Saturday, December 14, 2019
  • Kesari e-Weekly
  • About Us
  • Contact Us
  • Editors
  • Advertise
  • Subscribe
  • Gallery
കേസരി വാരിക
Subscribe Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • കൂടുതൽ…
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
No Result
View All Result
കേസരി വാരിക
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • കൂടുതൽ…
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • പദാനുപദം
    • കഥ
    • കവിത
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ
No Result
View All Result
കേസരി വാരിക
No Result
View All Result
Home വായനാവീഥി

കാശ്മീരിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഡോ.സി.പി.സതീഷ്

Sep 13, 2019, 12:54 am IST
in വായനാവീഥി

സിദ്ധാര്‍ത്ഥ ജിഗു, വരദ്ശര്‍മ്മ എന്നിവര്‍ എഡിറ്റ് ചെയ്ത് ബ്ലൂസ് ബെറി പബ്ലിഷിംഗ് ഇന്ത്യ 2015ല്‍ പുറത്തിറക്കിയ ഇരുപത്തിയൊന്‍പത് ലേഖനസമാഹരമാണ് എ ലോങ്ങ് ഡ്രീം ഓഫ് ഹോം. കാശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച പീഢനവും നാടുകടത്തലും പലായനവും പ്രവാസവും എന്ന് പുറംചട്ടയില്‍ വിവരണം കൊടുത്തിട്ടുള്ള ഈ പുസ്തകം ഇതെല്ലാം അനുഭവിച്ചവരുടെ ഓര്‍മ്മക്കുറിപ്പുകളാണ്.

14-ാം നൂറ്റാണ്ടില്‍ ആരംഭിച്ച വൈദേശിക (ഇസ്ലാമിക) അക്രമവും നിര്‍ബന്ധമതം മാറ്റലുകളും അമ്പലങ്ങളും വിഗ്രഹങ്ങളും തകര്‍ക്കലും, കൊള്ളയും ബാലല്‍സംഗവും, കൂട്ടക്കൊലയും ഇരുപതാംനൂറ്റാണ്ടിലും തുടര്‍ന്നതിന്റെ നേര്‍ക്കാഴ്ചയുടെയും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുടെയും വിവരണം വായനക്കാരെ പിടിച്ചുലക്കുന്നതാണ്. കാശ്മീര്‍ പ്രശ്‌നം വീണ്ടും ശ്രദ്ധാ കേന്ദ്രമാവുകയും ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്ന ഈ സന്ദര്‍ ഭത്തില്‍ ഇത് പോലെയുള്ള ഒരു പുസ്തകം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്.

കാശ്മീര്‍ മണ്ണിന്റെ മക്കളും കാശ്മീരിസംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും നേരവകാശികളുമായ പണ്ഡിറ്റുകള്‍ 1990കളില്‍, പാകിസ്ഥാന്റെ സഹായത്തോടെയും അന്ന് ഭരിച്ച കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ നിസ്സംഗത കൊണ്ടും മുസ്ലീം സഹോദരന്മാരില്‍ നിന്നും അനുഭവിച്ച പീഡനവും അക്രമവും ഒറ്റപ്പെടുത്തലും ഞെട്ടിപ്പിക്കുന്നതാണെന്ന് ഓരോ ഓര്‍മ്മ ക്കുറിപ്പും വിളിച്ചു പറയുന്നു. 1990കള്‍ കാശ്മീരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ടയുഗവും അഞ്ച് ലക്ഷത്തോളം പണ്ഡിറ്റുകളുടെ പലായനം ആധുനിക ഭാരതത്തിന്റെ ഏറ്റവും ഇരുണ്ട ഏടുമാണ്. പലായനത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന 2015ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

ലേഖനങ്ങള്‍ എഴുതിയവര്‍ മൂന്ന് തലമുറയില്‍ പെട്ടവരാണ്. പ്രായമായവരും മധ്യവയസ്‌കരുമായ ലേഖകര്‍ കാശ്മീരില്‍ ജനിച്ച് വളര്‍ന്നവരാണ്. അറുപതുകള്‍ മുതല്‍ നാല്പതുകള്‍ വരെ പ്രായമുള്ളപ്പോള്‍ പലായനം ചെയ്യേണ്ടി വന്ന ഒരുകൂട്ടം ലേഖകര്‍; രണ്ടാമത്തെ വിഭാഗം അവരുടെ കുട്ടിക്കാലം പതിനെട്ട് വയസ്സ് വരെ കാശ്മീരില്‍ ജീവിച്ച്, ജീവനും കൊണ്ടു രക്ഷപ്പെടേണ്ടിവന്നവരാണ്. മൂന്നാമത്തെ വിഭാഗം എഴുത്തുകാര്‍, അച്ഛനമ്മമാര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉള്ളപ്പോള്‍ പ്രവാസകാലത്ത് ജനിച്ച് വീഴുകയും അവരുടെ ഓര്‍മ്മയിലെ സമ്പന്നവും സമാധാനപൂര്‍ണ്ണവും സുന്ദരവുമായ കാശ്മീരിനെപ്പറ്റി കേട്ടറിഞ്ഞവരുമാണ്.

നാല് ഭാഗങ്ങളായി തിരിച്ച പുസ്തകത്തില്‍ ഒന്നാംഭാഗമായ ‘ഭീതിയുടെ രാത്രികള്‍’ പണ്ഡിറ്റുകള്‍ 1989 മുതല്‍ 1991 വരെ അനുഭവിച്ച അക്രമങ്ങളുടെയും കഷ്ടപ്പാടുകളുടെയും വിവരണമാണ്. രണ്ടാം ഭാഗം ‘പ്രവാസത്തിന്റെ വേനല്‍ക്കാലങ്ങള്‍’, നാടുകടത്തപ്പെട്ട പണ്ഡിറ്റുകളുടെ രണ്ടരപ്പതിറ്റാണ്ടിന്റെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ അതിജീവനത്തിന്റെ കഥകള്‍ പറയുന്നു. മൂന്നാം ഭാഗം: ‘വിടവാങ്ങലിന്റെ ദിനങ്ങള്‍’, കൂട്ടപലായനത്തിന്റെ കാരണമായ ദാരുണവും ഭീതിദവുമായ നിരവധി സംഭവങ്ങളുടെ നടുക്കുന്ന ഓര്‍മ്മകളുടെ ആഖ്യായനങ്ങളാണ്. നാലാം ഭാഗം ‘ആശയുടെ കാലങ്ങള്‍’, പണ്ഡിറ്റുകള്‍ക്ക് അവരുടെ കാശ്മീരിലെ വീടുകളിലേക്ക് തിരിച്ചുപോവാനുള്ള തീവ്രാഭിലാഷ ത്തെ വരച്ചുകാട്ടുന്നു.

പ്രദീപ്കൗള്‍, അശോക് പ ണ്ഡിറ്റ്, ഇന്ദുഭൂഷന്‍ സുട്ഷി, ഭൂഷണ്‍ലാല്‍, സറഫ്, മീനാക്ഷി വാട്ട്, അരവിന്ദ് ജിഗു, സിദ്ധാര്‍ത്ഥ് ജിഗു, വരദ ശര്‍മ്മ മുതലായവരുടെ ഓര്‍മ്മക്കുറിപ്പുകളും ലേഖനങ്ങളും ശ്രദ്ധേയമാണ്. പുറംലോകം അധി കം അറിയാത്ത പ്രത്യേകിച്ച്, മലയാളികള്‍, കാശ്മീരില്‍ സംഭവിച്ച ഭീകരതയും അതില്‍ അന്നാട്ടുകാരായ മുസ്ലീംകള്‍ പലരും അക്രമകാരികളാവുകയും അക്രമത്തിന് ഒത്താശ ചെയ്യുകയും അല്ലെങ്കില്‍ നിസ്സംഗമനോഭാവം സ്വീകരിക്കുക യും ചെയ്ത ചരിത്രം രേഖപ്പെടുത്തുന്നു. കാശ്മീരിപണ്ഡിറ്റുകളുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ വായനക്കാരെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ്.

 

Tags: കാശ്മീര്‍ജമ്മുകാശ്മീര്‍എ ലോങ്ങ് ഡ്രീം ഓഫ് ഹോംകാ ശ്മീരി പണ്ഡിറ്റുകള്‍
Share25TweetSend
Previous Post

ആദിശങ്കരം -ആദിശങ്കരന്റെ ആത്മീയാന്വേഷണം

Next Post

വികസനമോ? വിനാശമോ?

Related Posts

വായനാവീഥി

കാലം കാത്തിരുന്ന നാടകം

വായനാവീഥി

ഓട്ടൂരിന്റെ രാസവിലാസം

വായനാവീഥി

സംഘടനാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണതയിലേക്കുള്ള പാഠപുസ്തകം

വായനാവീഥി

കൈവിലങ്ങുകള്‍ പറയുന്നത്

വായനാവീഥി

തിന്മയെ പ്രതിരോധിക്കാനുള്ള എഴുത്ത്

വായനാവീഥി

രസിക്കാത്ത സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍

Next Post

വികസനമോ? വിനാശമോ?

Discussion about this post

Latest

കമ്പപ്പുരയിലെ കളിതമാശകള്‍

മാപ്പ് പറയുമോ…മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍…?

ജിഹാദിന്റെ പിടിയിലമരുന്ന യുറോപ്പ്‌

പ്രപഞ്ചനിര്‍മ്മിതിയുടെ മാന്ത്രിക ചൂള

ചില അയോദ്ധ്യാനന്തര ചിന്തകള്‍

മനഃസാക്ഷി മരവിച്ച മനുഷ്യജന്മങ്ങള്‍

ധന്യത വറ്റിയ മലയാളനോവല്‍

ചാണക്യന്‍ അഥവാ കൗടില്യന്‍

കേരളത്തിലെ ചില ‘വാവകള്‍’

ഭാരതത്തിലെ ഏറ്റവും വലിയതുരങ്കം ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍

Facebook Twitter Youtube

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 230444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

© Kesari Weekly - The National Weekly of Kerala

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • ഇ-വീക്കിലി
  • മുഖലേഖനം
  • ലേഖനം
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • പദാനുപദം
  • കഥ
  • കവിത
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • About Us
  • Contact Us
  • Editors
  • Advertise
  • Subscribe

© Kesari Weekly - The National Weekly of Kerala