Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

കാലം കാത്തിരുന്ന നാടകം

എം. സതീശന്‍

Print Edition: 1 November 2019

കേരളീയസംസ്‌കൃതിയുടെ കാവല്‍ക്കാരന്റെ സ്ഥാനമാണ് ഒരു വെളിച്ചപ്പാടിനുള്ളത്. കാവും കുളങ്ങളും പ്രകൃതിയും കാടും സംരക്ഷിക്കാന്‍ പുരാതനര്‍ രൂപം കൊടുത്ത ആചാരങ്ങളു ടെയും അനുഷ്ഠാനങ്ങളുടെയും കാ വല്‍ക്കാരന്‍. വിശ്വാസത്തിന്റെ മാത്രമല്ല, പരിസ്ഥിതിയുടെ തന്നെ കാവല്‍ക്കാരന്‍. അത്തരമൊരു വെളിച്ചപ്പാടിനെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നാടകമാണ് ഡോ.എന്‍.ആര്‍.മധു രചിച്ച പള്ളിവാള്‍. പുതിയ കേരളത്തിന് നേരെയുള്ള ഭഗവതിയുടെ ഉറഞ്ഞുതുള്ളലാണ് പള്ളിവാള്‍.

പള്ളിവാള്‍ എന്ന നാടകം കേരളത്തോട് പറയുന്നത് നമ്മുടെ ജീവിതത്തെക്കുറിച്ചാണ്. അത് നേരിടുന്ന വെല്ലുവിളിയെക്കുറിച്ചാണ്. പറക്കോട്ടുമലയിലെ ശ്രീമൂലസ്ഥാനത്തുനിന്നുള്ള പൂരം വരവിന് പള്ളിവാളേന്തുവാനുള്ള നിയോഗവും ശ്രീമൂലസ്ഥാനം നേരിടുന്ന കയ്യേറ്റ ഭീഷണിയും ഭഗവതിക്കണ്ടത്തിലൂടെയുള്ള ബൈപ്പാസ് നിര്‍മ്മാണവും പെരിങ്ങോട്ടുകാവിലെ മല്ലന്‍ കാണി ഉയര്‍ത്തുന്ന നിലനില്‍പിന്റെ പോരാട്ടവുമൊക്കെ സമകാലിക കേരളത്തില്‍ പുതിയ വാര്‍ത്തകളല്ല. ഭാവനയുടെ വിസ്തൃതമായ ലോകത്തുനിന്നല്ല നാടകകാരന്‍ പള്ളിവാള്‍ മെനയുന്നതെന്ന് സാരം. നെഞ്ചില്‍ നെരിപ്പോടായി കത്തിക്കൊണ്ടിരിക്കുന്ന ഒരു നാടിന്റെ വിചാരവികാരങ്ങളുടെ സമഗ്രമായ ആ വിഷ്‌കരണമാണ്. കണ്ണീരുപ്പ് കലര്‍ന്ന കാലത്തിന്റെ ചോദ്യങ്ങളാണ് പള്ളിവാള്‍ ഉയര്‍ത്തുന്നത്.

കഥാപാത്രങ്ങള്‍ക്കെല്ലാം നമുക്ക് ചുറ്റുമുള്ളവരുടെ മുഖച്ഛായ ഉണ്ട്. കഥാസന്ദര്‍ഭങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നവയും. ഒന്നും ഒട്ടും യാദൃച്ഛികമായി നാടകത്തിലേക്ക് കടന്നുവന്നതല്ല. പാരമ്പര്യനിരാസം ആയുധമാക്കി ഒരു തലമുറയെ ആകെ നിഷേധാത്മകതയുടെ അസ്ഥിപഞ്ജരമാക്കിയ ഇടതു രാഷ്ട്രീയത്തിന്റെ കുടിലത ഇതില്‍ പ്രകടമാണ്.

പള്ളിവാളെന്ന നാടകം വിരുദ്ധരാഷ്ട്രീയച്ചേരികളുടെ പോരില്‍ ഒരു പക്ഷം ചേര്‍ന്നുള്ള ആഖ്യാനമായി വിലയിരുത്തപ്പെട്ടേക്കാം. എന്നാല്‍ അത് സത്യത്തിന് നിരക്കുന്നതാവില്ല. നാടകത്തിലൂടെ മലയാളിയുടെ മനസ്സിനെ കാര്‍ന്നെടുത്ത മാരകമായ ഒരു രോഗത്തില്‍ നിന്നുള്ള നിതാന്തമോചനത്തിന് അതേ മരുന്നിലൂടെ വഴിയൊരുക്കുന്നതിന്റെ തുടക്കമായി പള്ളിവാള്‍ നിരീക്ഷിക്കപ്പെടേണ്ടതാണ്.

പള്ളിവാളിന്റെ രചനാകാലത്തെക്കുറിച്ച് നാടകകൃത്ത് ഡോ: മധു മീനച്ചില്‍ പറയുന്നു ”സാമൂഹ്യപ്രവര്‍ത്തനരംഗത്ത് സജീവമായപ്പോഴാണ് കലാസാംസ്‌കാരിക രംഗത്ത് ദേശീയപക്ഷത്തിന്റെ വ ലിയ ശൂന്യത അനുഭവപ്പെട്ടത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ചില തെരുവുനാടകങ്ങളും കാവ്യശില്പങ്ങളും എഴുതുവാനും സംവിധാനം ചെ യ്യുവാനും നിര്‍ബന്ധിതനാവുകയായിരുന്നു… കേരളത്തിന്റെ വര്‍ത്തമാനകാല സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സനാതനമൂല്യങ്ങള്‍ ക്കായി ഒരു കൂട്ടര്‍ നടത്തുന്ന പോരാട്ടങ്ങളുടെ കഥ പറയണമെന്ന ചിന്തയാണ് പള്ളിവാള്‍ എഴുതുവാന്‍ കാരണം.”

അതുകൊണ്ടുതന്നെ കേരളത്തില്‍ ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന പല പ്രശ്‌നങ്ങളും പള്ളിവാളില്‍ മുഴങ്ങുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങളും ഒരേ സമൂഹത്തെത്തന്നെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നതുകൊണ്ട് പള്ളിവാളിന് അത് മൂര്‍ച്ച കൂട്ടുന്നുമുണ്ട്. സാധാരണഗതിയില്‍ ഒരു നാടകകൃത്തിന് ഈ വിഷയങ്ങളെല്ലാം ഒറ്റ നാടകത്തില്‍ ഉള്‍പ്പെടുത്തേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ഏച്ചുകെട്ടലുകള്‍ മധു മീനച്ചിലിനില്ല. ആദ്യനാടകഗ്രന്ഥമാണെങ്കിലും അപാരമായ കയ്യടക്കത്തോടെ സമകാലിക സംഭവങ്ങളെയാകെ അവയുടെ വൈപുല്യത്തോടെ നാടകത്തിലുടനീളം സജീവമാക്കി നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പള്ളിവാളിന്റെ ആഖ്യാനത്തില്‍ കാണുന്ന മറ്റൊരു പ്രത്യേകത ഭാഷയിലെ അതിന്റെ ദൃശ്യവല്‍ക്കരണമാണ്. പ്രകാശവിന്യാസം വരെ രചനയില്‍ സൂചിപ്പിക്കാനാവും വിധം അരങ്ങിനോട് ചേര്‍ന്നുനിന്നാണ് മികച്ച ഒരു സംവിധായകന്‍ കൂടിയായ ഡോ: മധു നാടകത്തെ രൂപപ്പെടുത്തുന്നത്.

കാലം കാത്തിരുന്ന നാടകം എന്നാണ് പള്ളിവാളിനെ വായനക്കാരന് മുന്നില്‍ അവതരിപ്പിക്കുന്ന ഡോ:എ.എം. ഉണ്ണിക്കൃഷ്ണന്‍ വിശേഷിപ്പിക്കുന്നത്. നാടകത്തിന് പ്രേരണയായി മാറിയത് നരിപ്പറ്റയിലെ അനൂപിന്റെ ബലിദാനമാണെന്ന് നാടകകൃത്ത് തന്നെ പറയുന്നുണ്ട്. പശ്ചിമഘട്ടസംരക്ഷണമെന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ കേരളത്തില്‍ ജാലിയന്‍വാലാബാഗ് ആവര്‍ ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ താമരശ്ശേരി ബിഷപ്പ് റമിജിനിയോസ് ഇഞ്ചനാനിയലും ആ ബിഷപ്പിനെ അരമനയില്‍ പോയി രഹസ്യമായി വണങ്ങിയ മുഖ്യമന്ത്രി വിജയനും ഒക്കെ ഉയര്‍ത്തുന്ന ഭീഷണിയുടെ ദുരന്തപൂര്‍ണമായ സാഹചര്യങ്ങളുടെ തുടര്‍ച്ചയായാണ് അനൂപ് എന്ന തെയ്യം കലാകാരന്‍ കൊല്ലപ്പെട്ടത് എന്ന് കാ ണാതിരുന്നുകൂടാ.

പള്ളിവാള്‍ വായിച്ച്(കണ്ട്) കഴിയുമ്പോള്‍ അനൂപ് ഒരു അനുഭൂതിയായി, ഓര്‍മ്മപ്പെടുത്തലായി നിറയും. അത്തരം ഓര്‍മ്മകളുടെ വിളിച്ചുണര്‍ത്തലിനായുള്ള ഭാവപൂര്‍ണമായ പരിശ്രമമാണ് ഡോ: മധുവിന്റേത്. നാടകമെന്ന നിലയില്‍ സമ്പൂര്‍ണമെന്ന് പറയാനാവില്ലെങ്കിലും ഇത് തുടക്കമാണ്. വലിയ മുന്നേറ്റത്തിന്റെയും മാറ്റത്തിന്റെയും തുടക്കം. സമകാലിക നാടകങ്ങളുടെ ആഖ്യാനത്തിലും വിന്യാസത്തിലും ദിശാവ്യതിയാനത്തിന് കൃത്യമായ സാധ്യതയും ഇടവുമുണ്ടെന്ന അടയാളവാക്യം കൂടിയാണ് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പള്ളിവാള്‍.

Tags: എന്‍.ആര്‍. മധുപള്ളിവാള്‍നാടകം
Share25TweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies