കടലുണ്ടി: ഭാരതീയ സംഗീതത്തിലെ രാഗഭാവങ്ങളെ പഠനവിഷയവും ഗവേഷണവിഷയവുമാക്കണമെന്ന് പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ ബീയാര്‍ പ്രസാദ് ആവശ്യപ്പെട്ടു. തപസ്യ കടലുണ്ടിയുടെ മുപ്പത്തിയൊന്നാമത് നവരാത്രി സംഗീതോത്സാവം (ഓണ്‍ലൈന്‍) ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതപഠനരംഗത്ത് രാഗഭാവങ്ങളെ കുറിച്ച് ശക്തമായ പാഠ്യപദ്ധതിയോ ഗവേഷണപദ്ധതിയോ ഇല്ലെന്നും ഇത് നടന്നില്ലെങ്കില്‍ ഭാരതീയസംഗീതത്തിന്റെ ഭാവാത്മകത നിത്യവിസ്മൃതിയിലാഴുമെന്നും അദ്ദേഹം പറഞ്ഞു.
ഗിന്നസ്സ് ജേതാവ് സുധീര്‍ കടലുണ്ടി അധ്യക്ഷത വഹിച്ചു. ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. ഹരിപ്പാട് കെ.പി.എന്‍.പിള്ള, ചേര്‍ത്തല ശ്രീകുമാര വര്‍മ്മ, രജനി സുരേഷ്, കൃഷ്ണകുമാര്‍ വെട്ടിയാട്ടില്‍, മോഹന്‍ദാസ് പാലക്കാടന്‍, എം.കെ കൃഷ്ണകുമാര്‍, നിഖില്‍ രാജാമണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ.അശ്വതി പത്മരാജ് കച്ചേരി അവതരിപ്പിച്ചു.