Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വായനാവീഥി

കാലഘട്ടത്തിന്റെ ചരിത്രസാക്ഷ്യം

ഡോ. ഗോപി പുതുക്കോട്

Print Edition: 21 October 2022

കഴിഞ്ഞകാലം
കൊഴിഞ്ഞ വ്യക്തികള്‍ (ഓര്‍മ്മകള്‍)
തായാട്ട് ബാലന്‍
ഹരിതം ബുക്‌സ് കോഴിക്കോട്
പേജ്: 210 വില: 225 രൂപ

കേരള സര്‍വോദയ മണ്ഡലത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ പ്രസിദ്ധനായ തായാട്ട് ബാലന്‍ താന്‍ കടന്നുപോന്ന വഴികളില്‍ ദീപസ്തംഭങ്ങളായി ഉയര്‍ന്നു നിന്ന മഹാമനീഷികളെ അനുസ്മരിക്കുകയാണ് ‘കഴിഞ്ഞകാലം കൊഴിഞ്ഞ വ്യക്തികള്‍’ എന്ന കൃതിയിലൂടെ.

സ്വാതന്ത്ര്യസമരപ്രസ്ഥാനം കാലാന്തരത്തില്‍ മൂന്നു കൈവഴികളായി പിരിയുകയുണ്ടായി. ആദ്യം കോണ്‍ഗ്രസ്സില്‍ നിന്ന് സോഷ്യലിസ്റ്റുകള്‍ വേറിട്ടുപോയി. പിന്നീട് അവരില്‍ നിന്ന് കമ്മ്യൂണിസ്റ്റുകളും വേറിട്ടുപോയി, ഈ മൂന്നു വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്ത മൂന്നു പ്രഗത്ഭരുടെ ജന്മഗൃഹമാണ് തായാട്ട് തറവാട്. അവിടുത്തെ മൂത്തയാളായ തായാട്ട് ശങ്കരന്‍ കമ്മ്യൂണിസ്റ്റായി. രണ്ടാമന്‍ കെ.തായാട്ട് കോണ്‍ഗ്രസ്സുകാരനായി തുടര്‍ന്നു. മൂന്നാമന്‍ തായാട്ട് ബാലന്‍ സോഷ്യലിസ്റ്റുമായി.

കേളപ്പജിയാണ് ബാലനിലെ പൊ തുപ്രവര്‍ത്തകനെ കണ്ടെത്തി വളര്‍ ത്തിയത്. കേരളഗാന്ധിയുടെ സെക്രട്ടറിയായതും മറ്റൊരാളല്ല. സേവനപ്രവര്‍ത്തനത്തിലെ മൂല്യബോധവും മാനുഷികതയുമെല്ലാം പകര്‍ന്നു കിട്ടിയത് കേളപ്പജിയില്‍ നിന്നാണെന്ന് ബാലന്‍ ഹൃദയത്തില്‍ തൊട്ടുകൊണ്ടു സാക്ഷ്യപ്പെടുത്തുന്നു. കേളപ്പജിയെക്കുറിച്ചുള്ള ആദ്യത്തെയും സുദീര്‍ഘവുമായ കുറിപ്പിന്റെ തലക്കെട്ടുതന്നെ ദീപസ്തംഭം എന്നായത് യാദൃച്ഛികമല്ല. അങ്ങാടിപ്പുറം തളി ക്ഷേത്ര വിമോചന സമരം, മലപ്പുറം ജില്ലാ രൂപീകരണവിരുദ്ധസമരം എന്നിങ്ങനെ കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ വിവരണം ഒരു ദൃക്‌സാക്ഷി വിവരണം പോലെ ഹൃദ്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഗവര്‍ണര്‍ പദവി സ്വീകരിക്കണമെന്ന നെഹ്‌റുവിന്റെ അഭ്യര്‍ത്ഥനയുമായി വി.കെ.കൃഷ്ണമേനോന്‍ എത്തുന്നതും കേളപ്പജി അതു നിരസിക്കുന്നതുമായ രം ഗവും അവിസ്മരണീയമാണ്.

കെ.രാധാകൃഷ്ണമേനോന്‍, രാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന്‍, ജെ.ബി. കൃപലാനി, വിനോബ ഭാവെ, ഇന്ദിരാഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ക്കൊപ്പം ഇ.കെ. നായനാര്‍, ചാത്തുണ്ണിമാസ്റ്റര്‍, പി.ആര്‍. കുറുപ്പ്, ഇ.കെ.പരമേശ്വരന്‍ നായര്‍, ഐ.വി.ദാസ്, പത്മപ്രഭ ഗൗ ണ്ടര്‍ എന്നിവരുമായി ബന്ധപ്പെട്ട ഓര്‍മ്മകളും കൃതിയുടെ മാറ്റുകൂട്ടുന്നു. സഹോദരന്മാരായ തായാട്ട് ശങ്കരന്‍, കെ. തായാട്ട് എന്നിവരെ അനുസ്മരിക്കുമ്പോള്‍ വികാരതരളിതനായ ഗ്രന്ഥകാരനെയാണ് നാം കാണുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി തന്റെ പ്രവര്‍ത്തന പദ്ധതികളുടെ പരീക്ഷണശാലയായി കണ്ടിരുന്ന ടോള്‍ സ്റ്റോയി ഫാമില്‍ പോയ കഥ ഈ കൃ തിയെ അമൂല്യമാക്കുന്നു. അവിടത്തെ കാഴ്ചകള്‍ ഗ്രന്ഥകാരനെ സങ്കടപ്പെടുത്തുന്നു. ഗാന്ധിയന്‍ വഴികള്‍ സ്വാ യത്തമാക്കിയ ഒരാള്‍ക്ക് അത്തരം സന്ദര്‍ഭങ്ങളില്‍ നിഷ്‌ക്രിയനാവുക സാധ്യമല്ലല്ലോ. പത്രത്തില്‍ പ്രതിഷേ ധ ലേഖനമെഴുതുന്നു. അധികൃതരെ ബന്ധപ്പെടുന്നു. അങ്ങനെ തല്‍ക്കാലത്തേക്കെങ്കിലും ആ പ്രശ്‌നം അവിടത്തെ പൊതുസമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തിക്കാണിക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു.

ജ്യേഷ്ഠനായ തായാട്ട് ശങ്കരന്റെ രാഷ്ട്രീയ യാത്രയുടെ ഗതിവിഗതികള്‍ വിവരിക്കുന്നിടത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വെളിപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധനായ തായാട്ട് എന്ന തലക്കെട്ടിനു താഴെ ഇങ്ങനെ വായിക്കാം: ”മലബാറിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധരില്‍ പ്രധാനിയായിരുന്നു ശങ്കരേട്ടന്‍. താത്വികമായ അടിത്തറയൊന്നും അന്നു പ്രശ്‌നമായിരുന്നില്ല. അതെല്ലാം പിന്നീടുവന്ന നൂലാമാലകളാണ്. അന്നത്തെ പ്രശ്‌നം സ്വാതന്ത്ര്യസമരകാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശത്രുപക്ഷത്തായിരുന്നു സ്ഥാനം കണ്ടെത്തിയത് എന്നതാണ്. സ്വാതന്ത്ര്യസമരം കത്തിപ്പടരുമ്പോള്‍ പ്രസ്ഥാനത്തെയും അതിന്റെ നായകനായ ഗാന്ധിജിയെയും തള്ളിപ്പറയുകയും തരംതാഴ്ത്തി ചിത്രീകരിക്കുകയും ചെയ്തതിലുള്ള പ്രതിഷേധവും ദുഃഖവുമാണ് ശങ്കരേട്ടന്റെ മനസ്സില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് വിത്തു പാകിയത്”. മറ്റൊരിടത്ത് ഇങ്ങനെ കാണാം: ”ശങ്കരേട്ടനെങ്ങനെയാണ് കമ്മ്യൂണിസ്റ്റല്ലായത്? ഉത്തരം വളരെ ലളിതം. ദേശീയപ്രസ്ഥാനത്തെയും ഗാന്ധിജിയെയും തള്ളിപ്പറഞ്ഞു കൊണ്ടുള്ള ഒരു കമ്മ്യൂണിസവും ശങ്കരേട്ടനില്ലായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ജീവന്മരണപോരാട്ടത്തില്‍, പ്രത്യേകിച്ച് ക്വിറ്റിന്ത്യാ സമരകാലത്ത്, ‘കുത്തിന്ത്യക്ക്’ എന്ന മുദ്രാവാക്യവുമായി സമരസേനാനികളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഒറ്റിക്കൊടുത്ത നാണം കെട്ട നിലപാടായിരുന്നു കമ്മ്യൂണിസ്റ്റുകാരുടേത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്വീകരിച്ച ദേശദ്രോഹപരവും അപഹാസ്യവുമായ നിലപാടായിരുന്നു ശങ്കരേട്ടനെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കിയത്”.

രാഷ്ട്രീയ നിരീക്ഷകനെന്ന നിലയിലല്ല, സഹോദരനെന്ന നിലയിലാണ് ഈ വിലയിരുത്തലെന്നോര്‍ക്കണം. പിന്നീട് തായാട്ട് ശങ്കരന്‍ എങ്ങനെ കമ്മ്യൂണിസ്റ്റു പക്ഷത്തേയ്ക്കു ചേക്കേ റി എന്നതും വിവരിക്കുന്നുണ്ട്. അതു കേവലം വ്യക്തിയുടെ മാറ്റമാണ്. പ്ര സ്ഥാനം പഴയതിനെയൊന്നും തള്ളിപ്പറഞ്ഞില്ലെന്ന വസ്തുത നിലനില്‍ക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് നവതി പിന്നിടുമ്പോഴും പൊതുമണ്ഡലത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന തായാട്ട് ബാലന്റെ ഓര്‍മ്മക്കുറിപ്പുകള്‍.

 

ShareTweetSendShare

Related Posts

അക്കിത്തത്തിന്റെ ജീവിത തീര്‍ത്ഥയാത്ര

മലയാളിക്ക് ഒരു ലഹരിവിമുക്ത ചികിത്സ

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

പ്രദേശചരിത്രത്തിന്റെ എഴുത്തും വായനയും

അഗ്നിപഥങ്ങള്‍ താണ്ടിയ സംഘഗാഥ

കാവ്യഭാവനയുടെ അകക്കണ്ണ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies