Saturday, January 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം നേർപക്ഷം

രാഷ്ട്രസുരക്ഷയുടെ സന്ദേശങ്ങള്‍

ജി.കെ.സുരേഷ് ബാബു

Print Edition: 14 October 2022

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏറ്റവും മുതിര്‍ന്ന കാര്യകര്‍ത്താക്കളായ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവതും സര്‍കാര്യവാഹക് ദത്താത്രേയ ഹൊസബാളെയും നടത്തിയ രണ്ട് പ്രഭാഷണങ്ങള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാണ് സ്വാശ്രയഭാരതം എന്ന ശബ്ദം ദേശസ്‌നേഹികളുടെ മഹാമന്ത്രം ആകണമെന്ന ആഹ്വാനത്തോടെ ദത്താജി സംഘസ്വയംസേവകരായ സന്നദ്ധ ഭടന്മാരുടെ ഓണ്‍ലൈന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തത്. ഡിജിറ്റല്‍ വോളണ്ടിയര്‍മാര്‍ക്കും കാര്യകര്‍ത്താക്കള്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കാനാണ് ദേശീയതലത്തില്‍ ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിച്ചത്.

ഭാരതം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ രണ്ട് പ്രശ്‌നങ്ങളെ കുറിച്ചാണ് സര്‍കാര്യവാഹ് ദത്താജി സംസാരിച്ചത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവും ദശാബ്ദങ്ങളായി ഭാരതം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയായി അവശേഷിക്കുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ലോകത്തെ ഏറ്റവും വലിയ അ ഞ്ചാമത്തെ സാമ്പത്തികശക്തിയായി ഭാരതം വളര്‍ന്നുകഴിഞ്ഞു. വികസനത്തിന്റെ നേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പല തലങ്ങളിലും കാര്യമായ പ്രവര്‍ത്തനം നടന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടായിട്ടും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇന്നും അവശേഷിക്കുന്നു. ഈ ആസുരിക വെല്ലുവിളിയെ നേരിടാന്‍ സ്വാശ്രയത്വത്തിന്റെയും സ്വാവലംബനത്തിന്റെയും പാതയിലേക്ക് പോകണമെന്നു പറഞ്ഞ ദത്താജി അതിനായി സന്നദ്ധസേവകര്‍ക്കുള്ള മാര്‍ഗ്ഗദര്‍ശനമാണ് നല്‍കിയത്. സാമ്പത്തികരംഗത്ത് വളരെയധികം നേട്ടങ്ങള്‍ നമ്മള്‍ കൈവരിച്ചു. വിജയദശമിക്കുശേഷം ദേവി ആസുരികശക്തികളെ നിഗ്രഹിച്ചതുപോലെ സാമ്പത്തികരംഗത്തെ ഈ വെല്ലുവിളി നേരിടാന്‍ നമുക്ക് കഴിയണം. സര്‍ക്കാര്‍ ജോലികള്‍ക്കു പകരം ശാസ്ത്രസാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി സംരംഭകത്വത്തിന്റെ പാതകളിലേക്ക് യുവാക്കള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു.

ഇരുപതുകോടി ജനങ്ങളാണ് ഇന്ന് ഭാരതത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. ഇത് വളരെ ദുഃഖകരമാണ്. ഒരുദിവസം 375 രൂപയില്‍ കുറവ് വരുമാനമുള്ളവരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നത്. ഇത് പരിഹരിക്കപ്പെടണം. നാലുകോടി ആളുകള്‍ ഇന്ന് തൊഴിലില്ലാത്തവരായുണ്ട്. ജനസംഖ്യയുടെ 7.6 ശതമാനം തൊഴിലില്ലാത്തവരാണ്. ഇതും പരിഹരിക്കപ്പെടണം. കഴിഞ്ഞകാലത്തേക്കാള്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. പത്തുവര്‍ഷത്തിനു മുന്‍പ് 22 ശതമാനം പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് അത് 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേപോലെ 2020 ല്‍ പ്രതിശീര്‍ഷ വരുമാനം 1.35 ലക്ഷമായിരുന്നത് ഇപ്പോള്‍ 1.5 ലക്ഷമായി കൂടിയിട്ടുണ്ട്. ഈ വളര്‍ച്ച ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും തൊഴിലില്ലായ്മ ദുരീകരിക്കുന്നതിലും പ്രതിഫലിക്കാത്തതാണ് സാമ്പത്തികരംഗത്തെ അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ദാരിദ്ര്യത്തെ പിടിച്ചുകെട്ടാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ഈ അസമത്വം ഇല്ലാതാകണം. ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ വളര്‍ന്നു. പക്ഷേ, ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ആളുകളുടെ കൈകളിലാണ് ഭാരതത്തിന്റെ മൊത്തം വരുമാനത്തിന്റെ അഞ്ചിലൊന്ന് അഥവാ 20 ശതമാനം. അതേസമയം ജനസംഖ്യയുടെ 50 ശതമാനം അഥവാ പകുതി വരുന്നവരുടെ കൈവശം ഇന്ത്യയുടെ മൊത്തം വരുമാനത്തിന്റെ 13 ശതമാനം മാത്രമേയുള്ളൂ. ഇത് സാമ്പത്തികമായ അസമത്വമാണ്. ഇത് പരിഹരിച്ചേ മതിയാകൂ.

ഐക്യരാഷ്ട്രസഭയുടെ വികസനവും ദാരിദ്ര്യവും സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഭാരതത്തിന്റെ കുറെയേറെ ഭാഗത്തെങ്കിലും ശുദ്ധജലവും പോഷകാഹാരവും കിട്ടാത്തതായി ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസനയം ഈ രംഗത്ത് ഉദ്ദേശിക്കുന്ന ഫലം സൃഷ്ടിക്കുമെന്ന് തന്നെയാണ് കരുതുന്നത്. മുന്‍കാല സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ മൂലം ഗ്രാമങ്ങളില്‍ നിന്ന് വന്‍തോതില്‍ ആളുകള്‍ നഗരങ്ങളിലേക്ക് പോന്നിട്ടുണ്ട്. ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റാന്‍ ഇപ്പാഴത്തെ കേന്ദ്രസര്‍ക്കാര്‍ ധാരാളം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ഫലവത്താകുമെന്ന് പ്രതീക്ഷിക്കാം. സ്വാശ്രയഭാരതം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകുന്നതോടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടച്ചുനീക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

സംഘസ്വയംസേവകരായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി സന്നദ്ധ സേവകരുടെ ഒരു നിര സൃഷ്ടിച്ച് അവരിലൂടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും നീക്കം ചെയ്യാനുള്ള കര്‍മ്മപദ്ധതിക്കാണ് തുടക്കം കുറിച്ചത്. അല്ലാതെ ഗരീബി ഹഠാവോ, തൊഴിലല്ലെങ്കില്‍ ജയില്‍ തുടങ്ങിയ മനോഹരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനപ്പുറം അകര്‍മ്മണ്യതയുടെ പര്യായമായി മാറിയ രാഷ്ട്രീയക്കാരുടെ വഴിയിലല്ല ആര്‍.എസ്.എസ് നീങ്ങുന്നത്. വ്യവസായ സംരംഭകരുടെ വന്‍നിര കെട്ടിപ്പടുക്കുന്നതിലൂടെ തൊഴിലാളിക്ക് പകരം തൊഴില്‍ ഉടമയാകാനുള്ള അവസരമാണ് മുന്നോട്ടു വെയ്ക്കുന്നത്. വളരെ ഭാവാത്മകമായ ഈ സന്ദേശത്തെ ഒരുപറ്റം മാധ്യമങ്ങള്‍ സ്വീകരിച്ച രീതി മാധ്യമസംസ്‌കാരത്തിലെ ജീര്‍ണ്ണത തുറന്നുകാട്ടുന്നതാണ്. ദത്താത്രേയ ഹൊസബാളയുടെ പ്രസംഗം രാഹുല്‍ഗാന്ധിയെ സഹായിക്കാനാണ്, ഭാരത് ജോഡോ യാത്രക്ക് പിന്തുണ നല്‍കുന്നതാണ്, നരേന്ദ്രമോദിക്ക് എതിരാണ് തുടങ്ങിയ വ്യാഖ്യാനങ്ങളാണ് ചില മാധ്യമങ്ങള്‍ നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും നീക്കം ചെയ്യാനും സാമ്പത്തികമായി വളര്‍ത്താനും നരേന്ദ്രമോദി ചെയ്ത കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയത് മോദിക്ക് എതിരാണെന്ന് വരുത്താന്‍ നടത്തിയ ശ്രമങ്ങള്‍ മാധ്യമപ്രവര്‍ത്തനം ഭീകരര്‍ കൈയാളുന്നോ എന്ന സംശയമുണര്‍ത്തുന്നതാണ്. ബിജെപി അടക്കമുള്ള എല്ലാ പരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തനത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അല്ലെങ്കില്‍ സൈദ്ധാന്തിക ഭൂമിക, ആര്‍എസ്എസ് കാട്ടുന്നത് തന്നെയാണ്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സന്നദ്ധഭടന്മാരുടെ യോഗത്തില്‍ ദത്താജി പറഞ്ഞ വാക്കുകള്‍ തീര്‍ച്ചയായും കേന്ദ്രസര്‍ക്കാരിന്റെ വരാന്‍ പോകുന്ന പ്രവര്‍ത്തനത്തിലും നിഴലിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് രാഷ്ട്രത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണ്. അല്ലാതെ വയറ്റിപ്പിഴപ്പിനു വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമല്ല. ഇത് ഭാരതത്തെ പരമവൈഭവത്തിലേക്ക് എത്തിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമാണ്. മുഴുവന്‍ സംഘസ്വയംസേവകരും ആ വഴിക്കു തന്നെ നീങ്ങും.

വിജയദശമി സന്ദേശത്തിലാണ് സാധാരണ സംഘത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവത് നല്‍കാറുള്ളത്. ഇത്തവണയും വളരെ സുപ്രധാന സൂചികകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. അതില്‍ ഏറ്റവും പ്രധാനം ജാതിയില്ലാത്ത ഹിന്ദുത്വം എന്ന സങ്കല്പം തന്നെയാണ്. അന്ത്യജനും അഗ്രജനുമില്ലാത്ത, അസ്പൃശ്യതകളില്ലാത്ത, എല്ലാവരെയും ഒന്നായി കാണുന്ന ഹിന്ദുത്വം. നമ്മള്‍ ഭാരതത്തിന്റെ മക്കളാണ്. ഒരേ പൂര്‍വ്വികരില്‍ നിന്ന്, ഒരേ ചിരന്തനസംസ്‌കാരത്തില്‍ നിന്ന്, അതിന്റെ ഉത്കൃഷ്ടമായ പാരമ്പര്യം ഉള്‍ക്കൊണ്ട് വന്നവര്‍. നമ്മള്‍ ഒന്നാണ്. ഇതുമാത്രമാണ് സമാജം എന്ന നിലയില്‍ ഏകതാരകമന്ത്രം. ക്ഷേത്രങ്ങളും കിണറുകളും ജലസ്രോതസ്സുകളും ശ്മശാനങ്ങളും എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണം. ഇല്ലെങ്കില്‍ വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലുമുള്ള സൗഹൃദമുണ്ടാവില്ല. എല്ലാ തലങ്ങളിലും ഈ സൗഹൃദമുണ്ടായില്ലെങ്കില്‍ സമത്വത്തെ കുറിച്ചുള്ള സംസാരം വാക്കുകളില്‍ ഒതുങ്ങും. സമത്വം വെറും കിനാവുമാത്രമായി അവശേഷിക്കും. ഈയൊരു സാമൂഹിക ഉണര്‍വ്വ് അനിവാര്യമാണ്. സാമൂഹിക ഉണര്‍വ്വിലൂടെയല്ലാതെ ഒരു മാറ്റവും സുസ്ഥിരവും വിജയകരവുമാവില്ല. മഹത്തായ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും മുന്‍പ് സാമൂഹിക – സാമാജിക ഉണര്‍വ്വ് ഉണ്ടായിട്ടുണ്ട്. ഇത് ലോകം നല്‍കുന്ന അനുഭവപാഠമാണ്. ഭാരതീയ പാരമ്പര്യത്തിലും സംസ്‌കാരത്തിലും ചൂഷണമില്ല. ആ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ വികാസം കൈവരിക്കാന്‍ ചൂഷണം ചെയ്യാനുള്ള പ്രവണത സമാജത്തില്‍ നിന്ന് ഇല്ലാതാകണം – ഡോ. മോഹന്‍ ഭഗവത് പറഞ്ഞു.

സ്ത്രീകളെ കുറിച്ചുള്ള ശക്തവും വ്യക്തവുമായ കാഴ്ചപ്പാടും ഡോ. ഭഗവത് വിജയദശമി സന്ദേശത്തില്‍ മുന്നോട്ടുവെച്ചു. അടുക്കളയില്‍ ഒതുക്കേണ്ട രണ്ടാംതരം പൗരന്മാരല്ല സ്ത്രീകള്‍. അത് മാതൃശക്തിയാണ്. ഭാരതീയപാരമ്പര്യം ഉദ്‌ഘോഷിക്കുന്നത് സ്ത്രീപുരഷ ശക്തികളുടെ പരസ്പര പൂരകത്വമാണ്. ആ സമന്വയമാണ് ഭാരതീയ പാരമ്പര്യം എന്നും മുന്നോട്ടുവെച്ചിട്ടുള്ളത്. ദേശീയ പുനഃരുത്ഥാനത്തിന് സ്ത്രീപുരുഷ സമത്വം അനിവാര്യമാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തോടൊപ്പം വ്യക്തിനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ തുല്യനിലയില്‍ രാഷ്ട്ര സേവികാ സമിതി പ്രവര്‍ത്തിക്കുന്നു. എല്ലാ മേഖലയിലും സ്ത്രീയുടെയും പുരുഷന്റെയും ഒന്നിച്ചുള്ള മുന്നേറ്റം അനിവാര്യമാണ്. മാതൃശക്തിയെ തുല്യനിലയില്‍ കണ്ടിരുന്ന പാരമ്പര്യം മറന്ന് പരിമിതികള്‍ കല്‍പ്പിച്ചത് തെറ്റായ കീഴ്‌വഴക്കമാണ്. അടിക്കടിയുണ്ടായ കടന്നാക്രമണങ്ങള്‍ അത്തരം തെറ്റായ വഴക്കങ്ങള്‍ക്ക് സാധുത നല്‍കി. ഇത് മാറിയേ കഴിയൂ.

ദേശീയവിദ്യാഭ്യാസനയം ഊന്നുന്നത് പഠനം മാതൃഭാഷയിലാകണം എന്നതാണ്. സര്‍ക്കാര്‍ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ സമാജം അതിന് തയ്യാറാണോ എന്ന ചോദ്യം ശ്രദ്ധേയമാണ്. എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് മാതൃഭാഷയില്‍ വിദ്യാഭ്യാസം വേണം എന്ന് തീരുമാനിക്കുമോ? നമ്മുടെ വീട്ടുപേരുകള്‍ പതിപ്പിച്ചിരിക്കുന്ന ഫലകം, നമ്മുടെ ഒപ്പ്, ക്ഷണക്കത്തുകള്‍ ഇവയൊക്കെ മാതൃഭാഷയിലാണോ? കുഞ്ഞുങ്ങളുടെ വികാസത്തിനും വളര്‍ച്ചയ്ക്കും സാംസ്‌കാരികമായ അഭ്യുന്നതിക്കും മാതൃഭാഷയിലുള്ള പഠനം വേണം. ഈ ലക്ഷ്യത്തെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകണം. വൈവിദ്ധ്യമാര്‍ന്ന ചികിത്സാരീതികള്‍ സമന്വയിപ്പിക്കപ്പെടണം. അതിനനുസൃതമായ ആരോഗ്യസംരക്ഷണ നയം സര്‍ക്കാര്‍ വികസിപ്പിക്കണം. ആരോഗ്യപൂര്‍ണ്ണമായ സമാജമുണ്ടാകാന്‍ ഇതും കൂടിയേ കഴിയൂ.

സര്‍സംഘചാലകിന്റെ പ്രസംഗത്തിലെ ഏറ്റവും കാതലായ ഒരുഭാഗം ജനസംഖ്യാനയം സംബന്ധിച്ചതായിരുന്നു. രാജ്യത്ത് ജനസംഖ്യാവര്‍ദ്ധനവുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ജനസംഖ്യക്ക് ആനുപാതികമായ വിഭവങ്ങള്‍ ആവശ്യമാണ്. ഇല്ലെങ്കില്‍ അതൊരു താങ്ങാനാവാത്ത ഭാരമായി മാറും. ജനസംഖ്യാ നിയന്ത്രണം എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. 50 വര്‍ഷം കഴിഞ്ഞാല്‍ ഇന്നത്തെ യുവാക്കള്‍ മുതിര്‍ന്ന പൗരന്മാരായിരിക്കും. അപ്പോള്‍ അവരെ പരിരക്ഷിക്കാന്‍ നമ്മുടെ യുവജനസംഖ്യ എത്രയായിരിക്കും? അള്‍ട്രാ ന്യൂക്ലിയര്‍ കുടുംബങ്ങള്‍ കുഞ്ഞുങ്ങളുടെ സര്‍വ്വതോന്മുഖമായ വികാസത്തിന് വെല്ലുവിളിയാണ്. കുടുംബങ്ങളില്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. സാമൂഹിക പിരിമുറുക്കം, ഏകാന്തത തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഇതോടൊപ്പം ജനസംഖ്യാ അസന്തുലിതാവസ്ഥയെന്ന വലിയ പ്രാധാന്യമുള്ള മറ്റൊരു പ്രശ്‌നവുമുണ്ട്. ജനനനിരക്കിലെ വ്യത്യാസം സാമുദായിക സന്തുലനം നഷ്ടമാക്കുന്നു. 75 വര്‍ഷം മുന്‍പ് നമ്മുടെ നാട്ടില്‍ ഇത് അനുഭവപ്പെട്ടിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന മൂന്ന് പുതിയ രാജ്യങ്ങള്‍, കിഴക്കന്‍ തിമൂര്‍, ദക്ഷിണ സുഡാന്‍, കൊസോവോ എന്നിവ ഇന്തോനേഷ്യ, സുഡാന്‍, സെര്‍ബിയ എന്നീ രാജ്യങ്ങളിലെ ജനസംഖ്യയുടെ അസന്തുലിതാവസ്ഥ മൂലം ഉണ്ടായതാണ്. ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിരുകളെ തന്നെ മാറ്റും. ജനനനിരക്കിലെ വ്യത്യാസങ്ങള്‍ക്കൊപ്പം നുഴഞ്ഞുകയറ്റത്തിലൂടെയും ബലപ്രയോഗത്തിലൂടെയും വരുന്ന ജനസംഖ്യാ മാറ്റങ്ങളും വലിയ പ്രതിസന്ധിതന്നെയാണ്. ഈ ഘടകങ്ങളെല്ലാം ഭാരതം പരിഗണിക്കണം. ചര്‍ച്ച ചെയ്യണം. ജനസംഖ്യാ നിയന്ത്രണവും മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥയും ഇനിയും അവഗണിക്കാനാവാത്ത വിഷയമാണ്.
ഭാരതത്തിന്റെ പാരമ്പര്യം വൈവിദ്ധ്യത്തിന്റേതാണ്. നമ്മള്‍ ആരെയും ഭയപ്പെടുത്താനുള്ള ശക്തിയല്ല. ഭയപ്പെടുത്തുകയോ ഭയപ്പെടുകയോ ചെയ്യുന്നത് ഹിന്ദുസമാജത്തിന്റെ സ്വഭാവമല്ലെന്നതിന് ചരിത്രം സാക്ഷിയാണ്. വൈവിദ്ധ്യങ്ങളെ ഒന്നിച്ചുചേര്‍ത്ത്, ഒന്നിച്ചു പോകുന്ന ഭാരതത്തെ ഉയരങ്ങളിലേക്ക് എത്തിക്കുന്ന ഒരു സംഘടിത ഹിന്ദു സമാജം കാഘട്ടത്തിന്റെ ആവശ്യമാണ്. ഇത് ആര്‍ക്കും വിരുദ്ധമല്ല. ഇവിടെ എല്ലാ വൈവിദ്ധ്യങ്ങള്‍ക്കും സ്വീകാര്യതയും ആദരവുമുണ്ട്. സങ്കുചിതത്വവും മതമൗലികവാദവും ആക്രാമികതയുമല്ലാതെ മറ്റൊന്നും ആരും ഉപേക്ഷിക്കേണ്ടതില്ല. ഓരോരുത്തരുടെയും തനിമ നിലനിര്‍ത്തിക്കൊണ്ട് പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സമാധാനത്തോടെയും ജീവിക്കുകയും രാജ്യത്തിനായി നിസ്വാര്‍ത്ഥ സേവനത്തില്‍ മുഴുകുകയും വേണം. സന്തോഷത്തിലും ദുഃഖത്തിലും പങ്കാളികളാകണം. ഭാരതത്തെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം. നാം ഭാരതത്തിന്റേതായിരിക്കണം. ഇതാണ് ദേശീയ അഖണ്ഡതയുടെയും ഐക്യത്തിന്റെയും സംഘദര്‍ശനം. അടുത്തിടെ ഉദയ്പൂരിലും മറ്റുചില സ്ഥലങ്ങളിലുമുണ്ടായ അത്യന്തം ഭയാനകമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം. ഒരു സമുദായത്തെ മുഴുവന്‍ ഈ സംഭവങ്ങളുടെ മൂലകാരണമായി കണക്കാക്കുന്നില്ല. മുസ്ലീം സമൂഹത്തിലെ ചില പ്രമുഖര്‍ തന്നെ ഇതിനെതിരെ രംഗത്തുവന്നു. അത് ഒറ്റപ്പെട്ടതാകരുത്. യുവാക്കളോട് രാഷ്ട്രസേവനം ചെയ്യാനുള്ള ആഹ്വാനത്തോടെയാണ് സര്‍സംഘചാലക് അദ്ദേഹത്തിന്റെ പ്രഭാഷണം അവസാനിപ്പിച്ചത്. ഭാരതമാതാവിനായി സ്വയം സമര്‍പ്പിക്കാന്‍ സ്വാമി വിവേകാനന്ദന്‍ നല്‍കിയ സന്ദേശം അദ്ദേഹം യുവാക്കള്‍ക്ക് മുന്നില്‍ വെച്ചു.

സര്‍സംഘചാലകിന്റെ വിജയദശമി സന്ദേശത്തെ കുറിച്ച് രാജ്യവ്യാപകമായി മികച്ച പ്രതികരണമുണ്ടായപ്പോള്‍ ജനസംഖ്യാനയത്തിന്റെ ഭാഗം മാത്രമെടുത്ത് അത് മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന തരത്തില്‍ വ്യാഖ്യാനം നടത്തുകയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശരാജ്യത്തായിട്ടും ഇതിന് ഇല്ലാത്ത ഒരര്‍ത്ഥം സങ്കല്പിച്ച് കേരളത്തിലെ വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. ജനസംഖ്യാ വിസ്‌ഫോടനവും ജനസംഖ്യാ അസന്തുലിതാവസ്ഥയും കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തില്‍ സൃഷ്ടിക്കുന്ന വ്യതിയാനം കാര്യമായ പരിവര്‍ത്തനം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇത് തള്ളിക്കളയാനാവുന്നതല്ല. മലപ്പുറം ജില്ലാ രൂപീകരണം മുതല്‍ ഓരോ കാര്യത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇക്കാര്യത്തില്‍ പങ്ക് വഹിച്ചിട്ടുമുണ്ട്. ഇതേക്കുറിച്ച് പരസ്യസംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ? ഈ വര്‍ഷം സ്‌കൂള്‍ തുറന്ന സമയത്ത് എന്തുകൊണ്ട് മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി മൂന്നോ നാലോ ഇരട്ടി കുഞ്ഞുങ്ങള്‍ മലപ്പുറത്ത് മാത്രം പഠിക്കാനെത്തി എന്നതിന് എന്ത് ന്യായീകരണമാണ് പിണറായിക്ക് നല്‍കാനുള്ളത്? മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന പോപ്പുലര്‍ഫ്രണ്ട് ഭീകരവാദികളുടെ ആവശ്യം മോഹന്‍ജി ഭഗവത് പറഞ്ഞതിന്റെ ശരിയായ ദൃഷ്ടാന്തമല്ലേ? ഇനിയും വോട്ടുബാങ്കിനുവേണ്ടി മതപ്രീണനം നടത്തി കേരളത്തെ ഭീകരരുടെ പറുദീസയാക്കാനാണോ പിണറായി ശ്രമിക്കുന്നത്? അവര്‍ ഉന്നയിക്കുന്ന വാദമുഖങ്ങളാണ് പിണറായി മുന്നോട്ടു വെയ്ക്കുന്നത്. ഈ കാര്യത്തില്‍ കൂടുതല്‍ ശക്തമായ ചര്‍ച്ച അനിവാര്യമാണ്. വോട്ടുബാങ്ക് രാഷ്ട്രീയം തകര്‍ത്തെറിയുന്നത് ഈ നാടിന്റെ സ്വത്വത്തെ മാത്രമല്ല, അത് രാഷ്ട്രത്തെ നയിക്കുന്നത് വിഘടനവാദത്തിലേക്ക് കൂടിയാണെന്ന കാര്യം ഇനിയെങ്കിലും തിരിച്ചറിയണം.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സിപിഎമ്മിന് മുസ്ലിംലീഗ് വിശുദ്ധമാകുമ്പോള്‍

എല്ലാം ശരിയാക്കുന്ന ഇടതുഭരണം

ജിഹാദികള്‍ നിയന്ത്രിക്കുന്ന കേരള ഭരണം

വിഴിഞ്ഞം സമരവും ദേശവിരുദ്ധതയും

ഉന്നതവിദ്യാഭ്യാസത്തെ തകര്‍ത്തെറിയുന്ന പിണറായി

മേയറുടെ കത്ത് മഞ്ഞുമലയുടെ തുമ്പ് മാത്രം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies