Thursday, May 26, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

ഗീതാമൃതവും നിയമ വിശകലനവും

പ്രിയദര്‍ശന്‍ലാല്‍, അഡ്വ.ആര്‍.പത്മകുമാര്‍

Print Edition: 6 May 2022

ശ്രീമദ് ഭഗവദ്ഗീത ഭാഷാവ്യാഖ്യാനം
പണ്ഡിറ്റ് പി. ഗോപാലന്‍നായര്‍
പി.കെ.ബ്രദേഴ്‌സ്, കോഴിക്കോട്
പേജ്: 392 വില: 450 രൂപ

പ്രസ്ഥാനത്രയഭാഷ്യം കൊണ്ട് അദ്വൈതസിദ്ധാന്തത്തെ തത്ത്വശാസ്ത്രമായും ധര്‍മ്മശാസ്ത്രമായും പ്രതിഷ്ഠിച്ചത് ശങ്കരാചാര്യര്‍ (788-820) എന്ന ലോകഗുരുവാണ്. ബൗദ്ധികമായി ഉയര്‍ന്നതലത്തിലുള്ളവര്‍ക്കു മാത്രം പ്രാപ്യങ്ങളായ ആ വാദമുഖങ്ങള്‍ ജനകീയങ്ങളല്ല. ഈ പഴുതു മുതലെടുത്ത് ആചാര്യനെ യും അദ്ദേഹത്തിന്റെ ദര്‍ശനത്തെ യും ദുഷിക്കുന്നതിന് ദ്വൈതികളും വിശിഷ്ടാദ്വൈതികളും ഉത്സാഹിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടായപ്പോഴേയ്ക്കും അവരുടെ അധിക്ഷേപം ദുസ്സഹമായി. അതിനു തടയിടാനും ശാങ്കരമതത്തിന്റെ മഹത്ത്വം സാമാന്യജനങ്ങളിലെത്തിക്കാനും പരിശ്രമിച്ചവരില്‍ പ്രമുഖനാണ് ശൃംഗേരി മഠത്തിലെ ശങ്കരാനന്ദസ്വാമികള്‍. അദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനമാണ് ആത്മപുരാണം. താത്പര്യബോധിനിയെന്ന ഭഗവദ്ഗീതാ വ്യാഖ്യാനത്തിനും തുല്യസ്ഥാനമുണ്ട്. അന്‍പതുകളുടെ ആരംഭ ത്തില്‍ത്തന്നെ ആ വ്യാഖ്യാനം മലയാളികള്‍ക്ക് സ്വഭാഷയില്‍ പഠിക്കാനുള്ള ഭാഗ്യമുണ്ടായി.

ഒരു നൂറ്റാണ്ടിനോടടുത്ത സുദീര്‍ഘമായ ജീവിതകാലം ആത്മാന്വേഷണത്തിനും ധര്‍മ്മപ്രചാരണത്തിനും ഉഴിഞ്ഞുവെച്ച ധന്യാത്മാവായിരുന്നു സാഹിത്യകേസരി പണ്ഡിറ്റ് പി.ഗോപാലന്‍ നായര്‍. ഭാഗവതത്തെ ശ്രീധരീയത്തിന്റെ സഹായത്തോടെ മലയാളത്തിനു നല്‍കിയതിന്റെ പേരിലാണ് അദ്ദേഹം പ്രാതഃസ്മരണീയനാകുന്നത്. ജിജ്ഞാസുക്കള്‍ക്കുവേണ്ടി കോഴിക്കോട്ടുവെച്ചു നടത്തിയ ഗീതാക്ലാസുകളുടെ സംഗ്രഹം നോര്‍മന്‍ കെ.വി. അച്യുതന്‍ നായര്‍ തുടങ്ങിയ പഠിതാക്കളുടെ പരിശ്രമം കൊണ്ടാണ് പുസ്തകരൂപത്തിലായത്. അന്ന് ആ ദൗത്യം ഏറ്റെടുത്ത പി.കെ.ബ്രദേഴ്‌സിന് ഏഴു പതിറ്റാണ്ടിനുശേഷം ശ്രീമദ് ഭഗവദ്ഗീത ഭാഷാവ്യാഖ്യാനത്തിന്റെ പരിഷ്‌ക്കരിച്ച ആറാം പതിപ്പിറക്കാനുള്ള അപൂര്‍വ്വ ഭാഗ്യം ലഭിച്ചിരിക്കുന്നു. പണ്ഡിതരത്‌നം കെ.പി. നാരായണ പിഷാരടിയുടെ സംശോധനം ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു.

നിയമം നിഴല്‍ വീഴ്ത്തിയ
ജീവിതങ്ങള്‍
അഡ്വ. അരുണ്‍ കെ. ധന്‍
കറന്റ് ബുക്‌സ്
പേജ്: 96 വില: 130

ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നാണ് ജുഡീഷ്യറി അഥവാ നീതി നിര്‍വ്വഹണ സംവിധാനം. താരതമ്യേന മെച്ചപ്പെട്ട കോടതികള്‍ ഭാരതത്തിന്റെ സവിശേഷതയാണ്. വിദേശരാജ്യങ്ങള്‍ പോലും ഈ വസ്തുത അംഗീകരിച്ചു വരുന്നു. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെപ്പോലെയുള്ള പ്രതിഭാസമ്പന്നന്മാരുടെ വിധിപ്രസ്താവങ്ങള്‍ വിദേശങ്ങളില്‍ പോലും നിയമമാക്കപ്പെട്ടിട്ടുണ്ട്. ഭരണഘടന എത്ര മെച്ചപ്പെട്ടതായാലും, അത് വ്യാഖ്യാനിക്കുന്ന ന്യായാധിപനെന്ന മനുഷ്യന്‍ മോശമായിരുന്നാലുള്ള അവസ്ഥയെക്കുറിച്ച് ഡോ.ബി.ആര്‍. അംബേദ്കര്‍ ആശങ്ക പുലര്‍ത്തിയിരുന്നു. ഭരണഘടനാ ശില്‍പിയുടെ ആശങ്ക വര്‍ത്തമാനകാലത്ത് വളരെ പ്രസക്തമാണെന്ന് കാണാന്‍ പ്രയാസമില്ല.

നമ്മുടെ നീതിനിര്‍വ്വഹണവും, അന്വേഷണ വിഭാഗവും നേരിടുന്ന പ്രതിസന്ധികളെ വരച്ചുകാട്ടുകയാണ് അഡ്വ. അരുണ്‍ കെ. ധന്‍ ‘നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍’ എന്ന രചനയിലൂടെ. പോലീസും കോടതികളും ഇരകളെ സൃഷ്ടിക്കുന്ന പത്തു സംഭവങ്ങളാണ് പുസ്തകത്തില്‍ പരിശോധിക്കപ്പെടുന്നത്. നിരപരാധികള്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യങ്ങളാണ് എല്ലാ സംഭവങ്ങളുമെന്ന് പറയാം. ഭാരതത്തിലെ ആദ്യബാച്ച് ഐ.എ.എസ് ഓഫീസറായിരുന്ന എം.കെ.കെ നായരും ബിസ്‌കറ്റ് രാജന്‍പിള്ളയെന്ന യുവവ്യവസായിയും ഇന്‍വെസ്റ്റിഗേഷന്‍ ഭീകരതയുടെ ഇരകളായി മാറിയതെങ്ങനെ എന്ന് പുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസ്, പാലക്കാട്ടെ മാധവന്‍ കേസ്, തൊടിയൂര്‍ സുനില്‍ വധക്കേസ്, പാനൂര്‍ സോമന്‍ കേസ്, മാടത്തരുവി കുഞ്ഞാലിവധം, സൂപ്പര്‍സ്റ്റാറുകളെ പിച്ചിച്ചീന്തിയ കൃത്രിമ കൊലക്കേസ് തുടങ്ങി കുപ്രസിദ്ധമായ ഒട്ടേറെ കേസുകളും അപഗ്രഥിക്കപ്പെടുന്നുണ്ട്. നമ്മുടെ കുറ്റാന്വേഷണ സംവിധാനം ശാസ്ത്രീയമാവേണ്ടതിന്റെ അനിവാര്യതയും, ജഡ്ജിമാരുടെ നിയമന രീതിയില്‍ വരുത്തേണ്ട പൊളിച്ചെഴുത്തിനെക്കുറിച്ചും പുസ്തകം വെളിച്ചം വീശുന്നു. ഗോവാ ഗവര്‍ണറായ പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രൗഢവും ആധികാരികവുമായ അവതാരിക പുസ്തകത്തിന്റെ തിലകക്കുറിയാണ്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കാവ്യസപര്യയും ചെറുകഥകളും

ഗീതാഭാഷ്യവും കാലിക പ്രസക്തിയുള്ള ലേഖനങ്ങളും

ലേഖനസമാഹാരവും ജ്യോതിഷ വിചാരവും

ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്‌ക്കരണങ്ങള്‍

കൃഷ്ണഭക്തിയും ഗുരുവചനങ്ങളും

വീരചരിതവും വിഭൂതികളും

Kesari Shop

  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
Follow @KesariWeekly

Latest

ആനന്ദഭൈരവി

കൈക്കൂലി എന്ന അര്‍ബുദം

ശ്രീനാരായണ ഗുരുവിനോട് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്‌

സമസ്തയുടെ പല്ലക്കു ചുമക്കാന്‍ ഇടത് സഖാത്തികള്‍!

ബലൂചികള്‍ പുതുവഴികള്‍ തേടുമ്പോള്‍…

താഴ്വരയുടെ ശിവഗീതം

ഒറ്റമുറി

ഓവര്‍ ദ ടോപ്‌

കായാമ്പൂ എന്ന കരയാമ്പൂ

ശ്രീഗുരുജി ഡല്‍ഹിയില്‍ (ആദ്യത്തെ അഗ്നിപരീക്ഷ 14)

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies