ആലുവ: തന്ത്രവിദ്യാപീഠം പരമാചാര്യന് സ്വര്‍ഗ്ഗീയ കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ 107-ാം ജന്മദിനം ആചാര്യസ്മൃതിദിനമായി ആഘോഷിച്ചു. കുലപതിയായ മണ്ണാറശാല സുബ്രഹ്മണ്യന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ഗുരുപൂജയിലും ഗുരു ദക്ഷിണാസമര്പ്പണത്തിനും പ്രിന്‍സിപ്പാള്‍ പി.ബാലകൃഷ്ണഭട്ട്, വൈസ്.പ്രിന്‍സിപ്പാള്‍ ശ്രീനിവാസന് പോറ്റി പൂര്വ്വവിദ്യാര്ത്ഥിസമിതി സെക്രട്ടറി കല്ലൂര്‍ കൃഷ്ണജിത്ത് നമ്പൂതിരിപ്പാട് എന്നിവര്‍ നേതൃത്വം നല്കി.
തന്ത്രവിദ്യാപീഠം മുഖ്യരക്ഷാധികാരി പി.ഇ.ബി മോനോന് അനുസ്മരണ ഭാഷണം നടത്തി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, കമ്മറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍ തുടങ്ങിയ നിരവധിപേര്‍ ഓണ്‍ലൈനില്‍ പരിപാടികളില്‍ പങ്കെടുത്തു.
തന്ത്രവിദ്യാപീഠം പ്രസിഡന്റ് അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് ഗുരുനാഥന്റെ ജീവിതസന്ദേശം നല്കി. വര്‍ക്കിങ്ങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരിപ്പാട്, സെക്രട്ടറി എന്‍.ബാലമുരളി തുടങ്ങിയവര്‍ ഗുരുസ്മരണ നടത്തി. പെരിയാറിന്റെ തീരത്തുള്ള സ്മൃതിമണ്ഡപത്തില്‍ തുടര്‍ന്നു പുഷ്പാര്‍ച്ചനയും നടന്നു.