സര്‍വാംഗാസനത്തില്‍ വയറിനെ കൂടുതല്‍ ചുരുക്കി ശ്വാസകോശത്തെ പവനമുക്തമാക്കുന്ന ആസനമാണിത്; സര്‍വാംഗാസനത്തിന്റെ ഒരു വകഭേദം.
ചെയ്യുന്ന വിധം
മലര്‍ന്നു കിടക്കുക. കൈകള്‍ വശങ്ങളില്‍ നിലത്തു പതിച്ചു വെക്കുക. കൈപ്പത്തികളും പതിഞ്ഞിരിക്കട്ടെ. ശ്വാസമെടുത്തുകൊണ്ട് കൈകളുടെ ബലത്തില്‍ കാലുകള്‍ ഉയര്‍ത്തി സര്‍വാംഗാസനത്തില്‍ വരിക. ശ്വാസം വിട്ടു കൊണ്ട് സാവധാനത്തില്‍ വലതുകാല്‍ മടക്കി കാല്‍മുട്ട് നെറ്റിയില്‍ ചേര്‍ക്കുക. കാല്‍വിരലുകളും കാല്‍പത്തികളും മേലോട്ട് വലിഞ്ഞിരിക്കും. ശരീരത്തിന്റെ ഭാരം മുഴുവന്‍ ചുമലിലും കഴുത്തിനു പിറകിലുമായിരിക്കും. തിരിച്ചു വന്നശേഷം ഇടതു കാലില്‍ ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
ഈ ആസനം ചെയ്യുന്നതുമൂലം തലച്ചോറും അതിലെ നാഡീഞരമ്പുകളും ശക്തമാവുന്നു. ഉന്മേഷവും ഊര്‍ജസ്വലതയും കൈവരുന്നു. വിഷാദവും അലസതയും അകലുന്നു.