Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ഡോ.വിക്രം സാരാഭായ് -അകാലത്തില്‍ പൊലിഞ്ഞ വഴിവിളക്ക്

യദു

Print Edition: 1 January 2021

സ്വതന്ത്ര ഭാരതം ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ആരോപണങ്ങളിലൊന്നാണ്, ബ്രിട്ടീഷ് ഭരണം ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ ഒരു തരത്തിലുമുള്ള സാങ്കേതിക പുരോഗതിയും ഉണ്ടാവുകയില്ലായിരുന്നു എന്നത്. റയില്‍വെ, റോഡ്, പാലങ്ങള്‍ തുടങ്ങിയ പലതിലൂടയും ബ്രിട്ടീഷ് അടിമത്തം ചുമന്ന് നടക്കുന്നതില്‍, വല്ലാത്തൊരു വിചിത്രമായ അഭിമാനം നമ്മുടെയിടയില്‍ നിലനിന്നിരുന്നു എന്നത് ഒരു വാസ്തവമാണ്.
എന്നാല്‍ ഒരു രാജ്യവും എത്ര ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ പോലും കൈമാറുകയോ സഹായിക്കുകയോ പോലും ചെയ്യാത്ത മേഖലകളാണ് ആണവ സാങ്കേതികതയും ബഹിരാകാശ സാങ്കേതികതയും. അമേരിക്കയും സോവിയറ്റ് യൂണിയനും അടക്കിവാണ ഈ മേഖലകളിലേക്ക് കടന്നുചെല്ലാന്‍ ഇന്നും വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ക്കെ കഴിഞ്ഞിട്ടുള്ളൂ. അത്രെയേറെ സങ്കീര്‍ണ്ണതകളും വന്‍ മുതല്‍മുടക്കും ഭീമമായ പരാജയ സാധ്യതകളും ഉള്ള ബഹിരാകാശ സാങ്കേതികതയില്‍ മുന്നേറണമെങ്കില്‍, ഇച്ഛാശക്തിക്ക് പുറമേ അനന്തമായ പ്രതിഭാ സമ്പത്തും ആവശ്യമാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജര്‍മ്മനിയിലെ ശാസ്ത്രജ്ഞന്‍മാരെ പങ്കിട്ടെടുത്താണ് വന്‍ ശക്തികള്‍ അവരുടെ പ്രതിഭാദാരിദ്ര്യം പരിഹരിച്ചത്.

പക്ഷെ, ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇങ്ങിനെയൊന്നും ഒരു ആനുകൂല്യവുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ബാക്കിപത്രമായ കൊടിയ ദാരിദ്ര്യത്തിന്റെയും, പിന്നോക്കാവസ്ഥയുടെയും നടുവില്‍നിന്ന് കൊണ്ട് ആകാശ സ്വപ്‌നങ്ങളെ താലോലിക്കാന്‍ പോലും കഴിയില്ലായിരുന്നു.

എങ്കിലും ആണവ വകുപ്പിന് കീഴില്‍ INCOSPAR (Indian National Council for Space Research)ആരംഭിക്കാന്‍ 1962 ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഭാരതംകണ്ട എക്കാലത്തെയും വലിയ പ്രതിഭകളിലൊരാളായ വിക്രം സാരാഭായിയുടെ വാക്കുകളെ, അങ്ങിനെയങ്ങ് ഒഴിവാക്കാന്‍ ഒരു സര്‍ക്കാരിനുമാവുമായിരുന്നില്ല. ഭാരതത്തിന്റെ എണ്ണം പറഞ്ഞ അഭിമാനസ്ഥാപനങ്ങളായ അഹമ്മദാബാദ് ഐ ഐ എം, അഹമ്മദാബാദിലെ ഇന്ത്യന്‍ ഫിസിക്കല്‍ ലബോരോട്ടറി എന്നിവ സ്ഥാപിക്കുമ്പോള്‍ വിക്രം സാരാഭായിയുടെ പ്രായം മുപ്പതില്‍ താഴെ മാത്രമായിരുന്നു. അഹമ്മദാബാദ് ഐ ഐ എം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാനേജ്‌മെന്റു സ്ഥാപനന്മാണ്.

അങ്ങിനെ, ഉന്നതാന്തരീക്ഷ പഠനവും, കോസ്മിക് രശ്മികളുടെ പഠനവുമൊക്കെയായി, വന്‍ ശക്തികളുടെ മാത്രം മേച്ചില്‍ പുറമായ ബഹിരാകാശത്തെക്ക് നമ്മുടെ ദരിദ്ര ഭാരതവും പിച്ച വെച്ചു. അബ്ദുള്‍ കലാം, മാധവന്‍ നായര്‍, നമ്പി നാരായണന്‍, കസ്തൂരി രംഗന്‍ തുടങ്ങിയ പ്രതിഭകളുടെ ഒരു വന്‍ നിര തന്നെ, സാരാഭായിയുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടരായി വന്നപ്പോള്‍, റോക്കറ്റ് ലോഞ്ചിംഗിലേക്ക് കടക്കുവാന്‍ INCOSPAR തീരുമാനിച്ചു. പറ്റിയ ഒരു ഒരു സ്ഥലം തേടി ഇന്ത്യ മുഴുവന്‍ അലഞ്ഞ് നടന്ന സാരാഭായിയുടെ ടീം, അവസാനം വന്നടിഞ്ഞത്, ഈ പരശുരാമ ക്ഷേത്രത്തിലെ ഒരു മുക്കുവ ഗ്രാമത്തിലാണ് തിരുവനന്തപുരത്തെ തുമ്പ.

ഫണ്ടും വിഭവശേഷിയും പരിമിതമായിരുന്നുവെങ്കിലും വിക്രം സാരാഭായിയുടെ ടീമിന്റെ പ്രതിഭയും ആത്മവിശ്വാസവും അനന്തമായിരുന്നു. അത് തന്നയായിരുന്നു ഏറ്റവും വലിയ മുതല്‍ മുടക്കും. തുമ്പയിലെ ലത്തീന്‍ കത്തോലിക്ക സഭ സംഭാവന ചെയ്ത പള്ളി കെട്ടിടത്തില്‍ അങ്ങിനെ ഇന്ത്യയുടെ ആദ്യ റോക്കറ്റ് അണിഞ്ഞൊരുങ്ങി. 1963 നവംബര്‍ 21 ന് തുമ്പയുടെ തെളിഞ്ഞ മാനത്തേക്ക് ഒരു സോഡിയം വേപ്പര്‍ പേലോഡുമായി ആ കുഞ്ഞന്‍ റോക്കറ്റ് പറന്നുയര്‍ന്നു. പിന്നീട് നമ്മെ ചന്ദ്രനിലും ചൊവ്വയിലും വരെയെത്തിച്ച ഭീമാകാരന്‍ റോക്കറ്റുകളുടെ തുടക്കം നാല് മീറ്റര്‍ നീളവും അഞ്ചിഞ്ച് വ്യാസവുമുള്ള ആ സൗണ്ടിംഗ് റോക്കറ്റില്‍ നിന്നാണ്.

ജനകോടികളുടെ പട്ടിണിക്കഥകള്‍ക്ക് അന്നും പഞ്ഞമുണ്ടായിരുന്നില്ല…എന്ത് വികസനം വന്നാലും, അപ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന ഇന്‍സ്റ്റന്റ് മനുഷ്യസ്‌നേഹത്തിന് ഇന്ത്യയില്‍ എന്നും നല്ല മാര്‍ക്കറ്റാണല്ലോ. ജനസംഖ്യയില്‍ നല്ലൊരു ഭാഗം പട്ടിണി കിടക്കുമ്പോള്‍ നമ്മളെന്തിനു റോക്കറ്റ് വിട്ട് കളിക്കണം. അമേരിക്കയും സോവിയറ്റ് യൂണിയനും കോടികളെറിഞ്ഞു മസില്‍ പവര്‍ കാട്ടുന്ന ബഹിരാകാശത്ത് നമുക്കെന്ത് കാര്യം? ചോദ്യങ്ങള്‍ നിരവധിയാണ്. അതിന് സാരാഭായ് പറഞ്ഞ മറുപടി പിന്നീട് ISRO യുടെ തമ്പ് റൂളായി.

” There are some who question the relevance of space activities in a developing nation. To us, there is no ambiguity of purpose. We do not have the fantasy of competing with the economically advanced nations in the exploration of the Moon or the planets or manned space-flight. But we are convinced that if we are to play a meaningful role nationally, and in the community of nations, we must be second to none in the application of advanced technologies to the real problems of man and society.

1969 ല്‍, ആണവ വകുപ്പില്‍ നിന്ന് മാറി, സ്വതന്ത്ര ഏജന്‍സിയായി ISRO ജന്മമെടുത്തു. ഡോക്ടര്‍ സാരാഭായി ആദ്യ ചെയര്‍മാനും. അതോടെ, സ്വന്തമായി ഉപഗ്രഹ വിക്ഷേപണം, വിക്ഷേപണ വാഹനങ്ങള്‍ എന്നിവയിലേക്കുള്ള നിര്‍ണായക ചുവടുകള്‍ വെച്ചു. ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് ആയ SLV യുടെ പ്രൊജക്റ്റ് ഡയറക്ടര്‍ ആയി അബ്ദുല്‍ കലാമിനെ നിയമിക്കുമ്പോള്‍, ആ യുവാവിന്റെ പ്രതിഭയില്‍ സാരാഭയിക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല. പിന്നീട്, ഡോക്ടര്‍ കലാമിന്റെ കര്‍മശേഷിയുടെ മുന്‍പില്‍ ലോകം നമിച്ചുനിന്നത് നമ്മള്‍ നേരില്‍ കണ്ട ചരിത്രം.SLV ക്ക് ശേഷമുള്ള വലിയ വിക്ഷേപണ വാഹനങ്ങളായASLV, PSLV, GSLV എന്നിവയുടെ വരെ ആശയങ്ങള്‍, അക്കാലത്ത് തന്നെ ഡോക്ടര്‍ സാരാഭായി ചര്‍ച്ച ചെയ്തിരുന്നു.അടുത്ത 25 വര്‍ഷങ്ങളില്‍, ഭാരതം, ബഹിരാകാശ രംഗത്ത് പൂര്‍ണ്ണമായ സ്വയംപര്യാപ്തത നേടാനുള്ള കര്‍മ പദ്ധതി കൂടി അദ്ദേഹം പൂര്‍ത്തിയാക്കി.

1971 ഡിസംബര്‍ 31. ഒരു റോക്കറ്റ് വിക്ഷേപണവും തുമ്പ റയില്‍വേ സ്‌റ്റേഷന്റെ ഉദ്ഘാടനവും കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ കിടന്ന വിക്രം സാരാഭായ് പിന്നെ ഉണര്‍ന്നില്ല. 52 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അരോഗദൃഢഗാത്രനായ അദ്ദേഹത്തിന്റെ ജീവിതചര്യകള്‍ അത്യന്തം അച്ചടക്കമുള്ളതയിരുന്നു…എന്നിട്ടും മുന്‍പ് ഒരു കാര്‍ഡിയാക് ഹിസ്റ്ററിയുമില്ലാതിരുന്നിട്ടും ആ രാത്രിയില്‍ അദ്ദേഹത്തിന്റെ ഹൃദയം നിശ്ചലമായി എന്ന് വിശ്വസിക്കുവാന്‍ അന്നും ഇന്നും നമുക്ക് കഴിയുന്നില്ല. ഇത്രയും പ്രധാനപ്പെട്ട ഒരു മനുഷ്യന്റെ ദുരൂഹ മരണത്തെക്കുറിച്ച് കാര്യമായ അന്വേഷണങ്ങള്‍ ഒന്നുമുണ്ടായില്ല. നേതാജി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഹോമി ഭാഭ തുടങ്ങി ദുരൂഹമായി മണ്മറഞ്ഞ മഹാരഥരുടെ പട്ടികയിലേക്ക് ഒരാള്‍ കൂടി. ഡോക്ടര്‍ വിക്രം സാരാഭായ്.

വിക്രം സാരാഭായ് ഇരുപത് കൊല്ലം കൂടി ജീവിച്ചിരുന്നെങ്കില്‍ ഭാരതീയന്റെ കാല്‍മുദ്രകള്‍ ചന്ദ്രനില്‍ വരെ ആലേഖനം ചെയ്യപ്പെടുമായിരുന്നു. ഉപഗ്രഹ വിക്ഷേപണ മാര്‍ക്കറ്റില്‍, അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയുമൊക്കെ ബഹുദൂരം മുന്നില്‍, ഭാരതത്തിന്റെ അപ്രമാദിത്വം ഉറപ്പിക്കപ്പെടുമായിരുന്നു. ധവള വിപ്ലവത്തിലൂടെ വര്‍ഗീസ് കുര്യനും ഹരിത വിപ്ലവത്തിലൂടെ ഡോക്ടര്‍ സ്വാമിനാഥനും ഇന്ത്യയെ കാര്‍ഷിക രംഗത്ത് ഉച്ചസ്തിതിയിലെത്തിച്ച പോലെ ഒരു സാങ്കേതിക വിപ്ലവത്തിലൂടെ ഭാരതവും പുതിയ മാനങ്ങള്‍ രചിക്കുമായിരുന്നു.

നാല്പത് കൊല്ലത്തിനിപ്പുറം, വൈകിയെങ്കിലും ISRO ബഹിരാകാശത്തെ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതിന്റെയെല്ലാം പിന്നില്‍, ഹിമാലയ സമാനനായ ഒരു കര്‍മ്മയോഗിയുടെ ദീര്‍ഘ വീക്ഷണമുണ്ട് എന്ന് വരും തലമുറ മറന്നുപോകില്ല എന്ന് നമുക്കാശിക്കാം. ദുരൂഹതകളുടെ, തിരശീലക്ക് പിന്നില്‍ നിന്നും ആ അനുഗ്രഹ വര്‍ഷം നമ്മെ ഇപ്പോഴും പുണരുന്നുണ്ടാകുമെന്നും.

 

Share25TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഭാരതത്തിന്റെ തേജസ്

ഹൈപ്പര്‍ലൂപ്പ് – ഭാവിയുടെ സഞ്ചാരവിപ്ലവം

സാറ്റേണ്‍ റോക്കറ്റിന്റെ കഥ

ചുവപ്പുനീക്കം പ്രപഞ്ചവികാസം

എസ്.എസ്.എല്‍.വി ഭാരതത്തിന്റെ കൊച്ചുഭീമന്‍

രക്തം കട്ടപിടിക്കല്‍- പ്രകൃതിയുടെ മായാജാലം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
Follow @KesariWeekly

Latest

വിഘടനവാദികളുടെ വിഭജനവാദങ്ങള്‍

രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണം: ഡോ.മോഹന്‍ ഭാഗവത്

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഭാരതത്തിന്റെ തേജസ്

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]kesariweekly.com

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies