Monday, July 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

സ്മൃതി (യോഗപദ്ധതി 81)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
28 January 2022

സ്മൃതി എന്നാല്‍ എന്താണ്? വാസ്തവത്തില്‍ ഒരു വ്യക്തിയെ അവനാക്കുന്നത് ഓര്‍മ്മകളാണ്. എന്റെ അമ്മയെ അവസാന കാലത്ത് അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചിരുന്നു. ശരീരത്തിനു രോഗമൊന്നുമില്ല. പക്ഷെ ഓര്‍മ്മയില്ല. സ്വന്തം മകനെ അറിയില്ല. പൂജയും ജപവും ഒക്കെ ശീലിച്ചിരുന്ന അമ്മയ്ക്ക് ക്രമത്തില്‍ അതൊന്നും ഓര്‍മ്മയില്ലാതായി. പൂജാമുറി ഓര്‍ക്കാതായി.

Google NewsAdd Kesari Weekly as a preferred source on Google

‘അനുഭൂത വിഷയ അസമ്പ്രമോഷ: സ്മൃതി:’ എന്നാണ് പതഞ്ജലിയുടെ നിര്‍വചനം. അനുഭവിച്ച വിഷയങ്ങള്‍ മോഷണം പോവാതിരിക്കലാണ് സ്മൃതി. നമുക്ക് എല്ലാ നിമിഷങ്ങളിലും എന്തെങ്കിലുമൊക്കെ അനുഭവമുണ്ടാകും. എല്ലാം മനസ്സില്‍ തങ്ങിനില്‍ക്കില്ല. അതായത് ഓര്‍ക്കില്ല. തങ്ങിനിന്നാല്‍ അത് ഓര്‍മ്മയാണ്, സ്മൃതിയാണ്. ഏതെങ്കിലും അവസരമോ സന്ദര്‍ഭമോ വരുമ്പോള്‍ അത് ഉയര്‍ന്നു വരും.

ജാഗ്രദവസ്ഥയില്‍ പ്രമാണം, വിപര്യയം, വികല്പം എന്നീ രീതിയില്‍ ഒരു വസ്തുവിനെ അനുഭവിക്കുമ്പോള്‍ ചിത്തത്തില്‍ അതിനനുസൃതമായ ഒരു സംസ്‌കാരം പതിയും. അതുതന്നെയാണ് സ്മൃതി. അനുഭവ സദൃശമായ സംസ്‌കാരം; സംസ്‌കാര സദൃശമായ സ്മൃതി. സ്മൃതി അനുഭവത്തോളമോ, അതില്‍ കുറവോ ആയിരിക്കും. ചിലതു കാലക്രമത്തില്‍ മറന്നു പോവും. സ്വപ്‌നവും സ്മൃതി തന്നെ. അതില്‍ കാല്പനികത ചേരും എന്നു മാത്രം. സ്മൃതിയുടെ സ്മൃതി എന്നും പറയാം. പല ഓര്‍മ്മകളെ കൂട്ടിയിണക്കി പുതിയ സ്വപ്‌നങ്ങള്‍ ഇങ്ങനെയാണുണ്ടാവുന്നത്. പറക്കുന്ന കുതിരയും കൊമ്പുള്ള മുയലും അങ്ങനെയാണ് സ്വപ്‌നത്തില്‍ കയറിക്കൂടുന്നത്. അതുകൊണ്ട് വ്യാസന്‍ സ്വപ്‌നത്തിലെ സ്മൃതിയെ ഭാവിത സ്മൃതി എന്നു പറയുന്നു. ജാഗ്രത്തിലേതിനെ അഭാവിതമെന്നും.

ADVERTISEMENT

ഒരു താറാവുമുട്ടയും കോഴിമുട്ടയും പുഴയരികില്‍ വിരിയാന്‍ വെക്കുക. മുട്ട വിരിഞ്ഞു പുറത്തു വരുന്ന താറാ വിന്‍ കുഞ്ഞ് വെള്ളത്തിലേക്ക് യാതൊരു ശങ്കയുമില്ലാതെ ഇറങ്ങിച്ചെല്ലും. കോഴിക്കുഞ്ഞിന് ആ ധൈര്യം വരില്ല. ആരാണ് ഈ അറിവ് അവയ്ക്ക് കൊടുത്തത്? ജന്മനാ ഉള്ള ഒരു ഓര്‍മ്മ തന്നെ യാണ് ഇത്. മനുഷ്യക്കുഞ്ഞുങ്ങളില്‍ ചിലര്‍ ഭംഗിയായി പാടുന്നതും നൃത്തം വെക്കുന്നതും ജന്മനായുളള ഓര്‍മ്മകളല്ലേ?

ഉപനിഷത്തില്‍ ശിഷ്യനോട് ഗുരു ആല്‍വിത്തു കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നുണ്ട്. അത് പൊട്ടിച്ചുനോക്കാന്‍ പറയുന്നുണ്ട്. അതില്‍ ആലിന്റെ ലക്ഷണമുള്ള ഒരു വസ്തുവും കാണാനില്ല. പക്ഷെ അതു വളര്‍ന്നു വന്നാല്‍ വലിയ ആല്‍മരമാകുന്നതെങ്ങിനെ? അതില്‍ ഉറങ്ങിക്കിടക്കുന്ന ആശയം അഥവാ ഓര്‍മ്മ തന്നെയാണ് ഇവിടെ ഉണരുന്നത്. മുന്‍ജന്മത്തിലെ അനുഭവങ്ങളുടെ സ്മൃതികള്‍ നമ്മില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. ഇത് നമ്മില്‍ ചിലതിനോട് രാഗവും ചിലതിനോട് ദ്വേഷവും ജന്മനാ തന്നെ ഉണ്ടാക്കും.

അഭിനിവേശത്തെപ്പറ്റി വിവരിക്കുമ്പോള്‍ മരണഭയം അവന്റെ മുന്‍ ജന്മത്തിലെ അനുഭവം കൊണ്ടുണ്ടായതാണെന്ന് പതഞ്ജലി സൂചിപ്പിക്കുന്നുണ്ട്. പുനര്‍ജന്മ സിദ്ധാന്തത്തിലേക്കുള്ള ഒരു ചൂണ്ടുപലകയുമാണിത്.

സ്മൃതി എന്ന വൃത്തി സംസ്‌കാരമായിത്തീരുമെന്നും മറുജന്മങ്ങള്‍ക്കു കാരണമാകുമെന്നും പറഞ്ഞു. അതുകൊണ്ടാണ് ഇത് ക്ലിഷ്ടമായ, ക്ലേശമുണ്ടാക്കുന്ന വൃത്തിയാകുന്നത്. അവിദ്യ, അസ്മിത മുതലായ ക്ലേശങ്ങള്‍ ഉണ്ടാക്കുന്നത് ഇത്തരം വൃത്തികളാണ്. എന്നാല്‍ അതേ വൃത്തികള്‍ അക്ലിഷ്ടങ്ങളും ആകാം. അതായത് സമാധിക്കു ഗുണകരവുമാകാം.

ബുദ്ധന്റെ അനുഭവങ്ങളും സ്മൃതികളും ഒരു ഉദാഹരണമാണ്. രാജഭോഗങ്ങളില്‍ മുഴുകിക്കഴിഞ്ഞിരുന്ന സിദ്ധാര്‍ത്ഥനെ അച്ഛന്‍ പുറത്തുവിട്ടില്ല. ലോക യാഥാര്‍ത്ഥ്യങ്ങളെ കാണാന്‍ വിട്ടില്ല. എന്നാല്‍ കാലഗത്യാ ആ രാജകുമാരന് പുറത്തു പോകാന്‍ അവസരം വന്നു. അവിടെ അവന്‍ മൂന്നു കാഴ്ചകള്‍ കണ്ടു, ജീവിതത്തിന്റെ നശ്വരത കാട്ടിക്കൊടുക്കുന്ന മൂന്ന് അനുഭവങ്ങള്‍. ഒരു വൃദ്ധന്‍, ഒരു രോഗി, ഒരു ശവയാത്ര. യൗവനവും സൗന്ദര്യവും ആരോഗ്യവും ശാശ്വതമല്ല എന്നോര്‍മ്മിപ്പിക്കുന്ന ഈ മൂന്നു സ്മൃതികള്‍ അവനെ വേട്ടയാടി. അതിനു പരിഹാരം കാണാന്‍ ജീവിതം ഉഴിഞ്ഞു വെച്ചു. അവസാനം ബുദ്ധനുമായി. ഇത്തരം സ്മൃതികള്‍ അക്ലിഷ്ടങ്ങളാണ്. ആത്യന്തികമായി അവയും പോകേണ്ടവ തന്നെ. പക്ഷെ യോഗ പാതയില്‍ അവ സഹായകമാവും.

ജൈനന്മാര്‍ സ്മൃതിയെ ഒരു പ്രമാണമായി എടുക്കുന്നുണ്ട്. പക്ഷെ മറ്റുള്ളവര്‍ ഇത് അംഗീകരിക്കുന്നില്ല. എന്നാല്‍ മനുസ്മൃതി മുതലായവയെ ആഗമമെന്ന രീതിയില്‍ പൊതുവെ പ്രമാണമാക്കുന്നുണ്ട്. ആത്യന്തികമായി ശ്രുതിയാണ് പ്രമാണമെങ്കിലും. ശ്രുതിയെ സ്മരിച്ച് അഥവാ ധ്യാനിച്ച് ഉണ്ടായതാവണം സ്മൃതികള്‍. ഇതിഹാസപുരാണങ്ങളെയെല്ലാം സ്മൃതി പ്രസ്ഥാനത്തിലാണ് പെടുത്തിയിരിക്കുന്നത്.

അതിനെ അഞ്ചാമത്തെ വേദമെന്നും വിളിക്കുന്നുണ്ട്. അതില്‍പ്പെട്ട ഭഗവദ്ഗീത ഉപനിഷത്തുക്കളാകുന്ന പശുക്കളെ കറന്നെടുത്ത പാലാണ് എന്നും ഗീതാമാഹാത്മ്യത്തില്‍ പറയപ്പെടുന്നുണ്ട്.

സ്മൃതി എന്നതിന് ധ്യാനം എന്ന ഒരര്‍ത്ഥവും കൂടി നാം മനസ്സില്‍ വെക്കണം. പ്രസിദ്ധമായ മുകുന്ദാഷ്ടകത്തിലെ ഓരോ ശ്ലോകവും അവസാനിക്കുന്നത് ‘ബാലം മുകുന്ദം മനസാ സ്മരാമി’ എന്നാണ്. സ്മരാമി എന്നാല്‍ ധ്യാനിക്കുന്നു എന്നു തന്നെയാണ് അര്‍ത്ഥം യോജിക്കുക.

 

Tags: യോഗപദ്ധതി
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies