Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ചട്ടമ്പിസ്വാമികളും തീര്‍ത്ഥപാദ സമ്പ്രദായവും

കെ.എം.മുരളീധരന്‍ പിള്ള

Print Edition: 25 October 2019

ചട്ടമ്പിസ്വാമികളുടെ സദുപദേശങ്ങളായ തീര്‍ത്ഥപാദസമ്പ്രദായത്തെക്കുറിച്ച് തീര്‍ത്ഥപാദാശ്രമം മഠാധിപതിയും പരമാചാര്യനുമായിരുന്ന വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികള്‍ പലപ്പോഴായി എഴുതിയിട്ടുള്ളത് സംഗ്രഹിച്ച് പ്രസിദ്ധീകരിച്ചതാണ് ‘ചട്ടമ്പിസ്വാമികളും തീര്‍ത്ഥപാദ സമ്പ്രദായവും’ എന്ന പുസ്തകം. അദ്വൈതവേദാന്തത്തെയും തമിഴ് ശൈവസിദ്ധാന്തത്തെയും സമന്വയിപ്പിച്ചുകൊണ്ട് ചട്ടമ്പിസ്വാമികള്‍ പരമ്പരയാ നല്‍കിയ ആധ്യാത്മികോപദേശങ്ങളാണ് തീര്‍ത്ഥപാദ സമ്പ്രദായം എന്നറിയപ്പെടുന്നത്. ജ്ഞാനവിഷയങ്ങളില്‍ ശ്രീമദ് ശങ്കരഭഗവദ്പാദരുടെ സിദ്ധാന്തത്തെയും ഉപാസനാവിഷയങ്ങളില്‍ ദ്രാവിഡാചാര്യന്മാരുടെ ശൈവ സിദ്ധാന്തത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആത്മാനുഭൂതിയെ ദ്യോതിപ്പിക്കുന്ന തീര്‍ത്ഥാദി ദശനാമങ്ങളും ഭാരതീയ സന്ന്യാസിമാര്‍ സാധാരണയായി സ്വീകരിച്ചുവരുന്ന വഴക്കവും കാണപ്പെടുന്നുണ്ട്. ശ്രീശങ്കര ഭഗവത്പാദരോടും അവിടുത്തെ അദ്വൈതസിദ്ധാന്തത്തോടുമുള്ളബഹുമാനസൂചകമായിട്ടാണ് ശ്രീചട്ടമ്പിസ്വാമിതിരുവടികള്‍ അവിടുത്തെ പരമ്പരയിലുള്ള ശിഷ്യന്മാര്‍ക്ക് തീര്‍ത്ഥനാമം നല്‍കി അനുഗ്രഹിച്ചത്.

”ത്രിവേണീസംഗമസ്ഥാനേ തത്ത്വമസ്യാദിലക്ഷണേ
സ്‌നായാത്തത്വാര്‍ത്ഥ ഭാവേന തീര്‍ത്ഥനാമാ സഉച്യതേ.”

”വേദാന്തമഹാവാക്യങ്ങളില്‍ സുപ്രസിദ്ധമായ ഒന്നാണല്ലോ തത്ത്വമസി മഹാവാക്യം. അതിലെ തത്, ത്വം, അസി എന്നീ മൂന്നുപദങ്ങളുടെ സംഗമസ്ഥാനമാകുന്ന ത്രിവേണിയില്‍ ബ്രഹ്മാനുഭൂതിയോടുകൂടി ആരാണോ സ്‌നാനംചെയ്യുന്നത് അദ്ദേഹമാണ് ‘തീര്‍ത്ഥന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സന്ന്യാസി. അതിനാല്‍, തീര്‍ത്ഥപാദസമ്പ്രദായത്തിലെ മുഖ്യമായ ഉപദേശത്തിന്റെ സാരം തത്ത്വമസി മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥമായ ജീവബ്രഹ്മൈക്യമാണെന്ന് മനസ്സിലാക്കാവുന്നതാണ്.” ശ്രീശങ്കരഭഗവത്പാദരുടെ അദ്വൈതമതത്തെയും ജ്ഞാനസംബന്ധര്‍, അപ്പര്‍, മാണിക്യവാചകര്‍ മുതലായ ദ്രാവിഡാചാര്യന്മാര്‍ പ്രചരിപ്പിച്ച ശൈവസമയത്തെയും കൂട്ടിയിണക്കി അദ്ദേഹം (ശ്രീചട്ടമ്പിസ്വാമികള്‍) നടപ്പില്‍ വരുത്തിയതാണ് തീര്‍ത്ഥപാദമതം എന്ന് ഉള്ളൂര്‍, കേരളസാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തീര്‍ത്ഥപാദസമ്പ്രദായത്തെ ഉദ്ദേശിച്ചാണ്.
ചട്ടമ്പി സ്വാമികളുടെ ആധികാരികമായ ഒരു ലഘുജീവചരിത്രവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ജിജ്ഞാസുക്കള്‍ക്ക് പ്രയോജനകരമാണ്. സ്വാമികളെക്കുറിച്ചുള്ള മഹാത്മാക്കളുടെ അഭിപ്രായങ്ങളും സ്വാമികളുടെ ജീവിതചര്യയുമെല്ലാം ഇതില്‍ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.

Tags: ചട്ടമ്പിസ്വാമികളും തീര്‍ത്ഥപാദ സമ്പ്രദായവും
Share44TweetSendShare

Related Posts

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

ഓര്‍മ്മകളുടെ കനലാട്ടം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies