മകരം എന്നാല്‍ ഒരു തരം മത്സ്യം ആണ്. മഹാവിഷ്ണു ഇതിന്റെ ആകൃതിയിലുള്ള കുണ്ഡലങ്ങള്‍ – മകരകുണ്ഡലങ്ങള്‍ – ധരിച്ചിരുന്നുവത്രെ. മകരം എന്നാല്‍ മുതല എന്നും അര്‍ത്ഥമുണ്ട്. അത് കരയില്‍ കയറി അനങ്ങാതെ കിടന്ന് വിശ്രമിച്ചു ക്ഷീണം തീര്‍ക്കും. ഇതിനെയാണ് ഇവിടെ ഓര്‍മ്മിക്കുന്നത്. ജ്യോതിഷത്തില്‍ മകരമാസവും മകരം രാശിയുമുണ്ട്. മകരം രാശിയുടെ രൂപം ‘മകരോ മൃഗാസ്യ:’ എന്നാണ്. അരയ്ക്കു താഴെ മത്സ്യവും മേലെ മാനും.
ചെയ്യുന്ന വിധം
കമിഴ്ന്നു കിടക്കുക. തലയും ചുമലുകളും ഉയര്‍ത്തി കൈപ്പത്തികള്‍ കൊണ്ട് താടിയില്‍ താങ്ങുക. സ്വാഭാവികമായും കൈമുട്ടുകള്‍ നിലത്തു കുത്തിയിരിക്കും. കൈമുട്ടുകള്‍ തമ്മില്‍ അല്പം അകലം ആകാം.
ഇത് ഒരു വിശ്രമാസനമാണ്. നടുവിനും കഴുത്തിനുമാണ് പ്രധാനമായും സുഖം അനുഭവപ്പെടുക. കണ്ണടക്കുക. െമാത്തം ശരീരം തളര്‍ത്തിയിടുക. സൗകര്യം പോലെ എത്ര സമയവും തുടരാം.
ഗുണങ്ങള്‍
ചിലതരം നടുവേദന, ഡിസ്‌ക് തെറ്റല്‍ മുതലായവയ്ക്ക് നല്ലതാണ്. നട്ടെല്ലിന്റെ തകരാറുകള്‍ നേരെയാവാനും അതിന്റെ സമ്മര്‍ദ്ദം കുറക്കാനും സഹായിക്കും.