- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- പ്രമുഖര്‍ സത്യം തിരിച്ചറിയുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 12)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സംഘത്തെ നേരത്തെ നിരോധിച്ചിരുന്നെങ്കില്‍ ഗാന്ധിജിയുടെ വധം നടക്കില്ലായിരുന്നുവെന്നാണ് കമ്മീഷന്റെ മുന്നില്‍വന്ന മറ്റൊരു വാദം. ഇതിന് ഉത്തരമെന്നവണ്ണം കമ്മീഷന്‍ തന്റെ അഭിപ്രായത്തിലെഴുതി: ‘സംഘത്തെ നേരത്തേ നിരോധിച്ചിരുന്നെങ്കിലും ഇത് സംഭവിക്കുകതന്നെ ചെയ്യുമായിരുന്നു. കാരണം പ്രതികള്‍ക്ക് സംഘവുമായി ഒരു ബന്ധമില്ലെന്നതാണ്. മറ്റൊന്ന്, ആ സംഘടനയ്ക്ക് ഈ കൊലയുമായി ബന്ധമുണ്ടെന്നതിന് ഒരു തെളിവുമില്ല.’ (കമ്മീഷന്‍ റിപ്പോര്‍ട്ട് – ഖണ്ഡം – 1 പേജ് – 186)
കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എഴുതിയ കാര്യം: ”ഗാന്ധിവധത്തിനുശേ ഷം സംഘത്തെ നിരോധിച്ചുവെന്നത് ശരിയായിരിക്കാം. എന്നാല്‍ അതുകൊണ്ട് സംഘത്തിന് ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന് പറയാന്‍ സാദ്ധ്യമല്ല. ആഭ്യന്തരസെക്രട്ടറിയായിരുന്ന ബാനര്‍ജി തന്നെ കമ്മീഷന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞത് ‘വധത്തിനുശേഷം സംഘ ത്തെ നിരോധിച്ചിരുന്നു. എന്നാല്‍ ഈ ക്രൂരമായ കൊലയില്‍ സംഘത്തിന്റെ അംഗങ്ങളാരെങ്കിലും പങ്കെടുത്തുവെന്ന് അര്‍ത്ഥമാകുന്നില്ല’ എന്നായിരുന്നു.” (കപൂര്‍ കമ്മീഷന്‍-ഖണ്ഡം-2 പേജ് – 76)
കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹം എഴുതിയിരിക്കുന്നു: ”സം ഘം ഗാന്ധിജിയേയോ മറ്റേതെങ്കിലും കോണ്‍ഗ്രസ് നേതാക്ക ളെയോ അക്രമിക്കാന്‍ പദ്ധതിയിട്ടതായി ഡല്‍ഹിയില്‍നിന്നും ഒരു തെളിവും കിട്ടിയിട്ടില്ല. (കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് – ഖണ്ഡം – 2 പേജ് – 63)
അവസാനമായി കപൂര്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു: ”ആര്‍. എസ്. ബാനര്‍ജിയെപ്പോലെയുള്ള അനുഭവസമ്പന്നനായ ഉദ്യോഗസ്ഥന്‍ മഹാത്മാഗാന്ധിയുടെ വധത്തില്‍ സംഘത്തിന് ഒരു ഉത്തരവാദിത്വവുമില്ലെന്നു പറയുമ്പോള്‍ വ്യക്തമാകുന്നത് സംഘത്തെ ഈ വധവുമായി ഒരുതരത്തിലും ബന്ധപ്പെടുത്താന്‍ സാദ്ധ്യമല്ലെന്നുമാണ്.” (കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് – ഖണ്ഡം – 2. പേജ് 83.)
ആത്മചരണിന്റെ വിധിയെപ്പോലെത്തന്നെ കപൂര്‍കമ്മീഷനും സംഘവിരോധികളുടെ രണ്ട് ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് വ്യക്തമായി പറയുന്നു. 1. സംഘത്തിന് ഗാന്ധിവധവുമായി ഒരു ബന്ധവുമില്ല. 2. അതിനുപിന്നില്‍ ആയിരക്കണക്കിനുപേര്‍ ഗൂഢാലോചനയില്‍ പങ്കാളികളായി എന്നത് അംഗീകരിക്കുന്നില്ല.
പഞ്ചാബിലെ ഹൈക്കോടതിയുടെ അപ്പീല്‍ വിധിയിലും ഈ രണ്ടു കാര്യങ്ങളെ സംബന്ധിച്ച നിഗമനവും ഇതുതന്നെയായിരുന്നു.
നീതിപീഠത്തെ ആദരിക്കുന്നു എന്നുരുവിട്ടുകൊണ്ടിരിക്കുന്ന സം ഘവിരോധികള്‍ മൂന്നു കോടതികളില്‍നിന്ന് അസന്ദിഗ്ധമായ വിധി യുണ്ടായിട്ടും ഇന്നും സംഘം ഗാന്ധിഘാതകരാണെന്ന പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എവിടെയെങ്കിലും തെരഞ്ഞെടുപ്പുവന്നാലും അവരുടെ മുന്നില്‍ എന്തെങ്കിലും വിഷമതകളുണ്ടായാലും അവരുടെ ആരോപണങ്ങളുടെ ഭാണ്ഡത്തില്‍നിന്നും അവര്‍ ഓരോന്നായി എടുത്ത് വിളമ്പിത്തുടങ്ങും. ഗാന്ധിജിയുടെ വധത്തിനുപിന്നില്‍ ദേശവ്യാപകമായ ഗൂഢാലോചന നടന്നിട്ടുണ്ട്, ലക്ഷാവധിപേര്‍ അതില്‍ പങ്കാളികളായിട്ടുണ്ട്, ലക്ഷാവധി അംഗങ്ങളുള്ള സംഘമാണിത് ചെയ്തത്, ഗാന്ധിവധത്തിനുശേഷം സംഘത്തിന്റെ ലക്ഷാവധിപേര്‍ ആഹ്ലാദപ്രകടനം നടത്തി, മധുരപലഹാരം വിതരണം ചെയ്തു എന്നിങ്ങനെയുള്ള ദുഷിച്ച അസത്യപ്രചരണങ്ങളിലൂടെ അവര്‍ ഗാന്ധിജിയുടെ പ്രതിഭയ്ക്ക് മാറ്റുകൂട്ടുകയല്ല മറിച്ച് മങ്ങലേല്‍പിക്കുകയാണ് ചെയ്യുന്നത്. ലോകത്തിന്റെ ദൃഷ്ടിയില്‍ അദ്ദേഹത്തിന്റെ ഔന്നത്യത്തെ നശിപ്പിക്കുകയാണ്. മഹാത്മജിയെക്കുറിച്ചുള്ള വിശ്വവ്യാപകമായ പരിവേഷം അജാതശത്രു എന്ന നിലയിലാണ്. അവര്‍ വിശ്വസിക്കുന്നത്, ഗാന്ധിജി ഈ നാട്ടുകാരുടെ – പ്രത്യേകിച്ച് ഹിന്ദുക്കളുടെ – സര്‍വ്വാദരണീയ നേതാവെന്ന നിലയ്ക്കാണ്. എന്നാല്‍ ലക്ഷാവധി ആളുകള്‍ അദ്ദേഹത്തിന്റെ രക്തത്തിനായി ദാഹിക്കുന്നു, അദ്ദേഹത്തെ വെറുക്കുന്നു എന്നു തുടങ്ങിയ പ്രചരണങ്ങളിലൂടെ അവര്‍ നമ്മുടെ നാടിനെ എങ്ങോട്ടുകൊണ്ടുപോകുന്നു? ഇതില്‍കൂടി അവരെന്താണ് നേടാന്‍ ആഗ്രഹിക്കുന്നത്? അവ രുടെ വ്യക്തിപരമായ സ്വാര്‍ത്ഥം നേടാന്‍ ഒരുപക്ഷേ ഈ പ്രചാരണത്തിലൂടെ സാധിച്ചേക്കാം. എന്നാല്‍ അതോടൊപ്പം ഗാന്ധിജിയോട് കടുത്ത അന്യായമാണവര്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും.
സൂര്യനുദിച്ചിട്ടും ഇരുട്ടകന്നില്ല
1948 ഫെബ്രുവരി ഒന്നിന് അറസ്റ്റുചെയ്യപ്പെടുന്നതിനു മുമ്പുതന്നെ, ശാന്തരായിരിക്കണമെന്നും പ്രതികാരത്തിന് മുതിരരുതെന്നും സംഘത്തിന്റെ സര്‍സംഘചാലക് ശ്രീഗുരുജി സ്വയംസേവകരോടു ആഹ്വാനം ചെയ്തിരുന്നു. ”സംഘത്തിനെതിരായി ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ ചില ദുര്‍ബുദ്ധികള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചതാണ്. അതെല്ലാം അടിസ്ഥാനരഹിതവും അസത്യവും ആണെന്ന കാര്യം കുറച്ചുദിവസങ്ങള്‍ക്കകം തന്നെ ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടും. വസ്തുതകള്‍ മനസ്സിലാക്കുമ്പോള്‍ തങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ് സത്യം ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ സന്നദ്ധരാകും.” തന്റെ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ”സംശയത്തിന്റേയും സംഭ്രമത്തിന്റേയും മൂടല്‍മഞ്ഞ് മാറുന്നതോടെ സത്യാവസ്ഥ പ്രകടമാകും” എന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഭാവിയെക്കുറിച്ചുള്ള സംഘനേതൃത്വത്തിന്റെ പ്രവചനം കുറച്ചു ദിവസങ്ങള്‍ക്കകം സത്യമായി ഭവിച്ചു. സംഘവിരോധികള്‍ വ്യാപകമായി പ്രചരിപ്പിച്ച അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. തെറ്റിദ്ധാരണയുടെ മൂടല്‍മഞ്ഞ് നീങ്ങിയതോടെ സത്യം കൂടുതല്‍ പ്രകടമായി.
ഗാന്ധിവധത്തെത്തുടര്‍ന്ന്, ദേശവ്യാപകമായി സംഘത്തിനെതിരായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വിദ്രോഹശക്തികള്‍ക്ക് കഴിഞ്ഞത്രയും വേഗത്തില്‍തന്നെ സംഘവിരുദ്ധ പ്രചരണത്തിന്റെ കപടമുഖം തിരിച്ചറിയാനും സത്യം ഉള്‍ക്കൊള്ളാനും സാമാന്യജനത്തിന് കഴിഞ്ഞു. പത്തിരുപതു ദിവസങ്ങള്‍ക്കുശേഷം ക്രമേണ അക്രമത്തിന്റെ ലഹരി കെട്ടടങ്ങിതുടങ്ങിയതോടെ വിഷപ്പാമ്പാണെന്ന് കരുതി തങ്ങള്‍ അടിച്ചുകൊല്ലാന്‍ ശ്രമിച്ചവര്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ഹിതകാംക്ഷികളും രക്ഷകരും തങ്ങള്‍ക്കുവേണ്ടി മാത്രമായി സമര്‍പ്പിതരുമാണെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കി. സംഘത്തിന്റെ നിരപരാധിത്തം പരസ്യമായി വിളിച്ചുപറയാന്‍ അവര്‍ മുന്നോട്ടു വന്നുവെന്നുമാത്രമല്ല, സംഘത്തിനെതിരെ നടന്ന പ്രകോപനപരമായ പ്രചാരണം, തീവെയ്പ്പ്, കൊള്ള തുടങ്ങിയ സംഭവങ്ങളെ നിന്ദിച്ച് ലേഖനങ്ങളെഴുതാന്‍ പ്രമുഖ പത്രങ്ങള്‍ സന്നദ്ധരായി. ഈ ദ്രോഹനടപടികള്‍ക്കെല്ലാം ഉത്തരവാദി സര്‍ക്കാരാണെന്നും അതുകൊണ്ട് കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും ജനങ്ങളും പ്രമുഖ പത്രങ്ങളും സര്‍ക്കാരിനോടാവശ്യപ്പെട്ടു. അതോടൊപ്പം, സംഘത്തിനെതിരെ സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികളും ആവശ്യപ്പെട്ടു. കാരണം പ്രചരണത്തിന്റെ ഫലമായി തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങള്‍ സംഘ കാര്യകര്‍ത്താക്കള്‍ക്കുനേരെ നടത്തിയ അക്രമങ്ങളെ സംബന്ധിച്ച് അവര്‍ പശ്ചാത്തപിക്കുന്നുവെന്നതായിരുന്നു അതിന് കാരണം. സാധാരണജനങ്ങള്‍ മാത്രമല്ല നല്ലവരായ കോണ്‍ഗ്രസ്സുകാരും പശ്ചാത്താപവിവശരായിരുന്നു. ഇതുസംബന്ധിച്ച ഒരു ഉദാ ഹരണം പ്രതിപാദിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും.
പശ്ചാത്താപം
ഗാന്ധിവധത്തിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ ഉത്തേജിതരായ ജനക്കൂട്ടം നാഗപ്പൂരില്‍ രേശംബാഗിലുണ്ടായിരുന്ന സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ സമാധി അടിച്ചുതകര്‍ത്തിരുന്നു. വികാരാവേശത്താല്‍ മതിമറന്ന ജനങ്ങള്‍ക്ക് അവരുടെ ദുഷ്‌കൃത്യത്തിന്റെ ഗൗരവം ആ സാഹചര്യത്തില്‍ മനസ്സിലായിരുന്നില്ല. എന്നാല്‍ സ്ഥിതിഗതികള്‍ മാറി സത്യാവസ്ഥ മനസ്സിലായതോടെ ജനങ്ങളും നല്ലവരായ കോണ്‍ഗ്രസുകാരും അവരുടെ തെറ്റില്‍ മനംനൊന്ത് പ്രായശ്ചിത്തം ചെയ്യാന്‍ ആഗ്രഹിച്ചു. മദ്ധ്യപ്രദേശിലെ കര്‍മ്മയോഗിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് മഹാത്മാ ഭഗവാന്‍ ദീനിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ ജന്മദിനം (11-4-48) ആഘോഷിക്കാന്‍ ആഗ്രഹിച്ച് അദ്ദേഹത്തെ സമീപിച്ചു. എന്നാല്‍ അദ്ദേഹം കോപാകുലനാകുകയും ഗദ്ഗദകണ്ഠനായി ”ഡോ. ഹെഡ്‌ഗേവാറുടെ സമാധി നശിപ്പിച്ചിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ എന്റെ ജന്മദിനം ആഘോഷിക്കുവാന്‍ ആഗ്രഹിക്കുന്നുവോ? സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറുടെ സമാധി പുനര്‍ നിര്‍മ്മിക്കലാണ് മഹാത്മാഗാന്ധിവധത്തിനുശേഷമുണ്ടായ അക്രമങ്ങള്‍ക്കുള്ള പ്രായശ്ചിത്തം. നിങ്ങള്‍ എന്റെ ജന്മദിനം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കുമുന്നില്‍ വെയ്ക്കുന്ന വ്യവസ്ഥ ഏറ്റവും ആദ്യം ഡോക്ടര്‍ജിയുടെ തകര്‍ക്കപ്പെട്ട സമാധി പുനുരുദ്ധരിക്കാനുള്ള ചുമതലയേറ്റെടുക്കുകയെന്നതാണ്” എന്ന് പറയുകയും ചെയ്തു. അഖില ഭാരതീയ കോണ്‍ഗ്രസ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിയായ ശങ്കര്‍ദേവും മഹാത്മാ ഭഗവാന്‍ദീനിന്റെ അഭിപ്രായത്തോടു യോജി പ്പുള്ള വ്യക്തിയായിരുന്നു. അതിനായി കോണ്‍ഗ്രസ് നേതാക്കന്മാര്‍ ബാളാസാഹേബ് ദേവറസ്ജിയെ സമീപിച്ചു. എന്നാല്‍ ഗുരുജിയുടെ അനുവാദമില്ലാതെ ഈ കാര്യം ചെയ്യുന്നത് ഉചിതമായിരിക്കില്ലെന്ന് ബാളാസാഹേബ് ഉത്തരം നല്‍കി.
സ്വയംസേവകര്‍ സക്രിയരായി
തെറ്റിദ്ധാരണയുടെ കാര്‍മേഘം നീങ്ങിയതോടെ സ്വയംസേവകര്‍ സജീവമായി രംഗത്തിറങ്ങി. ജയിലില്‍ പോകാത്തവരും ആ സമയത്ത് ജയില്‍മോചിതരായവരും എല്ലാം ഒത്തുചേര്‍ന്ന് അനുകൂലസാഹചര്യത്തെ സംഘകാര്യത്തിനനുകൂലമാക്കി മാറ്റാനും സന്ദര്‍ഭത്തിനനുസരിച്ച് പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കാനുമുള്ള ആലോചനകളിലേര്‍പ്പെട്ടു. അവരുടെ നിര്‍ദ്ദേശമനുസരിച്ച് വ്യവസ്ഥ, സ്ഥലങ്ങള്‍, സ്വയംസേവകര്‍ക്ക് ഒത്തുചേരാനുള്ള പദ്ധതികള്‍ എന്നിവ ആസൂത്രണം ചെയ്തു. വിദ്യാര്‍ത്ഥി സ്വയംസേവകര്‍, വായനശാലകള്‍, കായിക ക്ലബ്ബുകള്‍, വിദ്യാര്‍ത്ഥിയോഗങ്ങള്‍ എന്നീ പരിപാടികളില്‍കൂടി സക്രിയരായി. കൃഷിക്കാരായ, ഗ്രാമവാസികളായ സ്വയംസേവകര്‍ കാര്‍ഷികയോഗങ്ങള്‍ സംഘടിപ്പിച്ച്, കൃഷിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത് പ്രവര്‍ത്തിച്ചു. തത്ഫലമായി പഴയ സ്വയംസേവകര്‍ മാത്രമല്ല പുതിയ വ്യക്തികളും ഇതിനോട് സഹകരിച്ചു തുടങ്ങി. ഭജനമണ്ഡലികള്‍ സജീവമായി. വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ കളികള്‍ നടത്തിയും പല സ്ഥലത്തും സ്വയംസേവകര്‍ ഒത്തുകൂടിത്തുടങ്ങി. ഇതേപോലെ ‘സദ്കാര്യ ഉദ്‌പ്രേരകമണ്ഡല്‍’, ‘സ്‌നേഹ, സംവര്‍ദ്ധന്‍മണ്ഡല്‍’ എന്നീ പേരുകളില്‍ മു തിര്‍ന്ന സ്വയംസേവകര്‍ സമൂഹത്തിന്റെ ഉന്നതിക്കായുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി സര്‍വ്വസാധാരണ ജനങ്ങള്‍ മനസ്സിലെ ഭയം പൂര്‍ണ്ണമായും ദുരീകരിക്കപ്പെട്ടു. എല്ലായിടത്തും സംഘപ്രവര്‍ത്തനം പുനരാരംഭിക്കപ്പെട്ട പ്രതീതിയുളവായി.
ഭരണകൂടത്തിന് ഞെട്ടല്‍
സംഘസ്വയംസേവകര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു, അവര്‍ ദേശവ്യാപകമായി വിവിധ പരിപാടികളിലൂടെ ഒത്തുകൂടുന്നു, വിവിധ മേഖലകളില്‍ അവര്‍ സക്രിയരായിരിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാരിനും കിട്ടിക്കൊണ്ടിരുന്നു. സംഘവിരോധികള്‍ മാത്രമല്ല സര്‍ക്കാരിന്റെ രഹസ്യന്വേഷണവിഭാഗവും ഇതു സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിനു നല്‍കി. അത് സര്‍ക്കാരിന് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു. 1948 ജൂലായ് 17 ന് ഡല്‍ഹിയില്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുടേയും സമ്മേളനം നടന്നു. സംഘം അമര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് അനവധി മുഖ്യമന്ത്രിമാര്‍ ഈ യോഗത്തില്‍ അഭിപ്രായപ്പെട്ടു. സംഘം പിരിച്ചുവിടപ്പെട്ടെങ്കിലും നശിച്ചിട്ടില്ലെന്നും അനവധി കാര്യപരിപാടികളിലൂടെ അവരുടെ പ്രവര്‍ത്തനം സജീവമായി നടക്കുന്നുവെന്നും തത്ഫലമായി അവരുടെ സംഘട ന ശക്തിപ്പെട്ടു വരികയാണെന്നും അഭിപ്രായം ഉണ്ടായി. അവരുടെ ശ്രമം വിജയിക്കുകയും നമുക്കൊന്നും ചെയ്യാന്‍ സാധിക്കാതെയും വന്നാല്‍ സംഘത്തിന്റെ മേലുള്ള നിരോധനം വ്യര്‍ത്ഥമായിത്തീരും. അതിനാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടികളെടുത്തേ മതിയാവൂ. സംഘം ഒരിക്കലും നിലനില്‍ക്കരുതെന്ന ആഗ്രഹമായിരുന്നു സര്‍ക്കാരിന്റെ മനസ്സില്‍. അതിനാല്‍ സംഘത്തെ അടിച്ചമര്‍ത്താനും ജനമനസ്സില്‍ സംഘത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുമുള്ള വഴികള്‍ വീണ്ടും അവര്‍ ചിന്തിച്ചുതുടങ്ങി.
സ്വയംസേവകര്‍ കളിക്കാനും മറ്റുമായി ഒരുമിച്ചുചേരുന്നത് നിയമവിരുദ്ധമായി കാണാന്‍ സാദ്ധ്യമല്ല. ഭജന-കീര്‍ത്തനങ്ങള്‍ നടത്തുക, ഫുട്ബാള്‍, വോളിബാള്‍ എന്നീ കളികളിലേര്‍പ്പെടുക, ഉത്സവങ്ങള്‍ ആഘോഷിക്കുക എന്നിവയൊന്നും കുറ്റകരമായി കാണാന്‍ സാദ്ധ്യമല്ല. സാമൂഹ്യസേവനത്തിനായി വിവിധസംഘടനകള്‍ രൂപീകരിച്ച് അതിലൂടെ സമൂഹത്തിനാവശ്യമായ സേവനങ്ങളിലേര്‍പ്പെടുക എന്നത് ഓരോരുത്തരുടെയും മൗലികാവകാശമാണ്. എന്നാല്‍ അന്യായം നടത്താന്‍ സര്‍ക്കാര്‍ ദൃഢനിശ്ചയമെടുത്തതിനാല്‍ ഒരുമിച്ചുകൂടി കളിക്കുന്നവരേയും ഭജനയിലേര്‍പ്പെട്ടിരുന്ന തരുണന്മാരെയും ബാലന്മാരെയുമെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ തുടങ്ങി.
മനുഷ്യാവകാശസമിതി
ഇതിനകം ജനങ്ങള്‍ – പ്രത്യേകിച്ച് പ്രബുദ്ധരായ സമൂഹം – തെറ്റിദ്ധാരണകളില്‍നിന്ന് വിമുക്തരായി നിര്‍ഭയം മുന്നോട്ടുവരാന്‍ സന്നദ്ധരായി. സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ച് സ്വേച്ഛാധിപത്യത്തിലേയ്ക്ക് നീങ്ങുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. രാഷ്ട്രീയ സ്വാര്‍ത്ഥതാത്പര്യത്തിനായി ജനങ്ങളുടെ മൗലികാവകാശം ചവിട്ടിമെതിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും ഇതിനുടന്‍ തടയിടേണ്ടതാണെന്നും അവര്‍ ചിന്തിച്ചു. ഡല്‍ഹിയിലെ പ്രമുഖവ്യക്തികള്‍ ചേര്‍ന്ന് ജനങ്ങളുടെ മൗലികാവകാശസംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രസിദ്ധ സാഹിത്യകാരനും സമാജസേവാപ്രവര്‍ത്തകനുമായ പണ്ഡിറ്റ് മൗലിചന്ദ്രശര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ ‘മനുഷ്യാവകാശസമിതി’ക്ക് അവര്‍ രൂപം നല്‍കി. പല സ്ഥലത്തും സമ്മേളനങ്ങളും ചര്‍ച്ചായോഗങ്ങളും സംഘടിപ്പിച്ച് ജനങ്ങളെ ഉദ്‌ബോധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഈ സമിതി നടത്തി. അത്തരം പരിപാടികളിലൂടെ സര്‍ക്കാരിന്റെ മൗലികാവകാശ ലംഘനങ്ങളെക്കുറിച്ച് ജനങ്ങള്‍ പ്രബുദ്ധരായി. മനുഷ്യാവകാശസമിതിയുടെ ശാഖകള്‍ ഇതര സംസ്ഥാനങ്ങളിലും ആരംഭിച്ചുതുടങ്ങി. സമിതി നേതാക്കന്മാരുടെ തര്‍ക്കശുദ്ധമായ ആഹ്വാനങ്ങളിലൂടെ പാര്‍ലമെന്റിലും അതിന്റെ അലയടികളുയര്‍ന്നു. തത്ഫലമായി സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. സര്‍വ്വശ്രീ ശിബ്ബന്‍ ലാല്‍ സക്‌സേന, ഠാക്കൂര്‍ ദാസ് ഭാര്‍ഗവ്, എച്ച്. വി. കാമത്ത് എന്നീ പാര്‍ലമെന്റംഗങ്ങള്‍ സംഘത്തിനെതിരായതും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമായ സര്‍ക്കാര്‍നടപടികള്‍ക്കെതിരെ സഭയില്‍ ഉന്നയിച്ച കൃത്യമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഭരണകൂടം വളരേയേറെ വിഷമിച്ചു.
ഇതിന്റെ ഭാഗമായി മനുഷ്യാവകാശസമിതി ഡല്‍ഹി നഗരവാസി കളുടെ ഒന്നരലക്ഷം കയ്യൊപ്പുമായി സംഘത്തിനുമേലുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചു. അതേപോലെ ദേശമെമ്പാടും അനവധി വേദികളുടെ ആഭിമുഖ്യത്തില്‍ സംഘനിരോധനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങള്‍ സര്‍ക്കാരിന് അയയ്ക്കുകയുണ്ടായി. വിദര്‍ഭ പ്രാന്തസംഘചാലകനായിരുന്ന ബാബുസാഹേബ് സോഹ്‌നി (അകോല) അന്നത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി രവിശങ്കര്‍ ശുക്ലയ്ക്ക് ഒരു തുറന്ന കത്തയച്ചു. അതില്‍ സംഘത്തിനെതിരായ ആരോപണങ്ങള്‍ക്ക് അക്കമിട്ട് ഉത്തരം പറഞ്ഞുകൊണ്ട് സംഘത്തിനെതിരായ ആരോപണങ്ങള്‍ തെളിയിക്കുകയോ അതല്ലെങ്കില്‍ നിരോധനം പിന്‍വലിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടു.
മറ്റു പ്രമുഖ വ്യക്തികള്‍
സംഘ അധികാരികളും മനുഷ്യാവകാശസമിതിയും കൂടാതെ സാമൂഹ്യരംഗത്തെ പ്രമുഖരായ നേതാക്കളും സംഘത്തിന്റെ നിരപരാധിത്തം പ്രകടമാക്കുന്നവിധം പ്രസ്താവനകളും പ്രഭാഷണങ്ങളും നടത്തുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള കടുത്ത അന്യായം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. സേവാഗ്രാമില്‍ നിന്ന് ആചാര്യ വിനോബാ ഭാവേയും ഇതു സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിക്കൊണ്ടു പറഞ്ഞു:- ”മഹാത്മാഗാന്ധിജിയെ പോലെയുള്ള ശ്രേഷ്ഠപുരുഷന്റെ കൊല നടന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിനുശേഷം നടന്ന സംഭവങ്ങളാണ് എനിക്ക് ഏറ്റവും മോശമായി തോന്നിയത്. നമുക്കിതുവരെ കൊല നടത്താനുള്ള മനോഭാവത്തെ തടയാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെമേല്‍ ഈ കൊലയുടെ പഴി ചാരുന്നത് തെറ്റാണ്. കാരണം ആ സംഘടനയിലെ അസംഖ്യം അംഗങ്ങള്‍ ത്യാഗികളാണ്. വിരോധികളോട് ആദരവ് കാണിക്കുന്ന അവരുടെ മനോഭാവം നാം കണ്ട് പഠിക്കേണ്ടതാണ്.”
മദ്ധ്യഭാരതത്തിന്റെ മുന്‍മുഖ്യമന്ത്രി ലീലാധര്‍ജോഷി സംഘത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടമാക്കിക്കൊണ്ടു പറഞ്ഞു:- ”ഗാന്ധിജിയുടെ വധത്തില്‍ സംഘത്തിന് യാതൊരു പങ്കുമില്ല. സംഘത്തിന്റെ കാര്യകര്‍ത്താക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്. സംഘനിരോധനം നീക്കാനായി ഞാന്‍ സര്‍വ്വശക്തിയുമുപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്.”
വീരബലിദാനി സര്‍ദാര്‍ ഭഗത്‌സിംഗിന്റെ വയോവൃദ്ധനായ പിതാ വ് കിഷന്‍സിംഗ് 1948 സപ്തംബര്‍ ഒന്നാംതീയതി ജലന്ധറില്‍ നിന്നും നെഹ്രുവിനയച്ച കത്തില്‍ സര്‍ക്കാരിന്റെ നയത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. അതില്‍ അദ്ദേഹം എഴുതി:- ”രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഗാന്ധിജിയുടെ വധവുമായി തെല്ലുപോലും ബന്ധമില്ല. സംഘം എണ്ണമറ്റ ദേശഭക്തരെ ഇതിനകം സൃഷ്ടിച്ചിരിക്കുന്നു. നാടിന് സര്‍വ്വാധികം പ്രയോജനകരവും വ്യാപകവുമായ സംഘടനയുടെമേല്‍ നിരന്തരമായി നടത്തിയിട്ടുള്ള ആരോപണങ്ങളെല്ലാം പിന്‍വലിക്കേണ്ടതാണ്. ഈ സംഘടന യഥാര്‍ത്ഥത്തില്‍ നാടിന് മുതല്‍ക്കൂട്ടാണ്. ജനാധിപത്യഭരണകൂടം ഇത്തരം സംഘടനയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നത് ജനാധിപത്യത്തിന്റെ നെഞ്ചില്‍ കഠാരയിറക്കുന്നതിന് തുല്യമാണ്.”
(തുടരും)