എല്ലാ കണ്ണുകളും വൈഷ്‌ണോ ദേവി ആക്രമണത്തിലേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളായ ഇന്‍സ്റ്റാഗ്രാമിലും എക്‌സിലും ഏറ്റവും കൂടുതല്‍ വൈറലായ ഒരു തലവാചകമാണിത്. കുറിപ്പിട്ടത് പാകിസ്ഥാനിലെ ക്രിക്കറ്റ് ടീം അംഗവും പേസ് ബൗളറുമായ ഹസന്‍ അലിയാണ്. തികഞ്ഞ ഇസ്ലാം മതവിശ്വാസിയായ ഹസന്‍ അലിയുടെ പോസ്റ്റില്‍ ഏതു മതത്തിനും ഏതു വംശത്തിനും എതിരെയാണെങ്കിലും ഇത്തരം ഭീകരാക്രമണങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കുന്നു. ‘താന്‍ ഗാസയിലെ കൊലപാതകത്തിനും സംഘര്‍ഷത്തിനും എതിരെ പോസ്റ്റ് ഇട്ടയാള്‍ തന്നെയാണ്. പക്ഷേ, വൈഷ്‌ണോദേവി ആക്രമണത്തെ അപലപിക്കാതിരിക്കാന്‍ കഴിയില്ല.’ ഹസന്‍ അലിയുടെ പോസ്റ്റിനെ ലോകമാകമാനമുള്ള നൂറുകണക്കിന് ആള്‍ക്കാരാണ് അഭിനന്ദിച്ച് കമന്റിട്ടത്. ഹസന്‍ അലിയുടെ ഭാര്യ സമിയ ഇന്ത്യക്കാരിയാണ്. ഹസന്‍ അലിയുടെ പോസ്റ്റ് സമിയയും പങ്കുവെച്ചിരുന്നു.
പാകിസ്ഥാന്‍കാരനായ, ഇസ്ലാം മതവിശ്വാസിയായ, ഹസന്‍ അലി പങ്കുവെച്ച ഈ സാമൂഹ്യ മാധ്യമ പോസ്റ്റ് പക്ഷേ, ഭാരതത്തിലെ സാമൂഹിക സാംസ്‌കാരിക നേതാക്കളുടെയും ചലച്ചിത്ര താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും സാഹിത്യകാരന്മാരുടെയും സാംസ്‌കാരികനായകരുടെയും ഒന്നും ശ്രദ്ധയില്‍ വന്നില്ല. പക്ഷേ, കേരളത്തില്‍ ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും ഷെയിന്‍ നിഗവും അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് എല്ലാ കണ്ണുകളും ഗാസയിലേക്ക് എന്ന സാമൂഹ്യ മാധ്യമ പോസ്റ്റുമായി രംഗത്ത് വന്നത്. പല പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇടതുപക്ഷ നേതാക്കളും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരും ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇവിടെയാണ് ഈ സംഭവത്തിന്റെ ഇരട്ടത്താപ്പ് മനസ്സിലാവുക. ഗാസയിലും റാഫയിലും ഇസ്രായേലിന്റെ തിരിച്ചടിയില്‍ ദുരിതം അനുഭവിക്കുന്നവരും മരിച്ചവരും, ഇസ്ലാമിക ഭീകരരും, ഭീകരരെ പിന്തുണയ്ക്കുകയോ അല്ലെങ്കില്‍ ചെറുക്കാതിരിക്കുകയോ ചെയ്തിരുന്ന മുസ്ലീങ്ങളുമാണ്. ഇസ്രായേലില്‍ ജൂതന്മാരുടെ ആഘോഷദിവസം ചാവേറുകളായി കടന്നെത്തി ആക്രമണം നടത്തി നിരവധിപേരെ കൊന്നൊടുക്കുകയും 250ലേറെ പേരെ ബന്ദികളാക്കുകയും ചെയ്ത ഭീകരര്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയത് തിരിച്ചടിയും പ്രതിരോധവുമാണ്. യഥാര്‍ത്ഥ സംഘര്‍ഷ കാരണങ്ങള്‍ മറച്ചുവെച്ച് തിരിച്ചടി കിട്ടുമ്പോള്‍ കരയുകയും മതത്തിന്റെ പേരില്‍ പോസ്റ്റ് ഇടുകയും ചെയ്യുന്നവര്‍ പിറന്ന നാട്ടിലെ നിരപരാധികളെ അതേ മതതീവ്രവാദികള്‍ കൊന്നൊടുക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോള്‍ പാലിക്കുന്ന നിശബ്ദത തികഞ്ഞ സംസ്‌കാരരാഹിത്യമാണ്. ഒരു ന്യായത്തിനു വേണ്ടി ഗാസയിലെ കുഞ്ഞുങ്ങള്‍ ഭീകരാക്രമണത്തില്‍ പങ്കാളികളല്ല എന്നുപറയാം. എന്നാല്‍ ആ കുഞ്ഞുങ്ങള്‍ക്കുള്ള അവകാശം, ഭാരതത്തിലെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതിന് ചലച്ചിത്ര സാമൂഹിക സാംസ്‌കാരിക നായകര്‍ക്ക് എന്ത് ന്യായം പറയാന്‍ കഴിയും.
ഗാസയിലും പലസ്തീനിലും മാത്രമല്ല, ഇസ്ലാമിക ഭീകരവാദം ശക്തമായിട്ടുള്ള എല്ലാ സ്ഥലങ്ങളിലും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അവര്‍ സുരക്ഷാസേനയില്‍ നിന്ന് രക്ഷപ്പെടാന്‍ മനുഷ്യകവചകമായി ഉപയോഗിക്കുന്നത് പതിവാണ്. സ്ത്രീകളെ വെറും കൃഷിയിടങ്ങള്‍ മാത്രമായി കാണുന്ന ഇസ്ലാമില്‍ ഭീകരര്‍ക്ക് കവചം ഒരുക്കാനും അവരെ സൈനിക നടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനും സ്ത്രീകളെ കൊലയ്ക്ക് കൊടുക്കുന്നതില്‍ അവര്‍ തെറ്റു കാണില്ല. പക്ഷേ കവചം ഒരുക്കുന്നവര്‍ മരിച്ചു വീഴുമ്പോള്‍ പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരത്തില്‍ബോംബ് വെച്ച് കെട്ടി ചാവേറായി കൊല്ലാന്‍ വിടുന്നവര്‍ക്ക് മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് ലോകത്തിന്റെ മുന്നില്‍ കണ്ണീരൊഴുക്കാന്‍ എന്ത് അവകാശമാണുള്ളത്.
ജൂണ്‍ ഒമ്പതിന് വൈഷ്‌ണോദേവിയില്‍ നിന്ന് ദര്‍ശനം നടത്തിയതിനുശേഷം ശിവഘോരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഘം അവിടെനിന്ന് മടങ്ങുമ്പോഴാണ് മൂന്നംഗ ഭീകര സംഘം ആക്രമണം നടത്തിയത്. വൈഷ്‌ണോദേവി മേഖലയില്‍ തന്നെയുള്ള റിയാസിയില്‍ വെച്ചായിരുന്നു ഭീകരാക്രമണം നടത്തിയത്. പ്രതിരോധ മുന്നണി അഥവാ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ട്രി. ആര്‍.എഫ് എന്ന ലഷ്‌കര്‍ ഇ-തൊയ്ബയുടെ അവാന്തര സംഘടനാ വിഭാഗം തന്നെയാണ് ആക്രമണം നടത്തിയത്. പാര്‍ട്ട് സൈനിക കമാന്‍ഡോ ആയിരുന്ന ഇല്യാസ് ഫൗജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം 53 തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്ന ബസ്സിന്റെ ഡ്രൈവറുടെ തലയ്ക്കുനേരെയാണ് ആദ്യ വെടിയുതിര്‍ത്തത്. തലയ്ക്കു വെടിയേറ്റ ഡ്രൈവര്‍ സ്റ്റിയറിങ് വീലിലേക്ക് മറിഞ്ഞതിനൊപ്പം ബസിന്റെ നിയന്ത്രണം വിട്ടു താഴ്‌വാരത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഒരു മരത്തിലും പാറക്കല്ലിലുമായി തങ്ങിനിന്ന ബസ്സിലെ തീര്‍ത്ഥാടകര്‍ക്ക് നേരെ 20-25 മിനിറ്റോളം ഭീകരര്‍ വെടിയുതിര്‍ത്തു. ഒമ്പത് തീര്‍ത്ഥാടകര്‍ മരിക്കുകയും 41 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ്, ആശുപത്രിയില്‍ ഉള്ള ദല്‍ഹി തുഗ്ലക്കാബാദ് സ്വദേശി ശങ്കര്‍,ഭാര്യ രാധാദേവി മക്കളായ അഞ്ചുവയസ്സുകാരി ദീക്ഷ മൂന്നു വയസ്സുകാരന്‍ രാഘവ് എന്നിവര്‍ ഇപ്പോഴും ഒരു സ്വപ്‌നം പോലെയാണ് സംഭവത്തെ കാണുന്നത്. ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് ആ പിഞ്ചു കുഞ്ഞുങ്ങള്‍ ഇനിയും മോചിതരായിട്ടില്ല. ശങ്കറും രാധയും കുഞ്ഞുങ്ങളുമായി ബസ്സിന്റെ സീറ്റിനടിയില്‍ കിടന്നാണ് രക്ഷപ്പെട്ടത്. മൂന്നു വയസ്സുകാരന്‍ രാഘവന്റെ കൈകള്‍ ഒടിഞ്ഞു തകര്‍ന്നു.
മരണമടഞ്ഞ ഒരു കുടുംബം ജയ്പൂരില്‍ നിന്നുള്ളവരാണ്. ജയ്പൂരിലെ വസ്ത്ര വ്യാപാരിയായ രാജേന്ദ്ര സൈനി (42), ഭാര്യ മമത (40), ബന്ധുവായ പൂജാ സൈനി (30), അവരുടെ മകന്‍ ലവാംശ് (2) എന്നിവര്‍ ഒരേ കുടുംബത്തില്‍ നിന്ന് മരിച്ചവരാണ്. ഭീകരാക്രമണത്തില്‍ മരിച്ച ലവാംശിന്റെ ചിത്രം ചില പ്രസിദ്ധീകരണങ്ങളിലെങ്കിലും വന്നിരുന്നു. പക്ഷേ, രണ്ടുവയസ്സുള്ള ലവാംശിന്റെ മരണമോ മൂന്ന് വയസ്സുള്ള രാഘവിന്റെയും അഞ്ചുവയസ്സുള്ള ദീക്ഷയുടെയും പരിക്കോ ഒരു സാമൂഹിക സാംസ്‌കാരികനായകരുടെയും സിനിമാതാരങ്ങളുടെയും കണ്ണില്‍ പെട്ടിട്ടില്ല. അവരാരും പ്രതിഷേധിച്ചതുമില്ല, അപലപിച്ചതുമില്ല. എവിടെയും മെഴുകുതിരി കത്തിക്കാനോ പ്രകടനം നടത്താനോ ധര്‍ണയിരിക്കാനോ ഗതാഗത തടസ്സം സൃഷ്ടിക്കാനോ ആരും പുറപ്പെട്ടിട്ടില്ല. ഗാസയിലെയും പാലസ്തീനിലെയും ആക്രമണത്തെ അപലപിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ ആക്രമണത്തെ അപലപിച്ചില്ല. കാരണം ആ കുഞ്ഞുങ്ങള്‍ ഹിന്ദുക്കളാണ്.
എല്ലാ കണ്ണുകളും ഗാസയിലേക്ക് എന്ന പോസ്റ്റിട്ട ദുല്‍ഖര്‍ സല്‍മാനും ഷെയ്ന്‍ നിഗത്തിനും എന്തുകൊണ്ടാണ് എല്ലാ കണ്ണുകളും വൈഷ്‌ണോദേവിയിലേക്ക് എന്ന ഹസ്സന്‍ അലിയുടെ പോസ്റ്റ് കാണാന്‍ പറ്റാത്തതും അത് ഷെയര്‍ ചെയ്യാന്‍ പോലും കഴിയാത്തതും? ഇക്കാര്യം കേരളത്തിലെ പൊതുസമൂഹവും ഭീകരവാദികളെ പിന്തുണയ്ക്കാത്ത മുസ്ലീങ്ങളും ഹിന്ദുക്കളും ക്രൈസ്തവരും ചിന്തിക്കേണ്ടതാണ്. മരണമടഞ്ഞ ലവാംശും പരിക്കേറ്റ ദീക്ഷയും രാഘവും സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം ഭക്തിക്കും വിശ്വാസത്തിനും അനുസൃതമായി തങ്ങളുടെ ആരാധനാലയത്തില്‍ ദര്‍ശനത്തിന് പോയവരാണ്. മറ്റേതെങ്കിലും മതങ്ങള്‍ക്കെതിരെ പോരാട്ടം നടത്താനോ മറ്റാരുടെയെങ്കിലും വിശ്വാസപ്രമാണങ്ങളില്‍ കൈകടത്താനോ പോയവരല്ല. അവര്‍ പിറന്നുവീണ സ്വന്തം ജന്മനാട്ടില്‍ സ്വന്തം വിശ്വാസത്തിന്റെ പ്രതീകങ്ങളായ ക്ഷേത്രങ്ങളിലേക്ക് ദര്‍ശനത്തിന് പോയവരാണ്. അവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മരിച്ചുവീണ ലവാംശ് എന്ന നിഷ്‌കളങ്ക ബാല്യത്തിനുവേണ്ടി സാമൂഹ്യ മാധ്യമങ്ങളില്‍ എങ്കിലും ഒരു പൂവ് അര്‍പ്പിക്കാന്‍ ഒരു സാംസ്‌കാരിക നായകനും ചലച്ചിത്രതാരവും തയ്യാറാകാത്തിടത്താണ് കാശ്മീരിന്റെ വഴിയിലേക്ക് തന്നെയാണ് കേരളവും പോകുന്നതെന്ന വിശ്വാസം സാധാരണക്കാരില്‍ സംജാതമാകുന്നത്. ഭീകരതയെയും ഇസ്ലാമിക ആക്രമണങ്ങളെയും ലൗജിഹാദിനെയും ഒക്കെ പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ പടച്ചുവിടുന്ന മട്ടാഞ്ചേരി മാഫിയയുടെയും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന വൈതാളികരുടെയും കണ്ണുകളില്‍ ഗാസ മാത്രമേയുള്ളൂ, വൈഷ്‌ണോദേവിയും റേസിയുമില്ല.
പക്ഷേ മൂന്ന് ഭീകരന്മാരെയും തിരിച്ചറിയാനും തലയ്ക്ക് 20 ലക്ഷം രൂപ വിലയിടാനും എന്‍ഐഎയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ കഴിഞ്ഞിട്ടുണ്ട്. പണ്ടത്തെപ്പോലെ കാണുന്നിടത്തെല്ലാം ബോംബും പൊട്ടിച്ച് ഭീഷണിപ്പെടുത്തി ഭീകരരെ മോചിപ്പിച്ച് കടന്നുപോകാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യമല്ല ഭാരതത്തില്‍ ഉള്ളതെന്ന് ഭീകരരും അവരെ വിദേശത്തും സ്വദേശത്തും പിന്തുണയ്ക്കുന്നവരും വ്യക്തമായി തന്നെ മനസ്സിലാക്കണം. എല്ലാ മതങ്ങളെയും എല്ലാ വിശ്വാസങ്ങളെയും ആദരവോടെ, സ്വന്തം മതാനുഷ്ഠാനത്തെ പോലെ തന്നെ കണ്ടിരുന്ന ഭാരതത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ഹിന്ദുജനതയാണ് ഇന്ന് ഈ ഇസ്ലാമിക ഭീകരതയുടെ ദുരന്തം ഏറ്റുവാങ്ങുന്നതെന്ന് അന്താരാഷ്ട്ര സമൂഹവും ഭീകരര്‍ക്ക് മനസ്സാക്ഷി അടിയറ വെച്ചിട്ടില്ലാത്ത മുസ്ലിം ജനസാമാന്യവും മനസ്സിലാക്കണം. ഭാരതത്തില്‍ എല്ലായിടത്തുനിന്നും എല്ലാവിധ സൗജന്യങ്ങളോടെയും തീര്‍ത്ഥാടനവും ഹജ്ജ് തീര്‍ത്ഥാടനവും നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത് മുഴുവന്‍ ഹിന്ദുക്കളുടെയും കൂടി നികുതിപ്പണത്തില്‍ നിന്നാണ്. മിക്ക വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുള്ള ഹജ്ജ് ഹൗസുകള്‍ മുതല്‍ സൗജന്യയാത്രാ സംവിധാനവും ഹജ്ജ് സബ്‌സിഡിയും ഒക്കെതന്നെ ഇവിടുത്തെ ഓരോ നികുതി ദാതാവിന്റെയും കൂടി അധ്വാനമാണ്. ഭാരതത്തിലെ ഹിന്ദുസമൂഹം അതില്‍ തെറ്റ് കാണുന്നില്ല. ഇസ്ലാമിക ഭരണകൂടം ഔറംഗസീബിന്റെയും മുഗളരുടെയും ഭരണകാലത്ത് ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് ജസിയ ഏര്‍പ്പെടുത്തിയതും ഹിന്ദുക്കളുടെ സര്‍വാദരണീയ ആരാധനാകേന്ദ്രങ്ങളായ ശ്രീരാമജന്മഭൂമിയും ശ്രീകൃഷ്ണജന്മഭൂമിയും കാശി വിശ്വനാഥക്ഷേത്രവും കയ്യടക്കിയാണ് ഹിന്ദുവിന്റെ സര്‍വ്വമത സമാദരണത്തിന് മറുപടി നല്‍കിയതെന്നും മറക്കരുത്. ആര്‍.എസ്.ഗോയലിന്റെ ‘ദ ഹിന്ദു ടെമ്പിള്‍സ് വാട്ട് ഹാപ്പന്‍ഡ് ടു ദെം’ എന്ന പുസ്തകം സുല്‍ത്താന്മാരുടെ, ആസ്ഥാന ലേഖകന്മാരുടെ രചനകളില്‍ നിന്നുള്ള ഉദ്ധരണികളിലൂടെ തന്നെ അന്നത്തെ സത്യസന്ധമായ കാര്യങ്ങള്‍ പുറത്തുകാട്ടുന്നുണ്ട്.
സ്വാതന്ത്ര്യം നേടി 75 വര്‍ഷത്തിന് ശേഷമാണ് 550 വര്‍ഷത്തെ അടിമത്തത്തിന് ശേഷം രാമജന്മഭൂമി മോചിപ്പിക്കാനായത്. ശ്രീകൃഷ്ണ ജന്മഭൂമിയും കാശിയും ഇനിയും പരാധീനതയില്‍ തന്നെയാണ്. എല്ലാ മതങ്ങള്‍ക്കും തങ്ങളുടെ വിശ്വാസം പോലെതന്നെ ആരാധനയ്ക്കും ആരാധനാലയ നിര്‍മ്മാണത്തിനും അവസരമൊരുക്കിയ ഹിന്ദുസമൂഹത്തിലെ പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളെ പോലും വെടിവെച്ചുകൊല്ലുന്ന ഇസ്ലാമിക ഭീകരതയെ തള്ളിപ്പറയാന്‍ പോലും ഇവിടുത്തെ സാംസ്‌കാരിക നായകര്‍ക്കും, ചലച്ചിത്ര താരങ്ങള്‍ക്കും, കഴിയുന്നില്ലെങ്കില്‍ പിന്നെ ഗാസയുടെയും റാഫയുടെയും പേരില്‍ ഒഴുക്കുന്ന കണ്ണീര്‍ സ്വന്തം മതവിശ്വാസത്തിന് വേണ്ടി മാത്രമാണെന്ന് എങ്ങനെ കരുതാതിരിക്കാന്‍ ആവും? അതെ അവര്‍ അവസരം കിട്ടുമ്പോള്‍ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുകയാണ്. നമ്മള്‍ ജാഗ്രത പാലിച്ചേ മതിയാകൂ. ഇനിയെങ്കിലും സ്വയം സംഘടിക്കുകയും ശക്തരാവുകയും ചെയ്തില്ലെങ്കില്‍ ഹിന്ദു എന്ന പേരില്‍ സഹസ്രാബ്ദങ്ങളായി അറിയപ്പെട്ടിരുന്ന ഈ നാട്ടില്‍ നമ്മള്‍ അന്യരാകും.