Saturday, January 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

രാമായണം കഥയും പൊരുളും

സി.എം. രാമചന്ദ്രന്‍

Print Edition: 14 August 2020

രാമായണസുധ
പ്രൊഫ. കെ. ശശികുമാര്‍
യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍
പേജ: 48 വില: 60 രൂപ

രാമായണ പാരായണം കൊണ്ട് ധന്യമാകുന്ന കര്‍ക്കിടകമാസം മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിന്റെ മുഖമുദ്രയാണ്. മിക്ക വായനക്കാരും വായനകൊണ്ട് സംതൃപ്തിയടയുമ്പോള്‍ ചിലരെങ്കിലും രാമായണം പ്രതിനിധാനം ചെയ്യുന്ന ആശയതലത്തിലേക്ക് കടന്നുചെല്ലാനും അതിലെ അനര്‍ഘരത്‌നങ്ങള്‍ കണ്ടെത്താനും ശ്രമിക്കുന്നു. അത്തരത്തിലുള്ള രാമായണ പഠനത്തിലേക്ക് വായനക്കാരെ നയിക്കുന്ന ചെറുതെങ്കിലും ഗൗരവമാര്‍ന്ന ലേഖനങ്ങളുള്‍ക്കൊള്ളുന്ന ഒരു പുസ്തകമാണ് പ്രൊ.കെ. ശശികുമാറിന്റെ ‘രാമായണ സുധ.’

പത്ത് ചെറിയ ലേഖനങ്ങളിലായി രാമായണത്തിന്റെ ആശയതലം ഗ്രന്ഥകാരന്‍ സംഗ്രഹിച്ചിരിക്കുന്നു. കഥയിലെ സൂചനകളോടൊപ്പം എഴുത്തച്ഛന്റെ രാമായണം ഉള്‍പ്പെടെയുള്ള കൃതികളില്‍ നിന്നുള്ള ഉദ്ധരണികളും ചേര്‍ത്ത് ആശയങ്ങളെ സമ്പുഷ്ടമാക്കുന്നു. മധുരം മധുരതരം, പുത്രകാമേഷ്ടി, ശൈശവ സംസ്‌കാരം, സീതാകല്യാണ വൈഭോഗമേ, മഹര്‍ഷി മണ്ഡലം, ആര്യധര്‍മ്മങ്ങള്‍, രണ്ട് നഗരങ്ങള്‍, ഋശ്യമൂകം, രാമരാജ്യം, ഫലശ്രുതി എന്നീ ശീര്‍ഷകങ്ങള്‍ ലേഖനങ്ങളുടെ ഉള്ളടക്കത്തിലേ ക്ക് കൃത്യമായ സൂചന നല്‍കുന്നു. രാമായണമാസത്തില്‍ വായിക്കാന്‍ പറ്റിയ ഒരു ഉത്തമകൃതിയാണ് ‘രാമായണസുധ.’

ഉപരതി (നോവലെറ്റുകള്‍)
വത്സന്‍ നെല്ലിക്കോട്
മയൂരം പബ്ലിക്കേഷന്‍സ്, കോഴിക്കോട്
പേജ്: 64 വില: 70 രൂപ

എഴുത്തുകാരനും പൊതുപ്രവത്തകനുമായ വത്സന്‍ നെല്ലിക്കോട് ആധുനിക കാലത്ത് മനുഷ്യര്‍ അനുഭവിക്കുന്ന ജീവിതപ്രതിസന്ധികളെ ലളിതമായും ഒഴുക്കോടെയും ‘ഉപരതി’ എന്ന കൃതിയില്‍ അവതരിപ്പിക്കുന്നു. ഉദാത്തമായ ജീവിത മൂല്യങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ വ്യക്തികള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് വ്യക്തിബന്ധങ്ങള്‍ ശോഭനമായിത്തീരുക. ദാമ്പത്യത്തിലും ഇതുതന്നെ ശരി. പകരം ഭാര്യാഭര്‍ത്താക്കന്മാര്‍ സ്വാര്‍ത്ഥതയിലേക്കും ഭൗതികതയിലധിഷ്ഠിതമായ ജീവിതശൈലിയിലേക്കും പോകുമ്പോള്‍ കുടുംബബന്ധങ്ങള്‍ ശിഥിലമാകും. ഉപരതി എന്ന നോവലെറ്റില്‍ ഡോ. പ്രിയദര്‍ശന്റെയും ഭാര്യ സൗദാമിനിയുടേയും ദാമ്പത്യത്തിലെ താളപ്പിഴകളാണ് പ്രമേയമാകുന്നത്. പ്രിയദര്‍ശന്റെ അപകടമരണത്തിലൂടെ വിധി ഇവരുടെ കഥയ്ക്ക് അടിവരയിടുന്നു. അയാളുടെ മരണവാര്‍ത്തയോടെ ആരംഭിക്കുന്ന നോവലെറ്റ് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശവം വീട്ടില്‍ എത്തുന്നതോടെ അവസാനിക്കുന്നു. ഇതിനിടയില്‍ ഫ്‌ളാഷ് ബാക്കായി കുടുംബവൃത്താന്തങ്ങള്‍ കടന്നുവരുന്നു. ‘പതിനൊന്നാമത്തെ ദിവസം’ എന്ന നോവലെറ്റിലും മരണത്തിന്റെ സാന്നിദ്ധ്യമുണ്ട്. ഒരു കോളേജധ്യാപിക വ്യ ക്തിജീവിതത്തില്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളാണ് നോവലെറ്റിന്റെ പ്രമേയം. പല കഥാകൃത്തുക്കളും കൈകാര്യം ചെയ്യു ന്ന പ്രമേയങ്ങളാണെങ്കിലും പുതിയ രീതിയില്‍ അവതരിപ്പിച്ചും സംഭവങ്ങളെ ചുരുക്കിപ്പറഞ്ഞും വായനയെ ഹൃദ്യമാക്കാന്‍ വത്സന്‍ നെല്ലിക്കോടിനു കഴിഞ്ഞിട്ടുണ്ട്.

കര്‍മയോഗിയുടെ കാല്‍പ്പാടുകള്‍
(ജീവചരിത്രം)
മുരളി പാറപ്പുറം
സിക്‌സ് ഡോട്‌സ്, കൊച്ചി
പേജ്: 293 വില: 250 രൂപ

ഒരു പ്ലാസ്റ്റിക് സര്‍ജനെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ച എറണാകുളത്തെ ഡോ.കെ.ആര്‍. രാജപ്പന്റെ ജീവിതവും സേവനവുമാണ് പ്രശസ്ത പത്രപ്രവര്‍ത്തകനായ മുരളി പാറപ്പുറം സമഗ്രമായ ഈ ജീവചരിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ കഴിവുകള്‍ ആതുരശുശ്രൂഷാരംഗത്ത് ഫലപ്രദമായി ഉപയോഗിച്ചതിലൂടെ അനേകായിരം പേര്‍ ക്ക് താങ്ങായി മാറിയ ഒരു പ്രശസ്ത ഡോക്ടറുടെ ജീവിതമാണ് വായനക്കാര്‍ക്ക് ഇതിലൂടെ അടുത്തറിയാന്‍ കഴിയുന്നത്. ‘പ്രേരണാദായകമായ ഒരു ജീവിതത്തെ സത്യസന്ധമായി രേഖപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്’ എന്ന മുരളിയുടെ അവകാശവാദം തികച്ചും ശരിയാണെന്ന് ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സിലാകും. ആരോഗ്യരംഗത്തിനു പുറമെ ആത്മീയരംഗത്തും ശ്രദ്ധപതിപ്പിച്ച ഡോക്ടറെ ഈശ്വര തുല്യനായി കണ്ടവരാണ് അദ്ദേഹത്തിന്റെ സേവനം ലഭിച്ച രോഗികള്‍. ദൈവത്തിന്റെ വിരല്‍ത്തുമ്പ് കൊണ്ട് ഡോക്ടര്‍ രാജപ്പന്‍ എന്ന പ്ലാസ്റ്റിക് സര്‍ ജന്‍ ജീവിതത്തിലേക്ക് മാടിവിളിച്ച നിരവധിയായ മനുഷ്യജന്മങ്ങള്‍ ക്കാണ് ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത്. പ്രൗഢമായ അവതാരികയിലൂടെ പ്രൊ.എം.കെ.സാനു ഈ ഗ്രന്ഥത്തെ അനുഗ്രഹിച്ചിരിക്കുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.പി.ചന്ദ്രമോഹന്റെ ആശംസയും പുസ്തകത്തിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

 

Share6TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സൂക്ഷ്മ നിരീക്ഷണത്തിന്റെ അക്ഷരയാത്രകള്‍

സരളമായ സാഹിത്യസൃഷ്ടികള്‍

തനിമയാര്‍ന്ന ആഖ്യാനങ്ങള്‍

ചരിത്രവഴിയും യോഗായനവും

സത്യാന്വേഷണത്തിന്റെ അക്ഷരവഴികള്‍

ഗഹനമായ സാംസ്‌കാരിക വായന

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies