Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home പുസ്തകപരിചയം

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ചിരി മരുന്ന്

എം.കെ. സദാനന്ദന്‍, സി.എം. രാമചന്ദ്രന്‍

Print Edition: 12 March 2021

19 ചിരിക്കഥകള്‍
ജി.കെ. പിള്ള തെക്കേടത്ത്
ഹാസ്യവേദി, തിരുവനന്തപുരം
പേജ്: 59 വില: 80 രൂപ

ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പണ്ഡിത മതം. ചിരിക്കാത്തവര്‍ക്കിടയില്‍ ചിരിക്കുന്നവന്‍ ഭ്രാന്തന്‍ എന്ന മനോഭാവവും നിലവിലുണ്ട്. ചിരിക്കാന്‍ കഴിയുകയെന്നത് അത്ര വലിയ കാര്യമല്ലെങ്കിലും ചിരിപ്പിക്കാന്‍ കഴിയുകയെന്നത് നിസ്സാരമായ കഴിവല്ല. അരസികനെയും രസിപ്പിച്ച് ചിരിപ്പിക്കാനുള്ള സാമര്‍ത്ഥ്യം അധികമാര്‍ക്കും സ്വായത്തമാക്കാന്‍ പറ്റിയതല്ല. പൊട്ടിച്ചിരിച്ചില്ലെങ്കിലും ചുണ്ടിലൊരു മന്ദഹാസമെങ്കിലും പരത്താന്‍ കഴിയുന്ന പത്തൊമ്പതു ചിരിക്കഥകള്‍ സമാഹരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് സമ്പാദകനായ ജി.കെ. പിള്ള തെക്കേടത്ത്. പത്തൊമ്പത് ഹാസ്യകഥാകാരന്മാര്‍ അണിയിച്ചൊരുക്കിയ ഈ സമാഹാരത്തിലെ ചിരിക്കഥകളില്‍ പലതും അവരില്‍ പലരുടെയും അനുഭവകഥയാണെന്നത് ഒരു പ്രത്യേകതയാണ്. വായിച്ച് ആസ്വദിച്ച് ചിരിക്കാനായി ’19 ചിരിക്കഥകള്‍’ നിറഞ്ഞ മനസ്സോടെ നമുക്ക് തുറന്നു നോക്കാം.

കൂട്ടുകാര്‍
സി.സരോജിനി ടീച്ചര്‍
വോയ്‌സ് ബുക്‌സ്, കോട്ടയം
പേജ്: 40 വില: 50രൂപ

ആരും ഇഷ്ടപ്പെടുന്ന മുപ്പത്തിമൂന്ന് കുട്ടിക്കവിതകള്‍. ദീര്‍ഘകാലം അദ്ധ്യാപികയായിരുന്ന സി. സരോജിനി ടീച്ചറുടെ ‘കൂട്ടുകാര്‍’ എന്ന കവിതാസമാഹാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്. സു ഹൃദ് സ്‌നേഹത്തിന്റെ അനശ്വരതയും ഒരിക്കല്‍ പൊട്ടിത്തകര്‍ന്നാല്‍ കൂട്ടിയോജിപ്പിക്കാന്‍ പ്രയാസമാകുന്ന ആത്മബന്ധങ്ങളെയും മാതൃത്വത്തിന്റെ സുരക്ഷിതബോധത്തെപ്പറ്റിയുമൊക്കെ സരോജിനി ടീച്ചറുടെ കവിതകളിലൂടെ കണ്ണോടിക്കുമ്പോള്‍ വായനക്കാരനനുഭവപ്പെടും. കുറഞ്ഞ ജീവിതകാലത്തിനിടയില്‍ പരമാവധി സേവനോല്‍സുകരാകാനും, നേരായ വഴിയിലൂടെയല്ലാ തെയുള്ള ധനസമ്പാദനം സര്‍വ്വനാശത്തിനേ ഇടവരുത്തൂയെന്നും തുടങ്ങി കുട്ടികളെ നേര്‍വഴിക്കു നയിക്കാനുതകുന്ന ആശയ സമ്പുഷ്ടമായ ഏതാ നും കുട്ടിക്കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഈ സമാഹാരം ‘കൂട്ടുകാര്‍’ നെഞ്ചേറ്റുമെന്നതില്‍ തര്‍ക്കമില്ല.

പ്രിയാമനോജന്റെ ചിത്രാവിഷ്‌ക്കാരങ്ങള്‍
ജി.അഴീക്കോട്
ഫൈന്‍ ആര്‍ട്‌സ് പബ്ലിഷേഴ്‌സ്
തിരുവനന്തപുരം
പേജ്: 40 വില: 100 രൂപ

പ്രശസ്ത ചിത്രകാരിയും ചിത്രകലാ അദ്ധ്യാപികയുമായ പ്രിയാമനോജന്റെ ചിത്രങ്ങളും അവയെക്കുറിച്ച് പ്രശസ്ത ചിത്രകാരനായ ജി.അഴീക്കോട് നടത്തിയ പഠനങ്ങളും ഉള്ള മനോഹരമായ ഒരു മോണോഗ്രാഫാണിത്. ലോക് ഡൗണ്‍കാലത്ത് നടത്തിയ ഓണ്‍ ലൈന്‍ ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുകയും ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തവയാണ് ഇതിലെ ചിത്രങ്ങള്‍. ചിത്രകാരികള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല എന്ന വസ്തുത ആമുഖത്തില്‍ ജി. അഴീക്കോട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം മോണോഗ്രാഫുകള്‍ കൂടുതല്‍ ആസ്വാദകരിലേക്ക് ചിത്രങ്ങള്‍ എത്തിക്കാന്‍ സഹായിക്കും. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള പ്രിയാമനോജന്റെ കലാസപര്യയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്തകം ആര്‍ട്ട് പേപ്പറില്‍ വര്‍ണ്ണഭംഗിയോടെയാണ് ഫൈന്‍ ആര്‍ട്‌സ് പബ്ലിഷേഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

ഗണിതകൗതുകം
പള്ളിയറ ശ്രീധരന്‍
യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ്: 63 വില: 70 രൂപ

വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ പ്രയാസമെന്നു കരുതുന്ന ഗണിതശാസ്ത്രത്തെ ലളിതമായി അവതരിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഒരു ഗണിത ശാസ്ത്ര അദ്ധ്യാപകനാണ് പള്ളിയറ ശ്രീധരന്‍. ഗണിതശാസ്ത്രത്തോട് കുട്ടികള്‍ക്ക് ആഭിമുഖ്യം വളര്‍ത്തുക എന്ന ദൗത്യനിര്‍വ്വഹണത്തിനുവേണ്ടി അധ്യാപകജോലിയില്‍ നിന്ന് മുന്‍കൂട്ടി വിരമിച്ച വ്യക്തിയാണ് അദ്ദേഹം. നൂറ്റി അന്‍പതിലധികം കൃതികളാണ് ഇതിനകം പള്ളിയറ ശ്രീധരനില്‍ നിന്ന് കേരളത്തിന്റെ ഗണിതശാസ്ത്രമേഖലയ്ക്ക് ലഭിച്ചിട്ടുള്ളത്. കളിയിലൂടെയും കൗതുകങ്ങളിലൂടെയും ഗണിതശാസ്ത്ര തത്വങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി മനസ്സിലാക്കാന്‍ ഗണിത കൗതുകം എന്ന ഈ കൃതി സഹായിക്കും. യെസ് പ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ പുതുതലമുറയില്‍ ശാസ്ത്രാഭിരുചി വളര്‍ത്തി ബുദ്ധിവികാസത്തിന് കളമൊരുക്കുന്ന 80 ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ട്.

Share4TweetSendShare

Related Posts

അതീന്ദ്രിയ മനഃശാസ്ത്രവും ഭക്തിഗീതങ്ങളും

കേരളാ സ്റ്റോറിയും കൃഷ്ണഭക്തിയും

സ്വാതന്ത്ര്യസമര ചരിത്രവും അമരബലിദാനിയും

അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയും ആത്മനിരീക്ഷണ പ്രേരണയും

ചന്ദ്രശേഖര്‍ജിയും സംഘചരിത്രവും

ഓര്‍മ്മകളുടെ കനലാട്ടം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies