ഊഞ്ഞാലാടുക, വായുവില്‍ തന്റെ ഭാരം അറിയാതെ തങ്ങി നില്ക്കുക, എന്നത് ആനന്ദകരമായ അനുഭവമാണ്. എല്ലാ പ്രായക്കാര്‍ക്കും ഇത് ആസ്വാദ്യമാണ്. ഈ ഒരു സിദ്ധി കൃത്രിമമായി അനുഭവവേദ്യമാക്കുകയാണ് ഈ ആസനത്തിലൂടെ.
ചെയ്യുന്ന വിധം
പത്മാസനത്തില്‍ ഇരിക്കുക.
കൈപ്പത്തികള്‍ ഇരുവശങ്ങളില്‍ തുടയോടു ചേര്‍ന്ന് നിലത്തു പതിച്ചു വെക്കുക.
ശ്വാസം എടുത്തുകൊണ്ട് കൈകളില്‍ ബാലന്‍സ് ചെയ്തു കൊണ്ട് ശരീരം മൊത്തം ഉയര്‍ത്തുക.
ശ്വാസം ഉള്ളില്‍ പിടിച്ചു കൊണ്ട്, കൈകളില്‍ സന്തുലനം ചെയ്തു കൊണ്ട്, ശരീരം മുന്നോട്ടും പിന്നോട്ടും ആട്ടുക.
ശ്വാസം വിട്ടു കൊണ്ട് പത്മാസനത്തില്‍ തിരിച്ചു വരിക.
കാലുകള്‍ മാറ്റി ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
മണിബന്ധം, കൈത്തണ്ടകള്‍, ചുമലുകള്‍, ഉദരപേശികള്‍ എന്നിവ ഊര്‍ജ്ജസ്വലമാകും. നെഞ്ചു തുറക്കും. മനസ്സ് ഏകാഗ്രമാകും.