അറിവിന്റെ ഭണ്ഡാകാരവും കഥകളുടെ അക്ഷയഖനിയുമായ മഹാഭാരതത്തിലെ ചില സംഭവങ്ങളെ കുട്ടികള്‍ ക്കായി വായനാരൂപത്തില് അവതരിപ്പിക്കുന്ന കൃതിയാണ് വിനയകുമാര്‍ തുറവൂര്‍ രചിച്ച മഹാഭാരതം കഥകള്‍. കേട്ടു പരിചയിച്ച പതിനൊന്ന് കഥകള്‍ ചുരുക്കി വിവരിക്കുകയാണ് ലേഖകന്‍.
ഭീമനും ഹനുമാനും, പാലാഴിമഥനം, പരീക്ഷിത്തു രാജാവും തക്ഷകനും ദ്രോണാചാര്യരും ശിഷ്യരും, ഭ ഷ്മര്‍, കര്ണ്ണന്, അരക്കില്ലം തുടങ്ങിയവയാണ് കഥകള്‍. മഹാഭാരതകഥയി ലെ ഗുണപാഠങ്ങള്‍ ഓരോ കഥ വാ യിച്ച് കഴിയുമ്പോഴും വായനക്കാരന്റെ മനസ്സില്‍ തട്ടും. മഹാഭാരതം വായിക്കാന്‍ കുട്ടികളില്‍ ജിജ്ഞാസ ജനിപ്പിക്കാന്‍ ഈ കൃതിക്ക് സാധിക്കുമെന്നുറപ്പാണ്.