Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്‌ക്കരണങ്ങള്‍

അരവിന്ദാക്ഷന്‍ കെ.വി ,എം.കെ. സദാനന്ദന്‍

Print Edition: 8 April 2022

ഗ്രാമഭാഷ ഒരു പഠനം
ശിവദാസന്‍ കൊടുവള്ളി
സെന്റ് ജൂഡ് ബുക്‌സ്, കോഴിക്കോട്
പേജ്: 248 വില: 330 രൂപ

തെറ്റില്ലാതെ ഭാഷ സംസാരിക്കാന്‍ സഹായകമാകണം എന്ന ഉദ്ദേശ്യത്തോടെ എഴുതിയതാണ് ശിവദാസന്‍ കൊടുവള്ളിയുടെ ‘ഗ്രാമഭാഷ ഒരു പഠനം’ എന്ന പുസ്തകം. വിവിധ ജില്ലകളിലെ ഗ്രാമഭാഷ കണ്ടുപിടിച്ച് അവയ്ക്ക് ജീവന്‍ നല്‍കുകയാണ് ഈ പുസ്തകത്തില്‍. ഗ്രാമഭാഷാ പ്രയോഗങ്ങളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ച്, നാടന്‍ വാക്കുകളുടെ പച്ചയായ ആവിഷ്‌ക്കരണ രീതിയും, അവയുടെ യഥാര്‍ത്ഥ അര്‍ത്ഥങ്ങളും ഗ്രാമീണ ഭംഗിചോരാതെ പകര്‍ത്താന്‍ ഗ്രന്ഥകര്‍ത്താവ് ശ്രമിച്ചിട്ടുണ്ട്.

ഗ്രാമഭാഷ മേച്ഛഭാഷയാണ് എന്നു കരുതി അവയെ ഒഴിവാക്കുകയാണ് പല ഗ്രന്ഥകാരന്മാരും പ്രസാധകന്മാരും. പക്ഷേ, സത്യത്തില്‍ ഗ്രാമഭാഷയും, ഗ്രാമ്യഭാഷയും രണ്ടാണ്. ഗ്രാമഭാഷ യുടെ വിവിധ പ്രയോഗങ്ങളിലൂടെ ഏത് രീതിയില്‍ക്കൂടിയാണ് നാട്ടുഭാഷാ പ്രയോഗം വരുന്നതെന്ന് ഗ്രന്ഥകാരന്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കുന്നു. സംസാരഭാഷയില്‍ ഏതൊക്കെ തെറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം സഹായിക്കുന്നു. പൂര്‍ണ്ണമായും അച്ചടി ഭാഷ, സംസാരഭാഷയില്‍ കൂടെ അനാവരണം ചെയ്യാന്‍ സാധിക്കുകയില്ലെന്ന സത്യം കൂടി അടിവരയിട്ട് പറയുകയാണ് ലേഖകന്‍. വാമൊഴിയിലെ തെറ്റുകളെ ഏകീകരിച്ച് വരമൊഴിയിലേക്ക് എത്താനുള്ള ഒരു ഭാഷാ സ്‌നേഹിയുടെ ആത്മാര്‍ത്ഥമായ പരിശ്രമഫലമാണ് ‘ഗ്രാമഭാഷ – ഒരു പഠനം’ എന്ന ഗ്രന്ഥം.

അരവിന്ദാക്ഷന്‍ കെ.വി

കായല്‍ പറഞ്ഞ കഥ (നോവല്‍)
അഡ്വ. ഡോ.കെ.സി. സുരേഷ്
യെസ്പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 126 വില: 160 രൂപ

പ്രാചീന ചേര രാജവംശത്തിന്റെ തലസ്ഥാനമാണ് കുട്ടനാട് എന്നു വിശ്വസിക്കപ്പെടുന്നു. സ്ഥലപുരാണത്തില്‍ വേറെയും ചില അഭിപ്രായങ്ങളുണ്ടെങ്കിലും സാഹിത്യ രചനയ്ക്ക് എന്നും വളക്കൂറുള്ള മണ്ണായിരുന്നു കുട്ടനാട് ഉള്‍പ്പെടുന്ന പ്രദേശം എന്ന കാര്യത്തില്‍ സംശയമില്ല. അഡ്വ.ഡോ.കെ.സി. സുരേഷ് രചിച്ച ‘കായല്‍ പറഞ്ഞ കഥ’ എന്ന നോവലിന്റെ ഇതിവൃത്തം ആ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. കായല്‍, വള്ളം, ചളി, ബ ണ്ട്, അന്തിച്ചന്ത തുടങ്ങി ഗ്രാമ്യജീവിത സവിശേഷതകളെ എല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ച നോവലാണിത്. വ്യത്യസ്ത മതവിശ്വാസികള്‍ പരസ്പര സ്‌നേഹത്തോടെ തൊഴിലെടുത്ത് ഉപജീവനം നടത്തുന്നു. ഒരു പറ്റം സാധാരണ മനുഷ്യര്‍, അവരുടെ ജീവിതത്തിലെ ആശകളും ആശാഭംഗങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇവയൊക്കെ നമ്മെ ഏറെ സ്വാധീനിക്കും. ലളിതമായ ആഖ്യാന ശൈലിയില്‍ കുട്ടനാടിലെ ജനങ്ങളുടെ ജീവിതത്തിന്റെ തനിപകര്‍പ്പ് വായനക്കാര്‍ ക്കായി സമര്‍പ്പിക്കുകയാണ് നോവലിസ്റ്റ്. കായലിന്റെ ഓളപ്പരപ്പില്‍ പഴയ ഒരു തലമുറയുടെ ചരിത്രം തെളിഞ്ഞുവരുന്നതുകാണാം. മനുഷ്യജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ നോവല്‍ പുസ്തകപ്രേമികള്‍ക്ക് ഏറെ ഹൃദ്യമായിരിക്കും.

അപ്പുവിന്റെ ആവലാതികള്‍
മീര ദീപക്
യെസ്പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 80 വില: 120 രൂപ

ആംഗലേയ സാഹിത്യം പഠിച്ച് വിജയകരമായി അത് പൂര്‍ത്തീകരിച്ചാലും മാതൃഭാഷയോടുള്ള വൈകാരിക ഊഷ്മളത നമ്മുടെയുള്ളില്‍ നിലനില്‍ക്കും. യുവകഥാകാരി മീരാദീപകിന്റെ ‘അപ്പുവിന്റെ ആവലാതികള്‍’ എന്ന ബാലസാഹിത്യ കൃതി അതിനൊരു ഉദാഹരണമാണ്. ബാല്യകാല കുസൃതികളും സൗഹൃദങ്ങളും പില്‍ക്കാലത്ത് ഓര്‍മ്മിച്ചെടുത്ത് അവതരിപ്പിക്കാനുള്ള കഴിവ് ചുരുക്കം ചിലര്‍ക്ക് ലഭിക്കുന്ന സിദ്ധിയാണെന്നു പറയാതെ വയ്യ. ഇതിലുള്‍ക്കൊള്ളിച്ച പന്ത്രണ്ടു കഥകളിലേയും മുഖ്യകഥാപാത്രം അപ്പു എന്ന കുട്ടിയാണ്. അപ്പുവിന്റെ ജീവിതത്തിലൂടെ കഥാകാരിയുടെ ബാല്യകൗമാരകാലത്തെ രസകരമായ അനുഭവങ്ങള്‍ അയവിറക്കുന്ന ഒരു രചനയായിട്ടിതിനെ കാണാം. കുട്ടികള്‍ ആ കാംക്ഷയോടെ ഇതിലെ കഥകളിലൂടെ യാത്ര ചെയ്യും. മുതിര്‍ന്നവരാകട്ടെ തങ്ങളുടെ ബാല്യകാല ജീവിതത്തിലേക്കു തിരിഞ്ഞു നടക്കും. നല്ല ഗ്രാമീണ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഈ സമാഹാരം കഥാകാരിയുടെ ആദ്യചുവടുവയ്പാണെന്ന് തോന്നുകയില്ല. ‘കിണറ്റിലെ അത്ഭുത’വും ‘നാലുപല്ലുകളും’ ‘അപ്പുവിനു പറ്റിയ അമളി’യുമൊക്കെ ഏറെ രസകരമായ കഥകളാണ്. പല കഥകളും നര്‍മ്മത്തില്‍ ചാലിച്ചെടുത്തതിനാല്‍ കുട്ടികള്‍ ഇത് ഏറെ രസിച്ചുവായിച്ചാസ്വദിക്കുമെന്ന് തീര്‍ച്ചയാണ്.
എം.കെ. സദാനന്ദന്‍

Share21TweetSendShare

Related Posts

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

ഓര്‍മ്മകളുടെ കനലാട്ടം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies