ഇംഗ്ലീഷില്‍ ഇതിന് മങ്കി പോസ് എന്ന പേരുണ്ട്. പക്ഷെ ഹനുമാനെ വെറുമൊരു കുരങ്ങനായി കാണാന്‍ നമ്മുടെ മനസ്സനുവദിക്കില്ല.
ഹനുമാന്‍ സീതാന്വേഷണത്തിനായി വാനര സംഘത്തോടെ ദക്ഷിണ സമുദ്രതീരത്തെത്തി. സമ്പാതിയുടെയും ജാംബവാന്റെയും പ്രേരണയാല്‍ ഹനുമാന്‍ സമുദ്രലംഘനത്തിനായി മഹേന്ദ്ര പര്‍വതത്തില്‍ കയറി ഭീമരൂപനായി ശ്രീരാമനെ മനസ്സിലുറപ്പിച്ചു കൊണ്ട് ശ്രീലങ്കയിലേക്ക് കടലിനു മുകളിലൂടെ ചാടി. ആ ചാട്ടത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ആസനം
ചെയ്യുന്ന വിധം
നിവര്‍ന്നു നില്ക്കുക.
മുന്നോട്ടു കുനിഞ്ഞ് കൈപ്പത്തികള്‍ ഒരു മീറ്റര്‍ മുന്നില്‍ നിലത്തു പതിച്ചു വെക്കുക. ഇത് അധോമുഖ ശ്വാനാസനം പോലെ വരും. വലതുകാല്‍ കൈപ്പത്തികള്‍ക്കിടയില്‍ കയറ്റി വെക്കുക. സാവധാനത്തില്‍ രണ്ടു കാലുകളും നിവര്‍ത്തി അരക്കെട്ട് നിലത്ത് പതിക്കുക. കൈകള്‍ നെഞ്ചില്‍ കൂപ്പുകൈയാക്കി കണ്ണടച്ച് ഹനുമാനെ ധ്യാനിക്കുക. ശരീരം ഭൂമിക്കു ലംബമായിരിക്കും.
അല്പസമയം സ്ഥിതിയില്‍ നിന്ന ശേഷം തിരിച്ചു വന്ന് മറുകാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
അരക്കെട്ടു മുതല്‍ താഴോട്ട് തുടകളും ഹാംസ്ട്രിംഗുകളും ഒക്കെ നല്ലവണ്ണം വലിയുന്ന ആസനമാണിത്. ആ ഭാഗങ്ങളില്‍ നല്ല വഴക്കം കിട്ടും. ഉദരത്തിലെ അവയവങ്ങള്‍ക്കും ഉത്തേജനമുണ്ടാവും.
Comments