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അവരുടെ ചോരക്കളിയും, സംഘം നടത്തിയ ജനജാഗരണ പരിപാടികള്‍, ഹിന്ദുസ്വാഭിമാന സംരക്ഷണത്തിനായി നടത്തി വിജയം വരിച്ച പ്രക്ഷോഭങ്ങള്‍ എന്നിങ്ങനെ മൊത്തം പന്ത്രണ്ട് അദ്ധ്യായങ്ങളിലൂടെ കേരളത്തിലെ സാമൂഹികവും രാജനൈതികവുമായ സാഹചര്യങ്ങള്‍, ഹിന്ദുക്കള്‍ നേരിടേണ്ടിവന്ന വിവേചനം, പീഡനങ്ങള്‍ എന്നിവയുടെ പരിപ്രേക്ഷ്യത്തിലാണ് കേരളത്തിലെ സംഘത്തിന്റെയും വിവിധക്ഷേത്ര പ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തനത്തിന്റെയും വികാസത്തിന്റെയും ചരിത്രം ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്.

1942-ല്‍ കോഴിക്കോട്ടെത്തിയ മാനനീയ ദത്തോപന്ത് ഠേംഗ്ഡിജിയാണ് കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന് നാന്ദികുറിച്ചത് എന്ന ധാരണ ശരിയല്ലെന്നും, അതിന് രണ്ടുമാസം മുമ്പ് തന്നെ തിരുവനന്തപുരത്ത് എത്തിയ ബാബുറാവു തേലങ്കാണ് സംഘപ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ചതെന്നും ശ്രീഗുരുജി അക്കാലത്ത് എഴുതിയ കത്തുകളുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. ആ സമയത്ത് മലബാര്‍ പ്രദേശം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലും കൊച്ചിയും തിരുവിതാംകൂറും വ്യത്യസ്ത രാജഭരണങ്ങളുടെ കീഴിലുമായിരുന്നു.

ആദ്യകാലത്ത് നാഗപ്പൂരില്‍ നിന്ന് പ്രചാരകന്മാരായി വന്നവരായിരുന്നു പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നതെങ്കിലും, കോഴിക്കോട് സംഘപ്രവര്‍ത്തനം ആരംഭിച്ച് അഞ്ചുവര്‍ഷം തികയുമ്പോഴേക്ക് പി. കുമാരേട്ടന്‍, മാര്‍ത്താണ്ഡവര്‍മ്മ, ടി.എന്‍.ഭരതന്‍, മാധവ്ജി എന്നിവരെല്ലാം പ്രചാരകന്മാരായി. അധികം കഴിയുന്നതിന് മുമ്പ് വേണുവേട്ടനും പ്രചാരകനായിത്തീര്‍ന്നു.

ഭാരതത്തില്‍ സംസ്ഥാനങ്ങളുടെ പുനര്‍വിഭജനം നടന്നതിന്റെ ഭാഗമായി 1956ല്‍, മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറും, തിരുവിതാകൂര്‍, കൊച്ചി പ്രദേശങ്ങളും ഒരുമിച്ച് ചേര്‍ത്ത് കേരള സംസ്ഥാനം രൂപംകൊണ്ടു. എന്നാല്‍, 1964ലാണ് സംഘദൃഷ്ടിയില്‍ കേരളം ഒരു പ്രത്യേക സംസ്ഥാനമായത്. 1921ലെ കുപ്രസിദ്ധമായ മലബാറിലെ മാപ്പിളലഹള ഹിന്ദുക്കളുടെ മനോവീര്യം തകര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ്, അങ്ങാടിപ്പുറത്തെ മുസ്ലിം പ്രമാണിയായിരുന്ന ഉണ്യാന്‍ സാഹേബും അദ്ദേഹത്തിന്റെ സഹോദരനും ഹിന്ദുധര്‍മ്മം സ്വീകരിച്ചത്. അവര്‍ രാമസിംഹന്‍, ദയാസിംഹന്‍ എന്നീ പേരുകളിലറിയപ്പെട്ടു. 1947 ആഗസ്റ്റ് 2ന് മുസ്ലിം മതമൗലികവാദികള്‍ അവരെ അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തി. ഇത്രയും ഭീകരമായ ഒരു സംഭവം നടന്നിട്ടും കേരളത്തില്‍ ഈ അതിക്രമത്തിനെതിരെ പാലക്കാട് ഒഴിച്ച് മറ്റൊരിടത്തും ഒരു പ്രതികരണവുമുണ്ടായില്ല. അതായത്, ഹിന്ദു സമാജം അത്രമാത്രം ദുര്‍ബ്ബലവും ആത്മവിശ്വാസരഹിതവുമായിത്തീര്‍ന്നിരുന്നു. പാലക്കാട്ടാകട്ടെ, ഭരതേട്ടന്റെ ശ്രമഫലമായി പൂര്‍ണഹര്‍ത്താല്‍ നടത്തി.

പിന്നീടങ്ങോട്ട് സംഘത്തിന്റെ നിരന്തരമായ പ്രവര്‍ത്തനത്തിന്റെയും പ്രേരണയുടെയും ഫലമായി ഹിന്ദുസമൂഹം ക്രമേണ ആത്മവീര്യം തിരിച്ചുപിടിച്ചു. 1967ല്‍ കോഴിക്കോട്ടു നടന്ന ഭാരതീയ ജനസംഘത്തിന്റെ അഖില ഭാരതീയ സമ്മേളനം, 1968 നവംബര്‍ 16ന് കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന അങ്ങാടിപ്പുറം തളിക്ഷേത്ര സമരം, 1969ലെ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ നടന്ന സമരം, 1975 ജൂണ്‍ മാസം ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ചതിനെതിരായ സമരം, 1982ല്‍ നിലയ്ക്കല്‍ മഹാദേവ ക്ഷേത്രഭൂമിയില്‍ കുരിശ് നട്ട് ക്രിസ്ത്യന്‍ പള്ളി പണിയാനുള്ള കുത്സിത ശ്രമത്തിനെതിരെ നടന്ന സമരം എന്നിവയെല്ലാം ഹിന്ദുവിന്റെ നശിച്ചുപോയ ആത്മവീര്യം വീണ്ടെടുക്കാന്‍ സഹായിച്ചു. മാധവ്ജിയുടെ ശ്രമഫലത്താല്‍ 1987 ആഗസ്റ്റ് 26ന് ചേന്ദമംഗലം പാലിയത്ത് നടന്ന ആചാര്യസദസ്സിന്റെ ‘ജന്മം കൊണ്ടല്ല, കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടുന്നതെന്നും അപ്രകാരം നേടിയവര്‍ക്ക് പൗരോഹിത്യത്തിന് അര്‍ഹതയുണ്ടെന്നുമുള്ള പ്രഖ്യാപനം, 1982 ഏപ്രില്‍ 4,5 തീയതികളില്‍ എറണാകുളത്ത് മാന്യ പരമേശ്വര്‍ജിയുടെയും മാന്യ മാധവ്ജിയുടെയും പ്രയത്‌നഫലത്താല്‍ നടന്ന വിശാലഹിന്ദു സമ്മേളനം എന്നിവ സാമൂഹികതലത്തില്‍ വമ്പിച്ച പ്രതിഫലനങ്ങളാണ് സൃഷ്ടിച്ചത്.

ഇതെല്ലാം നടക്കുമ്പോഴും മറുവശത്ത് സംഘവിരോധികളുടെ കായികവും പ്രത്യയശാസ്ത്രപരവുമായ ആക്രമണങ്ങളും സംഘത്തിനും വിവിധക്ഷേത്രപ്രസ്ഥാനങ്ങള്‍ക്കും നിരന്തരം നേരിടേണ്ടിവന്നു. എന്നാല്‍ ‘സത്യമേവ ജയതേ, നാനൃതം’ എന്ന വേദവാക്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന സ്വയംസേവകര്‍, തങ്ങള്‍ സ്വയം ഏറ്റെടുത്ത ഈശ്വരീയ കാര്യം നിര്‍വ്വഹിക്കുന്നതില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ പ്രതിബന്ധങ്ങളെയും ചെറുത്ത് തോല്പിച്ചുകൊണ്ട് നിര്‍ഭയം മുമ്പോട്ടു നീങ്ങിയതിന്റെ ചരിത്രമാണ് ഈ കൃതിയിലൂടെ ലേഖകന്‍ അനാവരണം ചെയ്യുന്നത്.

 

Tags: കനല്‍വഴികള്‍ താണ്ടിയ നാള്‍വഴി
ShareTweetSendShare

Related Posts

പഠി(പ്പി)ച്ച തെറ്റും പഠിക്കേണ്ട വസ്തുതയും

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

കാവ്യഭാവനയുടെ അകക്കണ്ണ്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies