രണ്ടു ദിവസം മുമ്പ് mind healing രംഗത്ത് വളരെക്കാലമായി ഗവേഷണപരീക്ഷണങ്ങള്‍ നടത്തുന്ന ഡോ.പുരുഷോത്തമനുമായി ഏറെ നേരം സംസാരിച്ചു. വലിയ അറിവുകളുടെ ഒരു കലവറ തന്നെയായിരുന്നു അദ്ദേഹം തുറന്നു തന്നത്.
നാം ദിവസേന കുളിക്കാറുണ്ട്, പല്ലു തേയ്ക്കാറുണ്ട് അങ്ങനെ ശരീരം ശുചിയായും വൃത്തിയായും സൂക്ഷിക്കാനാവശ്യമായ എല്ലാം ചെയ്യുന്നതില്‍ ആരും വിമുഖരല്ല. അതായത്, കൃത്യമായി ശരീരത്തെ വൃത്തിയാക്കിക്കൊണ്ടിരുന്നിെല്ലങ്കില്‍ ദുര്‍ഗന്ധം ഉണ്ടാകും, രോഗങ്ങള്‍ വരും, സമൂഹത്തില്‍ നിന്നും ഒറ്റപ്പെടും. തുടര്‍ച്ചയായ ഉപയോഗം വേണ്ട എല്ലായിടവും ഇതുപോലെ തുടര്‍ച്ചയായിത്തന്നെ വൃത്തിയാക്കിക്കൊണ്ടുമിരിക്കണം. വീടായാലും മുറിയായാലും ശരീരമായാലും സ്മാര്‍ട്ട് ഫോണ്‍ ആയാലും കമ്പ്യൂട്ടര്‍ ആയാലും.
എന്നാല്‍ നമ്മുടെ മനസ്സിനെ നാം വൃത്തിയാക്കാറുണ്ടോ. അതിന്റെ ആവശ്യമുണ്ടോ എന്നാവും സംശയം. തീര്‍ച്ചയായുമുണ്ട്. ഒരു ദിവസം നാം അറിഞ്ഞും അറിയാതെയും നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നത് ഏതാണ്ട് ഏഴായിരത്തോളം ചിന്തകള്‍ ആണ്. ബഹുഭൂരിപക്ഷവും നമുക്ക് ആവശ്യമില്ലാത്തവ. ഇങ്ങനെ കടന്നുപോകുന്ന ചിന്തകള്‍ നമ്മുടെ ബോധ, അബോധ മനസ്സുകളില്‍ ചില മാലിന്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന Cache data പോലെ. അവ കൃത്യമായി ഒഴിവാക്കിയില്ലെങ്കില്‍ അത് അടിഞ്ഞുകൂടി കമ്പ്യൂട്ടറിന്റെ വേഗം കുറയ്ക്കുന്നതും ചിലപ്പോള്‍ കമ്പ്യൂട്ടര്‍ അങ്ങനെ തന്നെ നിന്നുപോകുന്നതുമെല്ലാം അനുഭവിക്കാത്തവര്‍ വളരെ കുറവായിരിക്കും.
അപ്പോള്‍ ആയിരക്കണക്കിന് ചിന്തകള്‍ ദിവസേന പാഞ്ഞുപോകുന്ന നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടുന്ന അനാവശ്യ ഡാറ്റകള്‍ എത്ര വലുതായിരിക്കും എന്നത് തീര്‍ത്തും യുക്തിയുക്തമായ ഒരു ചോദ്യമല്ലേ? നാമറിയാതെ ഇങ്ങനെ കുന്നുകൂടിക്കിടക്കുന്ന അനാവശ്യ, പ്രതിലോമ ചിന്തകള്‍ ക്രമേണ പല രീതിയിലുള്ള മാനസിക, ശാരീരിക പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. അവയാണ് പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ശീലങ്ങളിലേക്കും ജീവിത തകര്‍ച്ചയിലേക്കും ആത്മഹത്യകളിലേക്കും മനുഷ്യനെ നയിക്കുന്നത്. അവയൊക്കെത്തന്നെയാണ് രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളിലേക്ക് നമ്മെ എത്തിക്കുന്നതും.
ഈ നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് പ്രാര്‍ത്ഥന, യോഗ, ധ്യാനം, ക്ഷേത്രദര്‍ശനം എന്നിവയിലൂടെയൊക്കെ ആചാര്യന്മാര്‍ ചിട്ടപ്പെടുത്തിയത്. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ ഒരു ക്ഷേത്രാന്തരീക്ഷം നമുക്ക് ആശ്വാസം നല്‍കുന്നത് ഈ ശുചീകരണം ഒരു പരിധിവരെ നടക്കുന്നതിനാല്‍ ആണ്. ഒന്ന് കുളിച്ചു കഴിയുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഉന്മേഷം നമ്മുടെ മനസ്സും അര്‍ഹിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞു ബോധപൂര്‍വ്വം തന്നെ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ നാമോരോരുത്തരും നിര്‍ബന്ധപൂര്‍വ്വം ചെയ്താല്‍ സമൂഹത്തില്‍ ഇന്ന് കാണുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഇത് വെറും തത്വവാദമല്ല, ശാസ്ത്രമാണ്.
മനഃശുദ്ധീകരണത്തിനുള്ള പാരമ്പര്യ മാര്‍ഗ്ഗങ്ങള്‍ വളരെ പതുക്കെ ഫലം തരുന്നവയാണ്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അന്നത്തെ ജീവിതത്തിന്റെ വേഗതയിലാണ് അവ ചിട്ടപ്പെടുത്തിയത്. തീര്‍ച്ചയായും ദീര്‍ഘകാലത്തേക്ക് ഫലം തരാന്‍ അവയ്ക്ക് കഴിയുകയും ചെയ്യും. എന്നാല്‍ ഈ മേഖലയില്‍ പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വളരെ ഗൗരവതരമായ ഗവേഷണങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. അതിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ, ഒരു കമ്പ്യൂട്ടറിന്റെ ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തി ഒഴിവാക്കുന്ന വേഗതയില്‍ നശിപ്പിച്ചുകളയാന്‍ സാധിക്കും. അതിനു ധാരാളം ഷോര്‍ട്ട്കട്ടുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഒരുപാട് ആധുനിക ഡോക്ടര്‍മാരും മനഃശാസ്ത്രവിദഗ്ദ്ധരും പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരും ഈ മൈന്‍ഡ് ടെക ്നോളജിയില്‍ പ്രാവീണ്യം നേടുന്നു എന്നത് വളരെ ശുഭസൂചകമാണ്.
സത്യത്തില്‍ നമ്മുടെ എല്ലാ പാരമ്പര്യ അറിവുകളിലും ഇങ്ങനെയുള്ള ഗവേഷണങ്ങള്‍ ഗൗരവമായി നടക്കണം. ഒരു തലവേദന വന്നാല്‍ ഡോളോ കഴിച്ച് കുറക്കുന്നതുപോലുള്ള മാര്‍ഗ്ഗങ്ങള്‍ ആയുര്‍വേദത്തിലും ഉണ്ടാകണം. ശസ്ത്രക്രിയ പോലുള്ള സാങ്കേതികതയും അനുഭവവും ഏറെ ആവശ്യമുള്ള മേഖലകളില്‍ തുടര്‍ച്ചയായ ഗവേഷണനിരീക്ഷണപരീക്ഷണങ്ങളിലൂടെ നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി പ്രയോഗവല്‍ക്കരിക്കാന്‍ ആയുര്‍വ്വേദത്തിനു കഴിയണം. യോഗ എങ്ങനെയാണോ ലോകത്തിനെ കീഴടക്കിയത,് അതുപോലെ വൈദ്യമേഖലയില്‍ ലോകത്തിനെ കുടക്കീഴിലാക്കാന്‍ നമ്മുടെ പാരമ്പര്യ അറിവുകള്‍ക്കുള്ള കഴിവും ശക്തിയും ഉപയോഗിക്കാനാകണം നമ്മുടെ പ്രതിഭാശാലികള്‍ ശ്രമിക്കേണ്ടത്.