Tuesday, February 7, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

ഗവര്‍ണറെ വേട്ടയാടുന്ന സര്‍ക്കാര്‍

പ്രൊഫ: അരവിന്ദാക്ഷന്‍

Aug 30, 2022, 10:49 am IST

ഗവര്‍ണര്‍ എന്നാല്‍ ഭരണഘടനാ പദവിയില്‍ സംസ്ഥാനങ്ങളുടെ ഭരണ നിര്‍വ്വഹണ സംവിധാനത്തിന്റെ തലവനാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നതും അവരെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതും ഗവര്‍ണറുടെ ചുമതലയാണ്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നത് ഗവര്‍ണര്‍ അംഗീകരിച്ച് ഒപ്പു വയ്ക്കുമ്പോഴാണ്. ചീഫ് സെക്രട്ടറിയെയും പോലീസ് മേധാവിയെയും വിളിച്ചു വരുത്തി നിയമപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതും ഉത്തരവ് പുറപ്പെടുവിക്കുന്നതും ഗവര്‍ണറുടെ പേരിലാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിളിച്ചുവരുത്തി നിയമപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നു. ഭരണഘടനാ അനുച്ഛേദം 356 പ്രകാരം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് 6 മാസക്കാലം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും നിയമം മൂലം രൂപീകരിക്കപ്പെട്ട സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍മാര്‍ ഗവര്‍ണര്‍മാരാണ്. ആ നിലയില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനും സര്‍വ്വകലാശാല നടത്തിപ്പില്‍ അഴിമതിയും സ്വജനപക്ഷപാതവും കണ്ടാല്‍ അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.

നാളിതുവരെ കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കേരളാ നിയമസഭ പാസാക്കിയ നിയമങ്ങള്‍ പ്രകാരം ഗവര്‍ണറാണ്. ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്പാകാന്‍ പാടില്ലെന്നും സംസ്ഥാന ഭരണത്തില്‍ വീഴ്ചകളുണ്ടായാല്‍ നിക്ഷിപ്തമായ അധികാരങ്ങളുപയോഗിച്ച് അത് തടയണമെന്നുമുള്ള പൊതുജനാഭിപ്രായം രാജ്യത്തുണ്ട്. ഗവര്‍ണര്‍മാരുടെ അധികാരങ്ങള്‍ നിര്‍ണയിച്ചുകൊണ്ടുള്ള ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും നിരവധി സുപ്രധാന വിധിന്യായങ്ങളുണ്ട്.

2019 സെപ്തംബര്‍ 6 നാണ് ഇപ്പോഴത്തെ കേരളാഗവര്‍ണര്‍ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റത്. 26-ാം വയസ്സില്‍ 1977-ല്‍ ഉത്തര്‍പ്രദേശില്‍ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് പാര്‍ലമെന്റ്‌മെമ്പറാകുകയും കേന്ദ്രത്തില്‍ മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്ത അനുഭവസമ്പത്തുള്ള ആളാണ് കേരളാ ഗവര്‍ണര്‍. 2004-ലാണ് അദ്ദേഹം ബി.ജെ.പി.യില്‍ ചേര്‍ന്നത്. ലോക പ്രശസ്ത എഴുത്തുകാരനാണ് അദ്ദേഹം. ഇസ്ലാം മതത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ലോകപ്രശസ്തി നേടിയിട്ടുണ്ട്. മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും എതിര്‍ത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ലോകമെമ്പാടും വിലമതിക്കപ്പെടുന്നു. മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പിരിച്ചുവിടണമെന്ന അദ്ദേഹത്തിന്റെ നിലപാട് വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഷാ ബാനോ കേസിലെ സുപ്രീംകോടതി വിധിയെ അദ്ദേഹം പിന്തുണച്ചു. ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കണമെന്നാണ് ഷാ ബാനോ കേസിലെ സുപ്രധാന വിധി. ഖുറാനും ഇപ്പോഴത്തെ പ്രതിസന്ധികളും എന്ന അദ്ദേഹത്തിന്റെ പുസ്തകം വളരെയധികം പ്രചാരം നേടിയിട്ടുള്ളതാണ്. മുസ്ലീം വനിതകള്‍ ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമില്ലായെന്ന കര്‍ണാടക ഹൈക്കോടതി വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു.

ഇങ്ങനെ നവോത്ഥാന നായകനും പണ്ഡിതനുമായ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ ഗവര്‍ണറായി വന്നപ്പോള്‍ എല്ലാവരും സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. ഇസ്ലാം മതപാഠശാലകളില്‍ കുട്ടികളെ മതേതരത്വം പഠിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വത്തിന്റെ പ്രതിരൂപമാണ് കേരളാ ഗവര്‍ണര്‍.

എന്നാല്‍ അദ്ദേഹത്തോട് സഹകരണത്തിന്റെ പാതയിലല്ല കേരളസര്‍ക്കാരും ഇടതു മുന്നണിയും സമീപിക്കുന്നത്. ഗവര്‍ണറുടെയും മന്ത്രിസഭയുടെയും നിയമസഭയുടെയും അധികാരങ്ങള്‍ ഭരണഘടന വ്യക്തമായി നിര്‍വ്വചിച്ചിട്ടുണ്ട്. മന്ത്രിസഭ നല്‍കുന്ന എല്ലാ ഓര്‍ഡിനന്‍സുകളിലും ഒപ്പിട്ട് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. വിശദീകരണം ചോദിച്ചുകൊണ്ട് തിരച്ചയയ്ക്കാനും നിയമപരമല്ലാത്തതും പൊതുജന താല്‍പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ഓര്‍ഡിനന്‍സുകളും തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകള്‍ വ്യക്തത വരുത്തുന്നതിനും നിയമപരമായ പരിശോധനകള്‍ക്കുമായി രാഷ്ട്രപതി മുമ്പാകെ സമര്‍പ്പിക്കാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഗവര്‍ണര്‍ ഒപ്പിടാതിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് അംഗീകാരം നേടാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. അപ്പോള്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറിന്റെ നിലപാട് ശരിയാണെന്ന് തെളിയുന്നു. ഇതു സംബന്ധിച്ച് സി.പി.എം ന്റെ സെക്രട്ടറി മി.ബാലകൃഷ്ണന്‍ പറഞ്ഞത് ഗവര്‍ണര്‍ കൈവിട്ട കളിയാണ് കളിക്കുന്നത് എന്നാണ്. ശ്രീ.ആരിഫ് മുഹമ്മദ് ഖാനെപ്പോലെ പരിണിതപ്രജ്ഞനും പണ്ഡിതനും എഴുത്തുകാരനുമായ ഗവര്‍ണര്‍ ഒരു കളിക്കാരനല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സി.പി.എം.നേയും അതിന്റെ സെക്രട്ടറി ബാലകൃഷ്ണനേയും അറിയാവുന്ന എല്ലാവര്‍ക്കും ഈ പ്രസ്താവനയുടെ പൊരുള്‍ മനസ്സിലാകും. മിതമായി പറഞ്ഞാല്‍ ഇത് ഗവര്‍ണ്ണര്‍ക്കെതിരെയുള്ള ഭീഷണി തന്നെയാണ്. സി.പി.എം ന്റെ മറ്റു നേതാക്കന്മാരും ഇതേ ശൈലിയില്‍ തന്നെയാണ് പ്രതികരിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞത് ജനകീയ പ്രക്ഷോഭം മൂലം ഗവര്‍ണര്‍ക്ക് സ്ഥാനമൊഴിയേണ്ടി വരുമെന്നാണ്. ഇത്തരം പ്രസ്താവനകള്‍ ഭരണാഘടനാ ലംഘനമാണ്. ഭരണഘടനയുടെ 356-ാം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ കേന്ദ്ര അനുമതിയോടെ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാം.

ഇത്രയുമായപ്പോഴാണ് പ്രീയാവര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച വൈസ് ചാന്‍സലറുടെ നടപടി മരവിപ്പിച്ചുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ ഡോ.രവീന്ദ്രന്‍ ഗോപിനാഥ് ഹൈക്കോടതിയില്‍ കേസിനു പോകുമെന്ന് വാര്‍ത്തവന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ചുകൊണ്ട് ഡല്‍ഹിയില്‍ വച്ച് ഗവര്‍ണര്‍ നടത്തിയ പ്രസ്താവന വളരെ ഗൗരവമേറിയതാണ്. 2019-ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര സെമിനാറില്‍ പങ്കെടുത്ത ഗവര്‍ണറെ ആക്രമിക്കാന്‍ വി.സി. രവീന്ദ്രന്‍ ഗോപിനാഥ് ഗൂഡാലോചന നടത്തിയെന്നും ആക്രമികളില്‍ നിന്നും ഗവര്‍ണറെ രക്ഷിക്കാന്‍ ശ്രമിച്ച എ.ഡി.സിയുടെ വസ്ത്രം ആക്രമികള്‍ കീറിയെറിഞ്ഞെന്നും, ഗവര്‍ണറെ രക്ഷിക്കാന്‍ വി.സി യാതൊരു നടപടിയും എടുത്തില്ലെന്നും സംഭവത്തെകുറിച്ച് പോലീസില്‍ പരാതി നല്‍കിയില്ലെന്നുമാണ് ഗവര്‍ണര്‍ വിശദീകരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേഗഗതി നിയമത്തെ അനുകൂലിച്ചപ്പോഴാണ് ഗവര്‍ണര്‍ ആക്രമിക്കപ്പെട്ടത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേഗഗതിയെ അനുകൂലിച്ച് സംസാരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. അത് അദ്ദേഹത്തില്‍ ഭരണഘടനാ പരമായി അര്‍പ്പിക്കപ്പെട്ട ചുമതലയാണ്. ഗവര്‍ണര്‍ തന്റെ ഭരണഘടനാപരമായ ചുമതല നിര്‍വ്വഹിക്കുമ്പോള്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഫാസിസവും ഭരണഘടനാ ലംഘനവുമാണ്. പ്രീയവര്‍ഗ്ഗീസിന്റെ ഭര്‍ത്താവ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാജേഷ് എം.പി. എന്ന നിലയില്‍ അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഗവര്‍ണര്‍ക്ക് നേരെയുള്ള ആക്രമണം തടയാന്‍ കഴിഞ്ഞില്ല. ഗവര്‍ണര്‍ വന്ന് 4 മാസം തികയുന്നതിന് മുമ്പാണ് അദ്ദേഹത്തിനു നേരെ ഇത്തരം ആക്രമണം ഉണ്ടായത്. കേരളത്തിലെ പോലീസ് മേധാവി ഗവര്‍ണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഈ സംഭവത്തെ കുറിച്ച് പോലീസ് മേധാവിയ്ക്കും വകുപ്പ് സെക്രട്ടറിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിക്കുമൊക്കെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടാകും. അന്നുതന്നെ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സി.ബി.ഐ യെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതാണ്. ഈ സംഭവത്തെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഗവര്‍ണറുടെ ഈ വെളിപ്പെടുത്തലുകള്‍ ഗുരുതരമായ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഗവര്‍ണറെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ സര്‍വ്വകലാശാല വി.സി യെ ക്രിമിനലെന്നാന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്, കേരളത്തിലെ ഭരണസംവിധാനം അമ്പേ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. ആ വി.സി ഇപ്പോഴും സ്ഥാനത്ത് തുടരുകയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാജേഷിന്റെ ഭാര്യ പ്രീയാവര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ തീരുമാനിച്ചു എന്നുള്ളത് ഭയാനകവും ബീഭത്സവുമാണ്. പ്രീയാവര്‍ഗ്ഗീസിനെ നിയമിക്കുന്നതിനെതിരെ കേരളാ ഹൈക്കോടതി മുമ്പാകെ വന്ന കേസില്‍ നിന്നും വെളിവാകുന്നത് 2019-ല്‍ ഗവേഷണ ബിരുദം നേടിയതിനു ശേഷം അവര്‍ക്ക് 20 ദിവസത്തെ പ്രവൃത്തി പരിചയം മാത്രമാണുള്ളതെന്നാണ്.

യോഗ്യതാമാനദണ്ഡം അഥവാ പി.എച്ച്ഡി ബിരുദം നേടിയ ശേഷം 8 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യു.ജി.സി നിര്‍ദ്ദേശിക്കുന്നത്. അതിനാലാണ് കേസില്‍ വാദം കേട്ട ഹൈക്കോടതി യു.ജി.സി ചെയര്‍മാനെ എതിര്‍കക്ഷിയാക്കി സ്വമേധയാ നോട്ടീസ് അയച്ചത്. പ്രഥമദൃഷ്ടിയില്‍ കോടതി ആഗസ്റ്റ് 31 വരെ പ്രീയാവര്‍ഗ്ഗീസിന്റെ നിയമനം മരവിപ്പിച്ച കേരളാ ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയാണെന്ന് തെളിഞ്ഞു.

ഇത് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ആദ്യമായി നടക്കുന്ന സംഭവമല്ല. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളെയും രാഷ്ട്രീയക്കാരുടെ മേച്ചില്‍പുറങ്ങളാക്കി മാറ്റിയ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തെറ്റായ നടപടികള്‍ മൂലം ഉണ്ടായ ദുരന്തമാണ്. ഈ ദുരന്തം ജനങ്ങള്‍ തിരിച്ചറിയുന്നതിന്റെ തെളിവാണ് മട്ടന്നൂര്‍നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ച.

നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷിന്റെ ഭാര്യയെ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് വന്‍വിവാദമായിരുന്നു. മൂന്നാം റാങ്കുകാരിയായ നിനിത കണിച്ചേരിയെ മുസ്ലീം സംവരണം നല്‍കി നിയമിച്ചു എന്നാണ് ആക്ഷേപമുയര്‍ന്നത്. ഇതു സംബന്ധിച്ച് 2021 ഫെബ്രുവരിയില്‍ കേരളാ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. വ്യവസായമന്ത്രി പി.രാജീവിന്റെ ഭാര്യ ഡോ.വാണി കേസരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ നിയമവിഭാഗത്തില്‍ അദ്ധ്യാപികയാണ്. ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഭാര്യ ശ്രീമതി ആഷാ പ്രഭാകരന്‍ കോളേജ് അദ്ധ്യാപികയാണ്. മുന്‍മന്ത്രി ശ്രീ.ജി.സുധാകരന്റെ ഭാര്യ വിരമിച്ച കോളേജ് അദ്ധ്യാപികയാണ്. മുന്‍മന്ത്രി കെ.റ്റി.ജലീല്‍ കോളേജ് അദ്ധ്യാപകനാണ്. പാക്ക് അധീന കാശ്മീരിനെ കുറിച്ച് ആസാദി കാശ്മീര്‍ എന്ന് എഴുതിയ ജലീലിന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദു തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്നപ്പോള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കി കസേരയില്‍ ഇരുന്നതായി ആക്ഷേപമുണ്ട്. പ്രിന്‍സിപ്പല്‍ കണ്ണീരോടെ രാജി വെച്ച് പുറത്തുപോയി. ഡോ.ബിന്ദു സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എ.വിജയരാഘവന്റെ ഭാര്യയാണ്. തുടര്‍ന്ന് ഡോ. ബിന്ദുവിന് ഉന്നതവിദ്യാഭ്യാസ മന്ത്രിയായി സ്ഥാനകയറ്റം ലഭിച്ചു. കഴിഞ്ഞ ദിവസം കഴക്കൂട്ടം ഗവണ്‍മെന്റ് കോളേജിലെ വനിതാ പ്രിന്‍സിപ്പലിനെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് ബന്ദിയാക്കി. വനിതാ പ്രിന്‍സിപ്പലിനെ രക്ഷിക്കാന്‍ എത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ധിച്ച് പരിക്ക് ഏല്‍പിച്ചു. പോലീസ് ജീപ്പില്‍ കയറ്റി പ്രിന്‍സിപ്പലിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കോളേജിന്റെ ഗേറ്റ് പൂട്ടി തടസ്സം സൃഷ്ടിച്ചു.

ഇവരെല്ലാം യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ പ്രൊഫസര്‍മാരായവരാണ് എന്ന് സി.പി.എം. വാദിക്കും. എന്നാല്‍ ശുപാര്‍ശയുടെയും സ്വാധീനത്തിന്റെയും അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെയും നേതാക്കളുടെയും ഭാര്യമാര്‍ക്ക് സര്‍വ്വകലാശാലകളിലും കോളേജുകളിലും പ്രൊഫസര്‍മാരും അധ്യാപികമാരും ആകാന്‍ കഴിഞ്ഞതെന്ന് ജനം വിശ്വസിക്കുന്നു.

ഇങ്ങനെ മന്ത്രിമാരുടെയും നേതാക്കന്മാരുടെയും ഭാര്യമാര്‍ പഠിപ്പിക്കുന്നതു മൂലമുണ്ടാകുന്ന നിലവാര തകര്‍ച്ചയാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് കേരളാ ഗവര്‍ണര്‍ ശബ്ദമുയര്‍ത്തിയതും നടപടികള്‍ സ്വീകരിച്ചതും. അപ്പോഴാണ് സി.പി.എം നേതാക്കള്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത്. 1959-ല്‍ ഇ.എം.എസ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടുമ്പോള്‍ ഇത്രയും പ്രതിസന്ധികളും ക്രമസമാധാനചര്‍ച്ചയും ഉണ്ടായിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നില്ല. അതിനാല്‍ ഗവര്‍ണര്‍ക്കും കേന്ദ്രസര്‍ക്കാരിനും ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കി 356-ാം വകുപ്പ് പ്രയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മദനൻ സാറും അടപ്പൂരച്ചനും

തകര്‍ന്നടിയുന്ന കേരളം

അശരണരുടെ ആശ്രയമാണ് അമ്മ

ആത്മഹത്യാപ്രേരണബോര്‍ഡ് പ്രാകൃതമാണ്

ഭീകരവാദം നിരോധിച്ചതിന് പരാക്രമം ഹിന്ദുപരിവാറിനോടോ?

മതനിന്ദയുടെ നിഷാദഖഡ്ഗങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies