Wednesday, November 29, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം ശാസ്ത്രായനം

യുദ്ധങ്ങളും ശാസ്ത്രമുന്നേറ്റങ്ങളും

യദു

Print Edition: 24 July 2020

യുദ്ധങ്ങളുടെ ചരിത്രത്തിനു മാനവരാശിയോളം പഴക്കമുണ്ട്. മനുഷ്യന്റെ അന്വേഷണത്വരയും നിരീക്ഷണപാടവവും ഒക്കെത്തെന്നയാണ് അവനില്‍ മത്സരബുദ്ധിയും വളര്‍ത്തിയത്. ആ മത്സരബുദ്ധിയാണ് കിടമത്സരങ്ങളിലേക്കും യുദ്ധങ്ങളിലേക്കുമൊക്കെ നയിച്ചതും. ഇക്കാര്യത്തില്‍ പൗരാണികമനുഷ്യനും ആധുനിക മനുഷ്യനും ഒരുപോലയാണ്. ചുരുക്കത്തില്‍ യുദ്ധങ്ങള്‍ എന്നത് ഏത് കാലഘട്ടത്തിലെയും മനുഷ്യരാശിയുടെ ഒരു അവിഭാജ്യഘടകമാണ്.

മാനവചരിത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിനുള്ള പങ്ക് വളരെ വലുതാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലും അതുവരെയില്ലാത്ത വന്‍കുതിപ്പ് നടത്തിയത് ഇരുപതാം നൂറ്റാണ്ടിലാണ്. അതിനു കാരണം കഴിഞ്ഞ നൂറ്റാണ്ടില്‍ സംഭവിച്ച രണ്ട് ലോകമഹായുദ്ധങ്ങളാണ് എന്നുപറഞ്ഞാല്‍ അത് അതിശയോക്തിയല്ല.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് റൈറ്റ് സഹോദരന്‍മാര്‍ ആദ്യമായി യന്ത്രവല്‍കൃത വിമാനം വിജയകരമായി പരീക്ഷിക്കുന്നത്. എന്നാല്‍ അടുത്ത ഒന്നര ദശകത്തിനുള്ളില്‍ വ്യോമയാനരംഗം നടത്തിയത് വന്‍ കുതിപ്പാണ്. 1914ല്‍ പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തിലാണ് ആദ്യമായി വ്യോമശക്തി പരീക്ഷിക്കപ്പെട്ടത്. ആധുനിക വിമാനസാങ്കേതിക വിദ്യയില്‍ വന്‍ ഗവേഷണങ്ങള്‍ തുടങ്ങുന്നത് ഇക്കാലത്താണ്.
അതാണ് പിന്നീട് സാധാരണക്കാര്‍ക്കുപോലും പ്രാപ്യമായ വ്യോമയാന മേഖലയായി വളര്‍ന്നത്.

ശരിക്കും രണ്ടാം ലോകമഹായുദ്ധമാണ് ഇരുപതാം നൂറ്റാണ്ടിന്റെ കുതിച്ചുചാട്ടത്തിന്റെ പ്രധാന അടിസ്ഥാനം എന്ന് നിസ്സംശയം പറയാം. ഭൂഖണ്ഡങ്ങള്‍ താണ്ടാന്‍ ശേഷിയുള്ള ഭീമാകാരന്‍ വിമാനങ്ങളും വന്‍കപ്പലുകളുമൊക്കെ സാധാരണമാകുന്നത് അപ്പോഴാണ്. ആണവശക്തി, ലോഹശാസ്ത്രം, മെഡിക്കല്‍ സയന്‍സ്, റോക്കറ്റ് ടെക്‌നോളജി തുടങ്ങി സമസ്ത മേഖലകളും വന്‍വളര്‍ച്ച നേടാന്‍ തുടങ്ങിയത് ഇക്കാലത്ത് നടന്ന ഭ്രാന്ത് പിടിച്ച ഗവേഷണങ്ങളില്‍ നിന്നാണ്.

രണ്ടാം ലോകയുദ്ധത്തിനുശേഷം മാറിവന്ന ലോകക്രമങ്ങളും ശാക്തികചേരികളും രക്തം ചിന്താതെയുള്ള മറ്റൊരു യുദ്ധത്തിനാണ് തിരികൊളുത്തിയത്. നാല് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ശീതയുദ്ധമാണത്. ഇക്കാലത്താണ് ബഹിരാകാശ സാങ്കേതികവിദ്യകള്‍ വന്‍ കുതിപ്പ് നടത്തിയത്. ചന്ദ്രനില്‍ മനുഷ്യന്റെ പാദസ്പര്‍ശം ഉണ്ടായത്.കൃത്രിമ ഉപഗ്രഹങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ പില്‍ക്കാലത്ത് മാറ്റിമറിച്ചത് ശീതയുദ്ധക്കാലത്തെ ശാക്തിക ചേരികള്‍ തമ്മില്‍ നടന്ന ഭയാനകമായ മത്സരമായിരുന്നു.

ബഹിരാകാശരംഗം മാത്രമല്ല, വ്യോമയാനം, ടെലിക്കമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബൈല്‍, ആണവോര്‍ജ്ജം, കംപ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ് എന്നുതുടങ്ങി സമസ്ത മേഖലകളുടേയും വളര്‍ച്ചയുടെ വേഗത ചരിത്രത്തിലെ ഏറ്റവും വലുതാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചരിത്രം ഏറ്റവും വേഗതയില്‍ ചലിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്.
അതായത്, പ്രതിരോധരംഗത്തെ ഗവേഷണപ്രവര്‍ത്തനങ്ങളും സാങ്കേതിക വിദ്യകളുമാണ് പിന്നീട് സാധാരണമനുഷ്യന്റെ നിത്യജീവിതത്തെ മാറ്റിമറിച്ചിട്ടുള്ളത് എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.

യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും ഒരിക്കലും നീതീകരിക്കാന്‍ കഴിയുന്നതല്ല. പക്ഷേ, ഏത് പ്രതിലോമകതക്കും ക്രിയാത്മകതയുടെ ഒരു മറുവശമുണ്ട് എന്ന വലിയൊരു പാഠം കൂടി ശാസ്ത്രചരിത്രത്തില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.

Tags: ശാസ്ത്രായനം
Share27TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

അവിരാമമായ ചരിത്രദൗത്യം

പാലോറ മാതയില്‍ നിന്ന് പാറയില്‍ മറിയക്കുട്ടിയിലേക്ക്

മത ദുരഭിമാനക്കൊലയും മലയാളിയുടെ ഇരട്ടത്താപ്പും

അന്നദാതാവിന്റെ കണ്ണീര്

കെ രാധാകൃഷ്ണൻ പുരസ്കാരം കാവാലം ശശികുമാറിന്

നവകേരളമെന്ന നഷ്ടസാമ്രാജ്യം

ഹമാസിന്റെ സ്വന്തം കേരളം…..!

വിതച്ചത് കൊയ്യുന്ന ഹമാസ്‌

ഒരു സന്ദര്‍ശനത്തിന്റെ ഓര്‍മ്മ

അറിവിന്റെ പ്രസാദം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies