ശ്രീകൃഷ്ണന്റെ കുട്ടിക്കാലത്തെ കുസൃതികള്‍ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ആസനം. ശ്രീകൃഷ്ണന്‍ ഭാരതീയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്. പൂര്‍ണ പുണ്യാവതാരമാണ്. അദ്ദേഹത്തിന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതകഥ വിവരിക്കുന്ന ഗ്രന്ഥമാണ് ഭാഗവതം. എല്ലാ പ്രായത്തിലുമുള്ള കൃഷ്ണനെ ഭാരതം ആദരിക്കുന്നു. മാതൃകയാക്കുന്നു. ധ്യാനിക്കുന്നു.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക. വലതുകാല്‍ രണ്ടടി മുന്നില്‍ വെക്കുക. കാല്‍മുട്ടുകള്‍ ആവശ്യത്തിനു മടക്കി മുന്നോട്ടു കുനിഞ്ഞ് കാലുകള്‍ക്കിടയിലൂടെ തല പിന്നോട്ടെടുക്കുക. ഇടതു കൈ കൊണ്ട് വലതുകാല്‍ പിടിച്ചിരിക്കും. ഇടതുകാല്‍ മുട്ട് നിലത്തു കുത്തി വലതു കൈ ഉപയോഗിച്ച് ഇടതുകാല്‍പ്പത്തിയുടെ വിരലറ്റം താടിയില്‍ ചേര്‍ക്കുക. വലതു കൈയുയര്‍ത്തി മുദ്ര കാട്ടുക. മുഖത്ത് പ്രസാദമുണ്ടാവും. പിന്‍ഭാഗത്തു നിന്നാണ് നാം ആസനത്തിന്റെ പൂര്‍ണ്ണരൂപം കാണുന്നത്.
തിരിച്ചു വന്ന് മറുകാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
നല്ല ശരീര വഴക്കമുള്ളവര്‍ക്കു മാത്രം ചെയ്യാനാവുന്ന ആസനമാണ് ഇത്. ആസന മത്സര വേദികളിലാണ് ഇത് കൂടുതല്‍ കാണുക.
ശരീരത്തിന് മുഴുവന്‍ വഴക്കം കൊടുക്കുന്ന ഒരാസനമാണ് ഇത്. അരക്കെട്ടിനും വയറിനും പ്രത്യേകിച്ചും. മാനസികമായ ശാന്തതയും ഏകാഗ്രതയും ലഭിക്കും.
Comments