Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

യോഗത്തിലെ തടസ്സങ്ങള്‍ (യോഗപദ്ധതി 42)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
16 April 2021

ഒന്‍പതു തരം തടസ്സങ്ങളെ പറ്റി പതഞ്ജലി പറയുന്നു. അവ ചിത്ത വിക്ഷേപങ്ങളാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ട്. ചിത്തത്തിന് അഞ്ച് അവസ്ഥകളുണ്ട് – മൂഢം (മനസ്സ് മോഹത്തില്‍ മുങ്ങിയ അവസ്ഥ), ക്ഷിപ്തം (ചിതറിയ മനസ്സ് ), വിക്ഷിപ്തം (ക്ഷിപ്തത്തിലും മെച്ചപ്പെട്ടത്), ഏകാഗ്രം, നിരുദ്ധം (വൃത്തികള്‍ നിരോധിക്കപ്പെട്ട അവസ്ഥ). ഇവയില്‍ വിക്ഷേപം വരെയുള്ളവ സമാധിക്ക് അഥവാ യോഗത്തിന് അനുയോജ്യമല്ല. പറയാന്‍ പോകുന്ന ഒമ്പത് അന്തരായങ്ങള്‍ (തടസ്സങ്ങള്‍) ഇത്തരം വിക്ഷേപങ്ങളാണ്. ഇവയെല്ലാം ചിത്തവൃത്തികളുടെ കൂടെയുള്ളതാണ്. ചിത്തവൃത്തികള്‍ നിരോധിക്കപ്പെടേണ്ടതാണല്ലൊ. ഇവ നീക്കപ്പെടുമ്പോള്‍ ചിത്തവൃത്തികളും ക്ഷീണിക്കും.

Google NewsAdd Kesari Weekly as a preferred source on Google

വ്യാധി: ശരീരത്തില്‍ 7 ധാതുക്കളാണ് – രക്തം, മജ്ജ, അസ്ഥി മുതലായവ. അവയ്ക്ക് വിഷമമുണ്ടാവുമ്പോള്‍ വ്യാധിയാവും. ഇന്ദ്രിയങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്നതും വ്യാധി തന്നെ. മനസ്സിന്റെ വൈഷമ്യം (ആധി) കൊണ്ടുണ്ടാകുന്ന വ്യാധികളുമുണ്ട്. വേണ്ട തരത്തിലുള്ള ചികില്‍സ കൊണ്ടും ആസന പ്രാണായാമാദികള്‍ കൊണ്ടും വ്യാധി ഇല്ലാതാക്കണം.

സ്ത്യാനം: മനസ്സിന്റെ അകര്‍മണ്യത, മടി ആണ് സ്ത്യാനം. താമസികമായ മനസ്സാണ് ഇവിടെ തടസ്സം. ഒന്നും ചെയ്യാന്‍ തോന്നില്ല. പലരും സാമൂഹികമായ യോഗ ക്ലാസിനു പോകുന്നത് ഈ മടിയെ മറികടക്കാനാണ്. എന്നാല്‍ ഇച്ഛാശക്തി (will power) യാണ് ഇതിന് പറ്റിയ മറുമരുന്ന്. എന്തു മടി തോന്നിയാലും ഞാന്‍ ചെയ്‌തേ അടങ്ങൂ എന്ന വാശി വേണം.

ADVERTISEMENT

സംശയം: ഒരു കാര്യത്തെക്കുറിച്ച് ഇതു ശരിയാണോ അതോ തെറ്റാണോ എന്ന ചിന്തയാണ് സംശയം. ഇതാണോ ചെയ്യേണ്ടത് അതാണോ ചെയ്യേണ്ടത് എന്ന ഇരു മനസ്സ്. യോഗ എനിക്കു പറ്റിയതാണോ ? രണ്ടു തോണിയില്‍ കാലു വെക്കുന്ന പരിപാടി. ഗുരുവിലും ശാസ്ത്ര വചനങ്ങളിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുകയാണ് ഇതിനു പ്രതിവിധി. അതാണ് നമ്മുടെ നങ്കൂരം.

പ്രമാദം: സമാധിക്ക് പറ്റിയ അഥവാ യോഗസംബന്ധമായ സാധനകള്‍ ചെയ്യാതിരിക്കലാണ് പ്രമാദം. അതില്‍ മനസ്സിരുത്താതിരിക്കുക, ചെയ്യാന്‍ കഴിയുമെങ്കിലും ചെയ്യാതിരിക്കുക. ആലോചന കൂടാതെ, അവധാനതയില്ലാതെ പ്രവര്‍ത്തിക്കുന്നതും പ്രമാദം തന്നെ. എപ്പോഴും ശ്രദ്ധയോടെ, ജാഗ്രതയോടെ (eternal vigilance ) ഇരിക്കലാണ് ഇതിനെ മറികടക്കാനുള്ള വഴി.

ആലസ്യം: ശരീരത്തിനും മനസ്സിനും ഭാരം കൂടി പ്രവൃത്തി തടസ്സപ്പെടുന്ന അവസ്ഥയാണിത്. കഫത്തിന്റെ ആധിക്യമാണിവിടെ കുഴപ്പം. മടിയുടെ മറ്റൊരു രൂപം തന്നെ ഇത്. കര്‍മയോഗം ഇവിടെ വലിയ സഹായമാവും. ശരീരം ഉത്സാഹഭരിതമാവുമ്പോള്‍ മനസ്സിന്റെ ആലസ്യം മാറും.

അവിരതി: രതി എന്നാല്‍ രാഗം, ആഗ്രഹം എന്നൊക്കെ എടുക്കാം. വിരതി എന്നാല്‍ രതിയില്ലാത്ത വിരാഗമായ അവസ്ഥ – വൈരാഗ്യം. അവിരതി എന്നാല്‍ തിരിച്ച് വൈരാഗ്യമില്ലാത്ത, ആഗ്രഹമുള്ള അവസ്ഥ. വിഷയങ്ങളെ അഥവാ ഭോഗവസ്തുക്കളെ ആസ്വദിക്കാനുള്ള ഇന്ദ്രിയങ്ങളുടെ ആവേശം ആണ് അവിരതി. വിവേകത്തിലൂടെ, തിരിച്ചറിവിലൂടെയാണ് ഇതിനു പരിഹാരം കാണാനാവുക. ഭൗതിക വസ്തുക്കളില്‍ ഭ്രമിച്ച് അവയുടെ പിറകെ പോകാന്‍ തക്കവണ്ണം അതില്‍ കാതലില്ല എന്നറിയുന്നത് വിവേകത്തിലൂടെയാണ്.

ഭ്രാന്തി ദര്‍ശനം: ഇതിനെ മിഥ്യാ ജ്ഞാനം എന്നും വിളിക്കും. ഒന്നിനെ മറ്റൊന്നായി ധരിക്കുന്ന അവസ്ഥയാണിത്. സ്ഥലജല ഭ്രാന്തി എന്നൊരു പ്രയോഗമുണ്ട്. തെളിഞ്ഞ മിനുസമുള്ള സ്ഥലം വെള്ളമാണെന്നു തോന്നുക; മറിച്ചും. കയറിനെ പാമ്പാക്കുന്നതും ഇതു തന്നെ. എന്നാല്‍ യോഗത്തിന്ന് അഭൂതപൂര്‍വമായ പ്രചാരം കിട്ടിയ ഇന്നത്തെ ലോകത്തില്‍ പ്രസക്തമായ ചിലത് ഇതില്‍ ഉണ്ട്. ചില സാധകര്‍ അല്പസാധനകൊണ്ടു തന്നെ ഞാന്‍ ചില പ്രകാശം കണ്ടു, ശബ്ദം കേട്ടു എന്നു പറയാന്‍ തുടങ്ങും. വലിയ സിദ്ധനായെന്നു നടിക്കാന്‍ തുടങ്ങും. ഇത് അപക്വമാണ്. ഭ്രാന്തി ദര്‍ശനമാണ്. പക്ഷെ അതില്‍ കുടുങ്ങിപ്പോകും. മനസ്സിന്റെ സൂക്ഷ്മ തലങ്ങളിലേക്കുള്ള പ്രയാണം തടസ്സപ്പെടും.

അലബ്ധ ഭൂമികത്വം: ഭൂമിക എന്നാല്‍ അവസ്ഥ (state). അത് ലഭിക്കാതിരിക്കുന്ന അവസ്ഥയാണ് ഇത്. 7 ജ്ഞാന ഭൂമികകളെ പറ്റി യോഗവാസിഷ്ഠത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മധുമതി, മധുപ്രതീകാ, പ്രജ്ഞാജ്യോതി, അതിക്രാന്തിഭാവനീയ എന്നീ നാലു യോഗഭൂമികകളാണ് ഇവിടെ പ്രസക്തം. സമാധി അവസ്ഥ ലഭിക്കാതിരിക്കല്‍ എന്നാണ് വ്യാസന്‍ ഇതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്

അനവസ്ഥിതത്വം: ഒരവസ്ഥയിലും ഉറച്ചുനില്കാനാവാത്ത അവസ്ഥയാണിത്. സാധനയിലൂടെ പ്രാപ്തമായ ഭൂമികയില്‍ ഉറച്ചുനില്കാനാവാതെ വഴുതി വീണു പോകുന്ന അവസ്ഥയാണിത്.

ആരൂഢയോഗോപി നിപാത്യതേƒധ:
സംഗേന യോഗീ കിമുതാല്പ സിദ്ധി:
(ഉയര്‍ന്ന തരം യോഗി പോലും സംഗത്താല്‍ അധ:പതിക്കുന്നു. സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ?) എന്ന് വിജ്ഞാന ഭിക്ഷു യോഗവാര്‍ത്തികത്തില്‍ ചോദിക്കുന്നുണ്ട്. അവസാനത്തെ മൂന്നും സൂക്ഷ്മവും ശക്തവുമായ തടസ്സങ്ങളാണ്. ഗുരുവിന്റെ മാര്‍ഗദര്‍ശനത്തിലൂടെ മാത്രം മറികടക്കാവുന്നവയാണ് അവ.

ഇവ ഒമ്പതും മനസ്സില്‍ ഇളക്കമുണ്ടാക്കി (അയ)ഒരാളുടെ സാധനയില്‍ വിടവ് (അന്തരം) ഉണ്ടാക്കുന്നു. ഇവയെ യോഗമലങ്ങള്‍ അഥവാ യോഗത്തെ കളങ്കപ്പെടുത്തുന്ന അശുദ്ധികളെന്നും യോഗത്തിന്റെ പ്രതിപക്ഷം (വിരോധി) എന്നും യോഗ അന്തരായം (തടസ്സം) എന്നും വ്യാസന്‍ വിളിക്കുന്നു.

 

Tags: യോഗപദ്ധതി
Share1TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies