Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം ശാസ്ത്രായനം

എന്തുകൊണ്ട് ഭൂഗോളം?

യദു

Print Edition: 8 April 2022

ആദിമധ്യാന്തഭേദങ്ങളില്ലാതെ പടര്‍ന്നു കിടക്കുന്ന പ്രപഞ്ചത്തില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ട്, ഗ്രഹങ്ങളുണ്ട്, ഉപഗ്രഹങ്ങളുണ്ട്, വാല്‍ നക്ഷത്രങ്ങളുണ്ട്, തമോദ്വാരങ്ങളുണ്ട്, വെളുത്ത കുള്ളന്മാരും കറുത്ത കുള്ളന്മാരുണ്ട്, പള്‍സറുകളും ക്വാസാറുകളുമുണ്ട്. ഇവക്കെല്ലാം പൊതുവായുള്ളത് ഒറ്റക്കാര്യമാണ്. അവയുടെ ആകൃതി.

അതെ. ഭൂമിക്കും സൂര്യനും അമ്പിളിമാമനും എന്നുവേണ്ട സമസ്ത പ്രപഞ്ചവസ്തുക്കള്‍ക്കും ഒറ്റ ആകൃതിയേയുള്ളു. ഗോളാകൃതി.

അദ്ഭുതം തോന്നുന്നില്ലേ. ചതുരം, ക്യൂബ്, സിലിണ്ടര്‍ അങ്ങനെയങ്ങനെ ആയിരക്കണക്കിന് ജ്യോമെട്രിക്കല്‍ ആകൃതികള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പ്രപഞ്ചവസ്തുക്കള്‍ ഇങ്ങനെ പന്തുപോലെ മാത്രമിരിക്കുന്നത് എന്ന്?എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു ഉദാഹരണത്തിലൂടെ പറയാം.

നമ്മുടെ കൈയ്യില്‍ കുറച്ചു കുഴച്ച കളിമണ്‍ ഉെണ്ടന്ന് കരുതുക. അല്ലെങ്കില്‍ ചപ്പാത്തിക്ക് കുഴച്ച മാവ് ആയിക്കോട്ടെ. അതുകൊണ്ട് നമുക്ക് ഏറ്റവും വേഗത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന രൂപം ഏതാണ്? ഗോളാകൃതിയല്ലേ. ലഡുവും കൊഴുക്കട്ടയും അരിയുണ്ടയുമൊക്കെ ഉരുണ്ടിരിക്കുന്നത് അതുണ്ടാക്കാന്‍ എളുപ്പമായത് കൊണ്ടാണ്. ദോശ വട്ടത്തിലിരിക്കുന്നത് പരത്തിയുണ്ടാക്കാന്‍ സ്വാഭാവികമായി എളുപ്പം വൃത്താകൃതി ആയതുകൊണ്ടാണ്. ഇത് തന്നെയേ പ്രപഞ്ചവസ്തുക്കളുടെ ഗോളാകൃതിക്ക് പിന്നിലുമുള്ളൂ.

മുകളില്‍ പറഞ്ഞ കുറച്ചു ചപ്പാത്തി മാവ്, ഒരേ അളവില്‍ മൂന്നു നാല് ഭാഗങ്ങളായി എടുക്കുന്നു എന്ന് കരുതുക. അവകൊണ്ട് നമുക്ക് ഗോളാകൃതി അടക്കം പല ആകൃതികള്‍ ഉണ്ടാക്കാം. തീപ്പെട്ടിയുടെയും സിലിണ്ടറിന്റെയും ഒക്കെ ആകൃതി ഉണ്ടാക്കിയാല്‍ അതില്‍ ഏറ്റവും കുറഞ്ഞ ഉപരിതല വിസ്തീര്‍ണ്ണം Surface Area) ഉള്ളത് ഗോളാകൃതിക്കാണ്. ഏത് വസ്തുവും ഉണ്ടാകുമ്പോള്‍ അത് സ്വാഭാവികമായി ശ്രമിക്കുന്നത് കുറഞ്ഞ വിസ്തൃതിയില്‍ ഇരിക്കാനാണ്. ആ അന്തര്‍ലീനമായ പ്രത്യേകത ഉള്ളതുകൊണ്ട് സ്വാഭാവികമായി ഉണ്ടാകുന്നതെല്ലാം ഗോളാകൃതി ആകും. വെള്ളത്തുള്ളി ഉരുണ്ടിരിക്കുന്നത് അതാരും ഉരുട്ടിയത് കൊണ്ടല്ല. തേങ്ങയും മാങ്ങയും തണ്ണിമത്തനും മത്തങ്ങയും അടക്കമുള്ള ബഹുഭൂരിപക്ഷം ഫലങ്ങളും ഉരുണ്ടിരിക്കുന്നതും ആരും ഉരുട്ടിയത് കൊണ്ടല്ല.

ഏതൊരു വസ്തുവിനും അതിന്റെ ഭാരം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു പോയിന്റ് ഉണ്ടാകും. സെന്റര്‍ ഓഫ് ഗ്രാവിറ്റി എന്നാണതിനു പറയുക. അവിടേക്ക് പരമാവധി ചേര്‍ന്നിരിക്കാനാകും വസ്തുവിന്റെ തന്മാത്രകളുടെ ശ്രമം. മൃദുലമായ വസ്തു ആകുമ്പോള്‍ ആ ശ്രമത്തിനിടയില്‍ സ്വാഭാവികമായി ഗോളാകൃതി കൈവരും. വലിയ ഭാരമുള്ളവയാകുമ്പോള്‍ അവക്ക് ഗുരുത്വാകര്‍ഷണവുമുണ്ടാകും. അപ്പോള്‍ ഗുരുത്വ കേന്ദ്രത്തിലേക്ക് ശക്തമായ ആകര്‍ഷണമുണ്ടാകും. സൂര്യനില്‍ നിന്നും പൊട്ടിത്തെറിച്ചാണല്ലോ ഭൂമിയും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെ ഉണ്ടായത്. അങ്ങനെ പൊട്ടിത്തെറിച്ചപ്പോള്‍ ഈ വസ്തുക്കള്‍ക്ക് അതിഭീമമായ ചൂട് ആയിരുന്നു. അങ്ങനെ സൂര്യനില്‍ നിന്നും തെറിച്ചുപോയ ഒരു തിളച്ച തുള്ളിയായിരുന്നു ഭൂമി. തിളച്ചുമറിഞ്ഞു ദ്രാവകാവസ്ഥയില്‍ സ്വതന്ത്രമായി തെറിച്ചുപോകുന്ന ഒരു തുള്ളിക്ക് ഗോളാകൃതി ഉണ്ടായല്ലേ തീരൂ. ചന്ദ്രനും അങ്ങനെ തന്നെ. മറ്റ് ഗ്രഹങ്ങളും അങ്ങനെ തന്നെ. പ്രപഞ്ചവസ്തുക്കള്‍ എല്ലാം അങ്ങനെ തന്നെ….

അപ്പോള്‍. എന്തുകൊണ്ട് ഭൂഗോളം എന്ന് മനസ്സിലായില്ലേ.

Share12TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies